ദില്ലി:പഞ്ചസാര കര്‍ഷകര്‍ക്ക് സബ്സിഡി നല്കുന്ന ഇന്ത്യന്‍ സര്‍ക്കാരിന്റെ നയത്തിനെതിരേ പരാതിയുമായി ആസ്ര്ത്രേലിയയും ബ്രസീലും ലോക വ്യാപാര സംഘടയെ സമീപിച്ചു. കര്‍ഷകര്‍ക്ക് സബ്സിഡി നല്‍കുന്നത് വിപണിയില്‍ ആവശ്യത്തിലധികം പഞ്ചസാര എത്തുന്നതിനും വില കുറയുന്നതിനും കാരണമാവുന്നുവെന്ന് ആരോപിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്. ലോകത്തെ ഏറ്റവും കൂടുതല്‍ പഞ്ചസാര ഉല്‍പ്പാദിപ്പിക്കുന്ന രാഷ്ട്രങ്ങളില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. കരിമ്പ് കര്‍ഷകര്‍ക്ക് സബ്സിഡി നല്‍കുന്നത് ആഗോള പഞ്ചസാര വിപണിയെ ദോഷകരമായി ബാധിക്കുന്നുവെന്നാണ് ഇരു രാജ്യങ്ങളുടെയും കണ്ടെത്തല്‍.

ഇത് വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷന്റെ നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്ന് പരാതിയില്‍ പറയുന്നു. ആസ്ത്രേലിയന്‍ സര്‍ക്കാരാണ് ഇന്ത്യയ്ക്കെതിരേ ആദ്യം പരാതിയുമായി രംഗത്തെത്തിയത്. തുടര്‍ന്ന് ബ്രസീലും അവര്‍ക്കൊപ്പം ചേരുകയായിരുന്നു. ലോക വ്യാപാര സംഘടനയുടെ നിയമങ്ങളുടെ ലംഘനമാണ് സബ്സിഡിയിലൂടെ ഇന്ത്യ ചെയ്യുന്നതെന്ന് ആസ്ത്രേലിയന്‍ വാണിജ്യകാര്യ മന്ത്രി സൈമണ്‍ ബിര്‍മിംഗ്ഹാം കുറ്റപ്പെടുത്തി.
ആസ്ത്രേലിയയിലെയും ബ്രസീലിലെയും മാത്രമല്ല, ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള കരിമ്പ് കര്‍ഷകരെയും പഞ്ചസാര മില്‍ ഉടമകളെയും ഇത് ദോഷകരമായി ബാധിക്കുകന്നതായും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ ലോക വ്യാപാര സംഘനട മുമ്പാകെ പരാതി നല്കുകയല്ലാതെ തങ്ങള്‍ക്കു മുമ്പില്‍ മറ്റുവഴികളൊന്നുമില്ല.

രാജ്യത്തെ പഞ്ചസാര വ്യവസായ രംഗത്തിന്റെ പ്രശ്നങ്ങള്‍ക്കു നേരെ കണ്ണടയ്ക്കുന്ന സമീപനം സാധ്യമല്ലെന്നും ആസ്ത്രേലിയന്‍ മന്ത്രി വ്യക്തമാക്കി. തങ്ങളുടെ കര്‍ഷകരെയും കാര്‍ഷിക വ്യവസായങ്ങളെയും സംരക്ഷിക്കാന്‍ ലോകാരോഗ്യ സംഘടനയിലെ അംഗരാജ്യങ്ങള്‍ക്കുള്ള അവകാശത്തെ തങ്ങള്‍ അംഗീകരിക്കുന്നതായും അത് സംഘടനയുടെ നിയമം ലംഘിച്ചുകൊണ്ടാവരുതെന്നും അദ്ദേഹം പറഞ്ഞു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവർ യാത്രക്കാർ ശ്രദ്ധിക്കുക; ഇന്ന് മുതൽ വൻ ഗതാഗത നിയന്ത്രണം, അറിയേണ്ടതെല്ലാം

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
