ട്രാഫിക് പിഴ അടയ്ക്കാന്‍ പേടിഎം; പദ്ധതി കൂടുതല്‍ സ്ഥലങ്ങളിലേക്ക്

By
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗതാഗത നിയമങ്ങള്‍ ലംഘിച്ചതിനും മറ്റും ട്രാഫിക് പോലീസ് ചുമത്തുന്ന പിഴത്തുക അടയ്ക്കുന്നതിനുള്ള പേടിഎം സംവിധാനം കൂടുതല്‍ സ്ഥലങ്ങളിലേക്ക്. അവസാനമായി നോയിഡ ട്രാഫിക് പോലിസ് സ്‌റ്റേഷനുമായാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ പേമെയന്റ് കമ്പനിയായ പേടിഎം ഇതുമായി ബന്ധപ്പെട്ട് ധാരണയിലെത്തിയിരിക്കുന്നത്. ഇതോടെ ട്രാഫിക് പിഴതുക ഓണ്‍ലൈന്‍ വഴി ഇ-ചലാനായി അടയ്ക്കാന്‍ അടയ്ക്കാനുള്ള സേവനം പേടിഎം നോയിഡയിലേക്ക് കൂടി വ്യാപിപ്പിച്ചു.

 
ട്രാഫിക് പിഴ അടയ്ക്കാന്‍ പേടിഎം; പദ്ധതി കൂടുതല്‍ സ്ഥലങ്ങളിലേക്ക്

പേടിഎം വെബ്‌സൈറ്റ് വഴിയും മൊബൈല്‍ ആപ്ലിക്കേഷനിലൂടെയും ഇ ചലാന്‍ അടയ്ക്കാനുള്ള സംവിധാനം വണ്‍ 97 കമ്മ്യൂണിക്കേഷന്റെ ഉടമസ്ഥതയിലുള്ള പേടിഎം ഒരുക്കിയിട്ടുണ്ട്. ഗതാഗത നിയമലംഘനങ്ങള്‍ക്ക് പോലിസ് ചാര്‍ജ് ചെയ്ത തുക ഒടുക്കാന്‍ ബന്ധപ്പെട്ട ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫീസുകളിലേക്ക് പോവേണ്ട ആവശ്യമില്ലെന്നതാണ് ഏറ്റവും വലിയ ആശ്വാസം. തിരക്കുപിടിച്ച യാത്രയ്ക്കിടയില്‍ ഇതിനു വേണ്ടി സമയം ചെലവഴിക്കുന്നത് ഒഴിവാക്കാനാവും. പകരം വാഹനത്തിലിരുന്ന് തന്നെ പേടിഎം വാലെറ്റ് വഴി ഫൈന്‍ അടയ്ക്കാം.

 

ലൈഫ് ഇൻഷുറൻസ് ക്ലെയിം സെറ്റിൽമെന്റായി ലഭിച്ച പണം എങ്ങനെ ഉപയോഗിക്കാംലൈഫ് ഇൻഷുറൻസ് ക്ലെയിം സെറ്റിൽമെന്റായി ലഭിച്ച പണം എങ്ങനെ ഉപയോഗിക്കാം

സ്ഥലം, വാഹന നമ്പര്‍, ചലാന്‍ വിവരങ്ങള്‍ എന്നിവ നല്‍കിയാല്‍ നിമിഷങ്ങള്‍ക്കകം പിഴതുക അടയ്ക്കാനാകും. ക്രെഡിറ്റ്, ഡെബിറ്റ്, നെറ്റ് ബാങ്കിങ്, പേടിഎം വാലറ്റ് എന്നിവയില്‍ ഏത് പെയ്മെന്റ് ഓപ്ഷന്‍ വേണമെങ്കിലും തിരഞ്ഞെടുക്കാം. ഉടന്‍ തന്നെ ഡിജിറ്റല്‍ ഇന്‍വോയ്സ് ലഭിക്കും. വാഹന പരിശോധനാ സമയത്ത് പോലീസ് എന്തെങ്കിലും രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ടെങ്കില്‍ അവ പോസ്റ്റോഫീസ് വഴി നിങ്ങളുടെ വീട്ടിലെത്തുകയും ചെയ്യും. 

ട്രാഫിക് പിഴ അടയ്ക്കാന്‍ പേടിഎം; പദ്ധതി കൂടുതല്‍ സ്ഥലങ്ങളിലേക്ക്

പേടിഎം ഉപയോക്താക്കള്‍ക്കു മാത്രമല്ല, ട്രാഫിക് പോലിസ് അധികൃതര്‍ക്കും ഇത് വലിയ ആശ്വാസമാവും. ആളുകളില്‍ നിന്ന് പിഴത്തുക സ്വീകരിക്കാന്‍ കൂടുതല്‍ ആളുകളെ നിയോഗിക്കേണ്ട ആവശ്യം ഇതോടെ ഇല്ലാതാവും. മാത്രമല്ല, ട്രാഫിക് ഫൈന്‍ വഴി എത്ര പണം ലഭിച്ചുവെന്നതിനെ കുറിച്ചുള്ള കൃത്യമായ കണക്കുകളും ഓണ്‍ലൈന്‍ ട്രാന്‍സാക്ഷന്‍ യാഥാര്‍ഥ്യമാവുന്നതോടെ ലഭിക്കും. നേരത്തേ മഹാരഷ്ട്ര, തെലങ്കാന, ആന്ധ്രപ്രദേശ്, തമിഴ്‌നാട്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ ഇ ചലാന്‍ പദ്ധതി പേടിഎം വിജയകരമായി നടപ്പിലാക്കിയിരുന്നു.

Read more about: paytm fine പേടിഎം
English summary

paytm traffic challan payments

paytm traffic challan payments
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X