മുംബൈ: രാജ്യം പൊതുതെരഞ്ഞെടുപ്പിന്റെ പടിവാതില്ക്കല് എത്തിനില്‍ക്കുന്ന സമയത്ത് തൊഴിലില്ലായ്മാ നിരക്ക് ഭരണത്തിലിരിക്കുന്ന മോദി സര്‍ക്കാരിനെ വീണ്ടും പ്രതിസന്ധിയിലാക്കുന്നു. ഈ വര്‍ഷം ഫെബ്രുവരിയില്‍ തൊഴിലില്ലായ്മാ നിരക്ക് ഉയര്‍ന്ന് 7.2 ശതമാനത്തിലെത്തിയെന്നാണ് മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കോണമി (സിഎംഐഇ)യുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇത് 2016 സപ്തംബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മാ നിരക്കാണെന്നും റിപ്പോര്‍ട്ട് പറയുന്നു. 2018 ഫെബ്രുവരിയില്‍ 5.9 ആയിരുന്നിടത്താണ് ഒരു വര്‍ഷത്തിനു ശേഷം 7.2 ശമതാനമായി ഉയര്‍ന്നിരിക്കുന്നത്.
തൊഴിലന്വേഷകരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായിട്ടും തൊഴിലില്ലായ്മാ നിരക്ക് വര്‍ധിച്ചുവെന്നത് ഏറെ ഗൗരവമുള്ള കാര്യമാണെന്ന് സിഎംഐഇ തലവന്‍ മഹേഷ് വ്യാസ് റോയിട്ടേഴ്സിന് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. 2018 ഫെബ്രുവരിയില്‍ 40.6 കോടി ആളുകള്‍ തൊഴില്‍ രംഗത്ത് ഉണ്ടായിരുന്നിടത്ത് ഈ വര്‍ഷം ഫെബ്രുവരിയില്‍ അത് 40 കോടിയായി കുറഞ്ഞതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

ലക്ഷക്കണക്കിന് വീടുകളില്‍ നേരിട്ട് സര്‍വേ നടത്തിയാണ് സിഎംഐഇ റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്. അതിനാല്‍ ഈ മേഖലയില്‍ സര്‍ക്കാര്‍ കണക്കുകളെക്കാള്‍ ആധികാരികമായാണ് ഇത് പരിഗണിക്കപ്പെടുന്നത്. നേരത്തേ സര്‍ക്കാരിന്റെ തൊഴിലില്ലായ്മാ കണക്കുകള്‍ കേന്ദ്രസര്‍ക്കാര്‍ പൂഴ്ത്തിവച്ചതായി വാര്‍ത്തകളുണ്ടായിരുന്നു. പിന്നീട് മാധ്യമങ്ങളിലൂടെ ചോര്‍ന്ന വിവരങ്ങള്‍ പ്രകാരം രാജ്യത്ത് 45 കൊല്ലത്തില്‍ ഏറ്റവും രൂക്ഷമായ തൊഴിലില്ലായ്മയാണ് 2017-18 വര്‍ഷത്തില്‍ ഉണ്ടായിരിക്കുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.
അതേസമയം, 2018ല്‍ 11 ദശലക്ഷം പേര്‍ക്ക് രാജ്യത്ത് തൊഴില്‍ നഷ്ടപ്പെട്ടതായും സിഎംഐഇ റിപ്പോര്‍ട്ടില്‍ പറയുന്നു. 2016ലെ നോട്ട്നിരോധനവും 2017ലെ ജിഎസ്ടിയുമാണ് ഇതിന് കാരണമായി പറയുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
