ന്യൂയോര്‍ക്ക്: ഇന്ത്യ വളരെ ഉയര്‍ന്ന നിരക്കില്‍ നികുതി ഈടാക്കുന്ന രാജ്യമാണെന്ന വിമര്‍ശനവുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വീണ്ടും. വാഷിംഗ്ടണില്‍ നടന്ന കണ്‍സര്‍വേറ്റീവ് പൊളിറ്റിക്കല്‍ ആക്ഷന്‍ കോണ്‍ഫറന്‍സിലാണ് ഇന്ത്യക്കെതിരായ ട്രംപിന്റെ വിമര്‍ശനം. ഇന്ത്യയില്‍ നിന്ന് അമേരിക്ക ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്കും സമാനമായ തോതില്‍ നികുതി ഈടാക്കണമെന്നും അതിന് സെനറ്റിന്റെ അംഗീകാരം വേണമെന്നും ട്രംപ് ആവശ്യപ്പെട്ടു.
'നമ്മള് ഇന്ത്യയിലേക്ക് ഹാര്‍ലി ഡേവിഡ്സണ് മോട്ടോര്‍ സൈക്കില്‍ കയറ്റി അയക്കുമ്പോള്‍ അവര്‍ അതിന് 100 ശതമാനം ഇറക്കുമതി താരിഫാണ് ഈടാക്കുന്നത്'- ട്രംപ് പറഞ്ഞു. അതേസമയം, തിരിച്ച് ഇന്ത്യയില്‍ നിന്ന് ബൈക്കുകള്‍ ഇറക്കുമതി ചെയ്യുമ്പോള്‍ പറയത്തക്ക നികുതികളൊന്നും അമേരിക്ക ഈടാക്കുന്നില്ല. അതുകൊണ്ട് നമ്മുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യ ചുമത്തുന്ന ഇറക്കുമതി തീരുവയ്ക്ക് തുല്യമായ തുക അമേരിക്കയിലേക്ക് അവര്‍ കയറ്റി അയക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്കും ഈടാക്കണമെന്നാണ് തന്റെ പക്ഷമെന്നും പ്രസിഡന്റ് പറഞ്ഞു. നേരത്തെ ഹാര്‍ലി ഡേവിഡ്സണ് മോട്ടേര്‍ സൈക്കിളുകള്‍ക്കുള്ള ഇറക്കുമതിത്തീരുവ 100 ശതമാനത്തില്‍ നിന്ന് 50 ശതമാനമായി ഇന്ത്യ കുറച്ചിരുന്നു. എന്നാല്‍, ഇതു പോരെന്നാണ് ട്രംപിന്റെ നിലപാട്.

'മോട്ടോര്‍ സൈക്കില്‍ തന്നെ ഉദാഹരമായി എടുക്കൂ. ഇന്ത്യയില്‍ മോട്ടോര്‍ സൈക്കില്‍ ഇറക്കുമതി ചെയ്യാന്‍ 100 ശതമാനമായിരുന്നു താരിഫ്. ഞാന്‍ രണ്ട് മിനിറ്റ് അധികൃതരുമായി സംസാരിച്ചപ്പോള്‍ അത് 50 ശതമാനമായി കുറഞ്ഞു. എന്നാല്‍, അമേരിക്ക ഇന്ത്യയില്‍ നിന്നുള്ള ബൈക്ക് ഇറക്കുമതിക്ക് 2.4 ശതമാനം മാത്രമാണ് നികുതി ഈടാക്കുന്നത്. ഇത് 25 ശതമാനമായെങ്കിലും ഉയര്‍ത്താന്‍ സെനറ്റ് അംഗങ്ങള്‍ അനുവദിക്കണം'- അദ്ദേഹം പറഞ്ഞു.
നമ്മെ അവര്‍ ബഹുമാനിക്കുന്നില്ല എന്നതാണ് ഇത്തരത്തില്‍ ഉയര്‍ന്ന നികുതി ഈടാക്കുന്നതിന് കാരണമെന്നും ട്രംപ് പറഞ്ഞു. നമ്മള് വിഡ്ഡികളാണെന്നാണ് അവര്‍ കരുതുന്നത്. മറ്റ് രാജ്യങ്ങളൊക്കെ സാമ്പത്തിക തകര്‍ച്ചയെ നേരിട്ടുകൊണ്ടിരിക്കുമ്പോള്‍ അമേരിക്ക വളര്‍ച്ചയുടെ പാതയിലാണെന്നും ട്രംപ് പ്രസംഗത്തില്‍ പരഞ്ഞു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
