ദില്ലി: കുറഞ്ഞ ടിക്കറ്റ് നിരക്കുമായി യാത്രക്കാരെ ആകര്‍ഷിക്കാന്‍ പരസ്പരം മല്‍സരിക്കുകയാണ് രാജ്യത്തെ വിമാനക്കമ്പനികള്‍. കുറഞ്ഞ ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിച്ച് ഗോ എയറും സ്പൈസ് ജെറ്റും രംഗത്തുവന്നതിനു പിന്നാലെ ഹോളി സെയിലുമായി എത്തിയിരിക്കുകയാണ് ഇന്‍ഡിഗോ.
നിശ്ചിത കാലയളവില്‍ വിമാന യാത്ര നടത്തുന്നവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ആഭ്യന്തര സര്‍വീസിന് ഇന്‍ഡിഗോ ഈടാക്കുന്ന കുറഞ്ഞ നിരക്ക് 899 രൂപയാണ്. അന്താരാഷ്ട്ര സര്‍വീസിന് 3399 രൂപയും. ഈ വര്‍ഷം മാര്‍ച്ച് 19നും സപ്തംബര്‍ 28നുമിടയില്‍ യാത്ര ചെയ്യുന്നവര്‍ക്കാണ് നിരക്കിളവ് ലഭിക്കുക. പക്ഷെ മാര്‍ച്ച് ഏഴിനു മുമ്പ് ബുക്ക് ചെയ്തിരിക്കണമെന്ന് നിബന്ധനയുണ്ട്.

ബഗ്ദോഗ്രയില്‍ നിന്ന് ഗുവാഹത്തിയിലേക്കുള്ള ഫ്ളൈറ്റിനാണ് 899 രൂപ ടിക്കറ്റ്. ദില്ലി-അമൃതസര്‍ ടിക്കറ്റിന് 1899 രൂപയും ബംഗളൂരു-അഹമ്മദാബാദ് യാത്രയ്ക്ക് 1799 രൂപയും ദില്ലി-അഹമ്മദാബാദ് ഫ്ളൈറ്റിന് 2199 രൂപയുമാണ് ഓഫര്‍. ദില്ലി-കൊല്‍ക്കത്ത- 2899 രൂപ, ഡല്‍ഹി-മുംബൈ- 2399 രൂപ, ബംഗളൂരു-ദില്ലി- 2899 രൂപ എന്നിങ്ങനെയാണ് ഓഫര്‍ നിരക്ക്.
അന്താരാഷ്ട്ര സര്‍വീസുകളില്‍ ദില്ലിയില്‍ നിന്ന് കാഠ്മണ്ഡുവിലേക്ക് 3799 രൂപ, ദില്ലിയില്‍ ദുബൈയിലേക്ക് 6499 രൂപ, ദില്ലിയില്‍ നിന്ന് ക്വലാലംപൂരിലേക്ക് 7199 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകള്‍. നോണ്‍ സ്റ്റോപ്പ് വിമാനങ്ങളില്‍ മാത്രമാണ് ഓഫര്‍ നിരക്ക് ബാധകം. ഗ്രൂപ്പ് ബുക്കിങ്ങുകള്‍ക്ക് ഓഫര്‍ ലഭിക്കില്ലെന്നും എയര്‍ലൈന്‍സ് വ്യക്തമാക്കി.
നേരത്തേ കുറഞ്ഞ ടിക്കറ്റ് നിരക്കുമായി ഗോ എയറും സ്പൈസ് ജെറ്റും രംഗത്തുവന്നിരുന്നു. ഗോ എയറിന്റെ ആഭ്യന്തര സര്‍വീസിന് ആഭ്യന്തര സര്‍വീസിന് 1,099 രൂപയും വിദേശ സര്‍വീസിന് 4,999 രൂപയുമായിരുന്നു ടിക്കറ്റ് നിരക്ക്. എതിരാളിയായ സ്പൈസ് ജെറ്റും കുറഞ്ഞ ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിച്ചിരുന്നു. ആഭ്യന്തര സര്‍വീസിന് 2,293 രൂപയാണ് സ്പൈസ് ജെറ്റ് നല്കുന്ന ഏറ്റവും കുറഞ്ഞ നിരക്ക്. ഗ്വാളിയോറില്‍ നിന്ന് വിവിധ നഗരങ്ങളിലേക്കും ഭോപ്പാല്‍-ഉദയ്പൂര്‍ റൂട്ടിലുമാണ് കുറഞ്ഞ ടിക്കറ്റ് നിരക്കുള്ളത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
