ദില്ലി: ട്രെയിന്‍ യാത്രയ്ക്കിടയില്‍ ലഭിക്കുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരത്തെ കുറിച്ച് ഇനി ആശങ്ക വേണ്ട. ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്റ് ടൂറിസം കോര്പറേഷന് (ഐആര്‍സിടിസി) ട്രെയിനുകളില്‍ വിതരണം ചെയ്യുന്ന ഭക്ഷണ സാധനങ്ങളുടെ ഗുണനിലവാരം അറിയാന്‍ പുതിയ സംവിധാനം ഇന്ത്യന്‍ റെയില്‍വേ ഒരുക്കിയിരിക്കുന്നു. ഇനി മുതല്‍ ഭക്ഷണ പായ്ക്കറ്റിന് മേല്‍ ഐആര്‍സിടിസി പ്രത്യേക ബാര്‍ കോഡ് പതിക്കും. ഇത് മൊബൈല്‍ ഉപയോഗിച്ചോ മറ്റോ സ്കാന്‍ ചെയ്താല്‍ ഭക്ഷണ സാധനത്തിന്റെ ഉല്‍പ്പാദനം, പാക്കേജിംഗ്, എക്സ്പയറി തീയതികള്‍ കൃത്യമായി അറിയാന്‍ സാധിക്കും. എന്നു മാത്രമല്ല, ഈ ബാര്‍ കോഡ് റീഡ് ചെയ്താല്‍ ഭക്ഷണം ഉണ്ടാക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും നമുക്ക് കാണാനാവും. ഭക്ഷണം പാകം ചെയ്യുന്നതിന്റെ വിവിധ ദൃശ്യങ്ങള്‍, അടുക്കള, പാക്കേജിംഗ് തുടങ്ങിയ കാര്യങ്ങളും ഇതിലൂടെ നേരില്‍ കണ്ട് ബോധ്യപ്പെടാം.
ബാര്‍ കോഡ് വരുന്നതോടെ ഭക്ഷണത്തിന്റെ ഗുണനിലവാരം വര്‍ധിക്കുമെന്നാണ് റെയില്‍വേ വിലയിരുത്തുന്നത്. കാരണം ഭക്ഷണത്തെ കുറിച്ചുള്ള വിശദവിവരങ്ങള്‍ ആര്‍ക്കും എളുപ്പത്തില്‍ പരിശോധിക്കാന്‍ പാകത്തിലാണ് ബാര്‍ കോഡ് സെറ്റ് ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ റെയില്‍വേ സേവനങ്ങളില്‍ സുതാര്യതയും കാര്യക്ഷമതയും ഉറപ്പുവരുത്തുന്നതിന് ഭക്ഷണപ്പൊതികളില്‍ ബാര്‍ കോഡ് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് കഴിഞ്ഞ ദിവസം റെയില്‍ ദൃഷ്ടി ഡാഷ്ബോര്‍ഡ് എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ ഉദ്ഘാടന വേളയില്‍ കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ വ്യക്തമാക്കിയിരുന്നു.

ട്രെയിനുകളെ കുറിച്ചുള്ള വിവരങ്ങള്‍, റെയില്‍വേ ടൈം ടേബിള്‍ തുടങ്ങി ഒട്ടേറെ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് റെയില്‍ ദൃഷ്ടി ഡാഷ്ബോര്‍ഡ്. വിവിധ സേവനങ്ങള്‍ ഒരു പ്ലാറ്റ്ഫോമിലെത്തിക്കുകയെന്നതാണ് ഇതിലൂടെ റെയില്‍വേ ലക്ഷ്യമിടുന്നതെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു. ഐആര്‍സിടിസി അടുക്കളകളുടെ ലൈവ് വീഡിയോകള്‍ കാണാനുള്ള അവസരവും ഇതിലുണ്ട്. സിസിടിവി കാമറകള്‍ വഴിയാണ് ഭക്ഷണം പാകം ചെയ്യുന്നതും പായ്ക്ക് ചെയ്യുന്നതും അടക്കമുള്ള ദൃശ്യങ്ങള്‍ ഉപയോക്താക്കള്‍ക്ക് കാണാന്‍ സാധിക്കുക. നിലവില്‍ അഹമ്മദാബാദ്, ബാലസോര്‍, റെനിഗുണ്ട, സീല്‍ഡ, കോട്ട, മുംബൈ, ഗുണ്ടുകല്‍, ഝാന്‍സി, നോയിഡ്, പൂനെ, വിജയവാഡ തുടങ്ങിയ റെയില്‍വേ സ്റ്റേഷനുകളിലെ ഐആര്‍സിടിസി അടുക്കളകളുടെ ലൈവ് വീഡിയോകളാണ് ഇതില്‍ ലഭ്യമാവുക.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications