ദില്ലി: ഫെബ്രുവരി മാസം ഇന്ത്യന്‍ ഓഹരി വിപണി വിദേശ നിക്ഷേത്തില്‍ വന്‍ വളര്‍ച്ച രേഖപ്പെടുത്തിയതായി കണക്കുകള്‍. 17,220 കോടി രൂപയാണ് കഴിഞ്ഞ മാസം വിദേശത്തു നിന്നെത്തിയത്. 2017 നവംബറിന് ശേഷം ഇതാദ്യമായാണ് ഇത്രവലിയ തുക ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് വിദേശ നിക്ഷേപകരില്‍ നിന്ന് എത്തുന്നത്. ബജറ്റിനു ശേഷം കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ട അനുകൂല നടപടികളാണ് ഇത്തരമൊരു കുതിച്ചുചാട്ടത്തിന് കാരണമായതെന്നാണ് വിലയിരുത്തല്‍.
2017 നവംബറില്‍ 19,728 കോടി രൂപ വിദേശ നിക്ഷേപം ആകര്‍ഷിക്കാനായതാണ് ഇന്ത്യന്‍ ഓഹരി വിപണിയുടെ ഇതിനു മുമ്പത്തെ മികച്ച പ്രകടനം. ലഭ്യമായ കണക്കുകള്‍ പ്രകാരം ഫെബ്രുവരിയില്‍ 1,17,899 കോടിയിലേറെ രൂപ വിദേശ നിക്ഷേപകരില്‍ നിന്ന് രാജ്യത്തെ ഓഹരി വിപണിയിലെത്തിയപ്പോള്‍, 1,00,680 കോടി രൂപ വിപണിയില്‍ നിന്ന് പിന്‍വലിക്കപ്പെട്ടു.

കഴിഞ്ഞ ജനുവരിയില്‍ ഫോറിന് പോര്‍ട്ട്ഫോളിയോ ഇന്‍വെസ്റ്റ്മെന്റില്‍ (എഫ്പിഐ) വലിയ കുറവ് രേഖപ്പെടുത്തിയിരുന്നു. ബജറ്റിനെ തുടര്‍ന്ന് നിലനിന്നിരുന്ന അനിശ്ചിതത്വമായിരുന്നു ഇതിന് കാരണം. റിപ്പോ നിരക്ക് 25 പോയിന്റ് കുറച്ച റിസര്‍വ് ബാങ്കിന്റെ നടപടി, സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്തുമെന്ന സൂചന നല്കിയതും വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് തിരികെയെത്താന്‍ കാരണമായതായി വിലയിരുത്തപ്പെടുന്നു.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
