ന്യൂഡല്‍ഹി: വിമാന യാത്രയില്‍ വിതരണം ചെയ്യാതെ ബാക്കിയായ ഭക്ഷണ സാധനങ്ങള്‍ സ്വന്തം ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ച് നാല് ജീവനക്കാര്‍ക്കെതിരേ എയര്‍ ഇന്ത്യ അച്ചടക്ക നടപടി സ്വീകരിച്ചു. കമ്പനിയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥന് അറിയിച്ചതാണിത്. 2017 ആഗ്സ്തില്‍ ഇതുമായി ബന്ധപ്പെട്ട് കമ്പനി എംഡി അശ്വനി ലൊഹാനി ഇറക്കിയ സര്‍ക്കുലറിന്റെ അടിസ്ഥാനത്തിലാണ് നടപടി.

വിമാനം യാത്ര അവസാനിപ്പിച്ച ശേഷം ബാക്കിവന്ന ഭക്ഷണ സാധനങ്ങള്‍ മോഷ്ടിക്കുന്ന പതിവ് ഓഫീസര്‍മാരിലും ഗ്രൗണ്ട് സ്റ്റാഫിലും ഉണ്ടെന്നും ഇക്കാര്യത്തെ കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നുമായിരുന്നു എംഡിയുടെ നിര്‍ദ്ദേശം. ഇതനുസരിച്ച് നടത്തിയ അന്വേഷണത്തിലാണ് നാലു പേര്‍ക്കെതിരേ നടപടി വന്നത്. ഇതില്‍ രണ്ടു പേര് കാറ്ററിംഗ് വിഭാഗം ജീവനക്കാരും രണ്ടു പേര് കാബിന് ക്രൂയില്പ്പെട്ടവരുമാണ്.
കാറ്ററിംഗ് ഡിപ്പാര്‍ട്ട്മെന്റിലെ അസിസ്റ്റന്റ് മാനേജര്‍ 63 ദിവസത്തേക്കും സീനിയര്‍ അസിസ്റ്റന്റ് മൂന്നു ദിവസത്തേക്കും സസ്പെന്റ് ചെയ്യപ്പെടുകയാണുണ്ടായത്. ന്യൂഡല്‍ഹി-സിഡ്നി വിമാനത്തിലെ കാബിന് ക്രൂ ജീവനക്കാരില്‍ രണ്ടു പേരാണ് ഇതേ കുറ്റത്തിന് നടപടിക്ക് വിധേയരായ മറ്റു രണ്ടു പേര്. ഇവരെ അന്താരാഷ്ട്ര വിമാനങ്ങളില്‍ നിന്നൊഴിവാക്കുകയും ശക്തമായ വാണിംഗ് നല്കുകയുമുണ്ടായി. എന്നാല്‍ ഈ വെളിപ്പെടുത്തലുകളോട് പ്രതികരിക്കന്‍ എയര്‍ ഇന്ത്യ തയ്യാറായിട്ടില്ല.
More From GoodReturns

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ



Click it and Unblock the Notifications
