അമേത്തി: ഇതുവരെ റഷ്യയില്‍ നിര്‍മിച്ചിരുന്ന കലാഷ്നിക്കോവ് റൈഫിളുകള്‍ ഇനി മുതല്‍ ഉത്തര്‍പ്രദേശിലെ അമേത്തിയില്‍ നിര്‍മിക്കും. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേത്തിയിലെ കോര്‍വ ഓര്‍ഡന്‍സ് ഫാക്ടറിയിലാണ് എകെ 47 തോക്കുകളുടെ പരിഷ്ക്കരിച്ച പതിപ്പായ എകെ 203 റൈഫികളുകള് നിര്‍മിക്കുക. പദ്ധതിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച നിര്‍വഹിച്ചു. അമേത്തിയില്‍ നിര്‍മിക്കുന്ന റൈഫികളുകള് ഭീകരര്‍ക്കും മാവോവാദികള്ക്കുമെതിരായ പോരാട്ടത്തില്‍ സുരക്ഷാ സൈനികര്‍ക്ക് കരുത്ത് പകരുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

റഷ്യയും ഇന്ത്യയും സംയുക്തമായാണ് കലാഷ്നിക്കോവ് തോക്കുകള്‍ നിര്‍മിക്കുക. ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇത്തരമൊരു സംരംഭത്തിന് അവസരമൊരുക്കിയത് റഷ്യന്‍ പ്രസിഡന്റ് വ്ളാദ്മീര്‍ പുടിനാണെന്നും അദ്ദേഹത്തിന് ഇക്കാര്യത്തില്‍ നന്ദി പറയുന്നതായും പ്രധാനമന്ത്രി അറിയിച്ചു.
കലാഷ്നിക്കോവ് തോക്കുകള്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് റഷ്യന്‍ സര്‍ക്കാരുമായി കേന്ദ്രഭരണകൂടം നേരത്തേ ധാരണയിലെത്തിയിരുന്നു. 7.62X39 എംഎം കാലിബറുള്ള 7.5 ലക്ഷം എകെ 203 തോക്കുകളാണ് അമേത്തിയിലെ ആയുധ നിര്‍മാണ ഫാക്ടറിയില്‍ നിര്‍മിക്കുക.
എകെ 203 നിര്‍മാണ പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് സൈന്യത്തില്‍ നിന്ന് ഒരു മേജര്‍ ജനറലിന്റെ സേവനം ഫാക്ടറിയില്‍ ലഭ്യമാക്കിയിട്ടുണ്ട്. പദ്ധതിക്ക് ആകെ 12,000 കോടി രൂപ ചെലവുവരുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഇന്ത്യയും റഷ്യയും പൊതുവായി അംഗീകരിക്കുന്ന മറ്റു രാജ്യങ്ങളിലേക്ക് ഇവിടെ നിര്‍മിക്കുന്ന തോക്കുകള്‍ കയറ്റുമതി ചെയ്യാനുള്ള തീരുമാനവും ഇരുവിഭാഗവും അംഗീകരിച്ചിരുന്നു. പാകിസ്താന്, ചൈനീസ് അതിര്‍ത്തികളില്‍ വിന്യസിച്ചിട്ടുള്ള സൈനികര്‍ക്ക് നല്‍കുന്നതിനാണ് പുതിയ കലാഷ്നിക്കോവ് റൈഫുകള്‍ ഇന്ത്യ നിര്‍മിക്കുന്നത്. നിലവിലുള്ള ഇന്‍സാസ് റൈഫിളുകള്‍ക്ക് പകരമാണ് ഇവ നല്‍കുക.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
