ദില്ലി: സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ട് ഉഴലുന്ന ജെറ്റ് എയര്‍വെയ്സ് രണ്ടു വിമാനങ്ങള്‍ കൂടി നിലത്തിറക്കി. ഈ വിമാനങ്ങള്‍ ലീസിന് നല്കിയ കമ്പനികള്‍ക്കുള്ള തുക നല്‍കാനില്ലാത്തതിനെ തുടര്‍ന്നാണിത്. ഇതോടെ സര്‍വീസ് നിര്‍ത്തിയ ജെറ്റ് എയര്‍വെയ്സ് വിമാനങ്ങളുടെ എണ്ണം 23 ആയി. ഏകദേശം 20 ശതമാനത്തോളം വിമാനങ്ങളും ഇതിനകം സര്‍വീസ് അവസാനിപ്പിച്ചതായി ജെറ്റ് എയര്‍വെയ്സ് അറിയിച്ചു. സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ക്ക് നല്കിയ അറിയിപ്പിലാണ് ഇക്കാര്യമുള്ളത്.

കഴിഞ്ഞ ദിവസം ഏഴ് വിമാനങ്ങള്‍ ഒന്നിച്ച് പറക്കല്‍ നിര്‍ത്തിയിരുന്നു. വിമാനങ്ങള്‍ ലീസിന് നല്കിയ കമ്പനിക്ക് ലീസ് തുക നല്കാന് സാധിക്കാതിരുന്നതിനെ തുടര്‍ന്നായിരുന്നു നടപടി.
വിമാനങ്ങള്‍ സര്‍വീസ് നിര്‍ത്തിയത് യാത്രക്കാരെ ബാധിക്കാത്ത രീതിയില്‍ നിലവിലെ സര്‍വീസുകള്‍ പുനക്രമീകരിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. യാത്രക്കാര്‍ക്ക് പരമാവധി പ്രയാസങ്ങളില്ലാതെ നോക്കാനാണ് തങ്ങളുടെ ശ്രമമെന്നും കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കമ്പനിയുടെ നിലവിലെ സാഹചര്യത്തെ കുറിച്ച് ഡയരക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനെ യഥാസമയം കാര്യങ്ങള്‍ ധരിപ്പിക്കുന്നുണ്ട്.

ഫെബ്രുവരി ഏഴിനായിരുന്നു സാമ്പത്തിക പ്രതിസന്ധിയിലായ ജെറ്റ് എയര്‍വെയ്സ് വാടക നല്കാന് പണമില്ലാത്തതിനാല്‍ നാലു വിമാനങ്ങള്‍ സര്‍വീസ് നിര്‍ത്തിയത്. എന്നാല്‍ പിന്നീട് അത് തുടര്‍ക്കഥയാവുകയായിരുന്നു. ഫെബ്രുവരി 23 രണ്ട് വിമാനങ്ങള്‍ കൂടി നിരത്തിലിറക്കിയ കമ്പനി, 27, 28 തീയതികളിലായി 13 വിമാനങ്ങളാണ് സര്‍വീസ് നിര്‍ത്തിയത്. പിന്നീട് കഴിഞ്ഞ വെള്ളി, ശനി ദിവസങ്ങളില്‍ രണ്ടു വീതം വിമാനങ്ങള്‍ നിലത്തിറക്കിയതോടെ സര്‍വീസ് നിര്‍ത്തിയ വിമാനങ്ങളുടെ എണ്ണം 23 ആയി.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications