ദില്ലി: ഓപ്റ്റിക്കല്‍ ഫൈബര്‍ ലൈന്‍ രംഗത്ത് ജിയോയുടെ കുത്തക തകര്‍ക്കാന്‍ എയര്‍ടെല്ലും വോഡഫോണും കൈകോര്‍ക്കാനൊരുങ്ങുന്നു. ഭാവിയിലെ നെറ്റ്വര്‍ക്ക് വ്യാപനത്തിന്റെ നട്ടെല്ലായി ഓപ്റ്റിക്കല്‍ ഫൈബര്‍ ലൈനുകള്‍ മാറുമെന്നതിനാലാണ് ഈ രംഗത്ത് ശക്തമായ സ്വാധീനമുറപ്പിക്കാന്‍ രാജ്യത്തെ രണ്ട് പ്രധാന മൊബൈല്‍ സേവന ദാതാക്കള്‍ ഒരുമിക്കുന്നത്. വരുംദിനങ്ങളില്‍ വേഗതയേറിയ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് കണക്ഷന് എത്തിക്കാന്‍ ഫൈബര്‍ െൈലനുകളായിരിക്കും ഏറ്റവും വലിയ ആശ്രയം.
തങ്ങളുടെ ഫൈബര്‍ കമ്പനിയായ ടെലിസോണിക്കില് പങ്കാളിയാവാന്‍ വൊഡഫോണ്‍-ഐഡിയയെ ക്ഷണിച്ചതായി എയര്‍ടെല്‍ ചെയര്മാന് സുനില്‍ മിത്തല്‍ അറിയിച്ചു. രണ്ട് കമ്പനികളുടെയും ഓപ്റ്റിക്കല്‍ ഫൈബര്‍ ലൈനുകള്‍ പരസ്പരം പങ്കുവയ്ക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി. ഇത് ഈ മേഖലയിലെ തങ്ങളുടെ ചെലവ് കുറയ്ക്കുന്നതോടൊപ്പം മികച്ച ഇന്റര്‍നെറ്റ് കവറേജ് ലഭ്യമാക്കാന്‍ സഹായകമാവുമെന്നും എയര്‍ടെല്‍ കരുതുന്നു.

മൊബൈല്‍ ടവറിന്റെ കാര്യത്തില്‍ നേരത്തേ തന്നെ തങ്ങള്‍ സഹകരണം ആരംഭിച്ചിരുന്നതായും അങ്ങിനെയാണ് ഇന്‍ഡസ് ടവേഴ്സ് പിറവിയെടുത്തതെന്നും അദ്ദേഹം പറഞ്ഞു. ഇതേമാതൃകയില്‍ ടെലിസോണിക്കില് പങ്കാളികളാവാനാണ് വൊഡഫോണ്‍ ഐഡിയയോട് സുനില്‍ മിത്തല്‍ അഭ്യര്‍ഥിച്ചിരിക്കുന്നത്. ഈഷ്മളമായ പ്രതികരണമാണ് ഇതിന് വൊഡഫോണിന്റെ ഭാഗത്തുനിന്ന് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഒരേ പ്രദേശത്തു തന്നെ രണ്ട് കമ്പനികളും ഒപ്റ്റിക്കല്‍ ഫൈബര്‍ ലൈനുകള്‍ വലിക്കുന്നത് ഒഴിവാക്കാന്‍ ഇതുവഴി സാധിക്കും. നിലവില്‍ ഓരോ കമ്പനിക്കുമുള്ള ലൈനുകള്‍ പരസ്പരം ഷെയര്‍ ചെയ്യുന്നതിലൂടെ കൂടുതല്‍ പ്രദേശങ്ങളിലേക്ക് കവറേജ് വ്യാപിപ്പിക്കാന്‍ ഇരു കമ്പനികള്ക്കുമാവും. നിലവിലുള്ള കവറേജ് 25 ശതമാനം കണ്ട് വര്‍ധിപ്പിക്കാന്‍ ഇതിലൂടെ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
ജിയോയുടെ കടന്നുകയറ്റത്തെ ചെറുക്കാന്‍ നേരത്തേ ഐഡിയയും വൊഡഫോണും പരസ്പരം ലയിച്ച് ഒരു കമ്പനിയായി മാറിയിരുന്നു. ഇത് കമ്പനിയുടെ നെറ്റ്വര്‍ക്ക് കവറേജില്‍ വലിയ പുരോഗതി ഉണ്ടാക്കിയതായും വിലയിരുത്തപ്പെട്ടിരുന്നു. നേരത്തേയുള്ള ടെലകോം സേവന ദാതാക്കള്‍ക്ക് ഇത് കഷ്ടകാലമാണെന്ന പൊതുധാരണ ശരിയല്ലെന്ന് സുനില്‍ മിത്തല്‍ പറഞ്ഞു. നിലവില്‍ നേരിട്ടുകൊണ്ടിരിക്കുന്ന നഷ്ടങ്ങള്‍ താല്‍ക്കാലികം മാത്രമാണ്. താമസിയാതെ തകര്‍ച്ചയില്‍ നിന്ന് കമ്പനികള്‍ കരകയറുമെന്നും അദ്ദേഹം പറഞ്ഞു. വില കൂടുതലാണെന്നതിനാല്‍ 5ജി സ്പെക്ട്രം ലേലത്തില്‍ തങ്ങള്‍ ഉടന്‍ പങ്കാളികളാവില്ലന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
