ദില്ലി: ഭാരതീയ ചരിത്രത്തില്‍ പല അല്‍ഭുത സിദ്ധികളും പ്രകടിപ്പിച്ചിരുന്ന ആചാര്യന്മാരെയും യോഗിമാരെയും കുറിച്ച് കേട്ടിട്ടുണ്ട്. എന്നാല്‍ ആധുനിക ഇന്ത്യയില്‍ അത്തരമൊരു വിസ്മയം കാഴ്ചവച്ചിരിക്കുകയാണ് പതഞ്ജലി ആയുര്‍വേദയുടെ സ്ഥാപകന്‍ ആചാര്യ ബാലകൃഷ്ണ. രാജ്യത്തെ പല പ്രമുഖരെയും കടത്തിവെട്ടി കോടീശ്വരന്മാരുടെ ഫോബ്സ് പട്ടികയില്‍ ഇടം നേടിയിരിക്കുകയാണ് അദ്ദേഹം.
ഇന്ത്യന്‍ ധനികരില്‍ 15ാമന്‍
ആഗോള തലത്തിലെ ബില്യനെയര്‍ പട്ടികയില്‍ 365ാമതാണ് ആചാര്യയുടെ സ്ഥാനം. 2018ലെ ഇന്ത്യയിലെ ഏറ്റവും വലിയ പണക്കാരുടെ കൂട്ടത്തില്‍ 15ാമത്തെ സ്ഥാനമാണ് അദ്ദേഹത്തിന്റേത്. രാഹുല്‍ ബജാജ്, ഡിഎല്‍എഫ് ഗ്രൂപ്പിന്റെ കുശാല്‍ പാല് സിംഗ്, നിര്‍മയുടെ കര്‍സന്‍ഭായ് പട്ടേല്‍ തുടങ്ങിയ കൊമ്പന്മാരെ പിന്നിലാക്കിയാണ് പതഞ്ജലി ആചാര്യന്റെ ഈ മുന്നേറ്റം. ആഗോള ധനികരുടെ പട്ടികയില്‍ 13ാമനും ഇന്ത്യയിലെ ഏറ്റവും വലിയ പണക്കാരനുമായ സാക്ഷാല്‍ മുകേഷ് അംബാനിക്കൊപ്പമാണ് ഫോബ്സ് പട്ടികയില്‍ ഇദ്ദേഹം ഇടംപിടച്ചത്.
അഞ്ച് ബില്യന്‍ ഡോളര്‍ ആസ്തി
5 ബില്യന്‍ ഡോളറാണ് ആചാര്യയുടെ ആസ്തിയെന്ന് ഫോബ്സ് മാഗസിന് പറയുന്നു. ബാബാ രാംദേവിനൊപ്പം അദ്ദേഹം സ്ഥാപിച്ച പതഞ്ജലി ആയുര്‍വേദയിലെ 98.6 ശതമാനം ഓഹരികളും ആചാര്യയുടെ കൈയിലാണ്. നിലവില്‍ പതഞ്ജലി ആയുര്‍വേദ 1.6 ബില്യന്‍ ഡോളര്‍ വാര്‍ഷിക വരുമാനം ഉണ്ടാക്കുന്നതായി ഫോര്‍ബ്സ് വിലയിരുത്തുന്നു. ആഗോള ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളായ ആമസോണ്‍, ഫ്ളിപ്പ്കാര്‍ട്ട് എന്നിവ വഴിയാണ് പതഞ്ജലിയുടെ ഉല്‍പ്പന്നങ്ങള്‍ പ്രധാനമായും വില്പന നടത്തുന്നതെന്നും മാഗസിന് പറയുന്നു.
ഇന്ത്യയില്‍ ഒന്നാമന് മുകേഷ്
മുകേഷ് അംബാനിക്കു ശേഷം വിപ്രോ ഉടമ അസിംപ്രേംജിയാണ് ധനികരായ ഇന്ത്യക്കാരുടെ പട്ടികയില്‍ രണ്ടാമത്. 22.6 ബില്യന്‍ ഡോളര്‍ ആസ്തിയുള്ള കമ്പനിയുടെ ഉടമ കൂടിയായ ഇദ്ദേഹം ധനികരുടെ ആഗോള പട്ടികയില്‍ 36ാം സ്ഥാനത്താണ്. ശിവ് നദാര്‍ ഫൗണ്ടേഷന് സ്ഥാപകനും ഐടി വിദഗ്ധനുമായ ശിവ് നദാറാണ് ഇവര്‍ക്കു പിറകില്‍ മൂന്നാമത്തെ ധനിക ഇന്ത്യക്കാരനായി പട്ടികയിലുള്ളത്. 14.6 ബില്യന്‍ ഡോളര്‍ ആസ്തിയുണ്ട് അദ്ദേഹത്തിന്റെ കമ്പനിക്ക്. ആഗോള ധനികരുടെ പട്ടികയില്‍ 86ാമതാണ് ഇദ്ദേഹത്തിന്റെ സ്ഥാനം.
ആമസോണ്‍ ഉടമ ഒന്നാമത്
ആഗോള തലത്തിലെ പട്ടികയില്‍ 96കാരനായ ലക്ഷ്മി മിത്തല്‍, 114 കാരനായ ഉദയ് കൊട്ടക്, 112ാം സ്ഥാനത്തുള്ള കുമാര മംഗലം ബിര്‍ള, സൈറസ് പൂനാവാല, ഗൗതം അദാനി, ദിലിപ് ഷാങ് വി, സുനില്‍ ഭാരതി മിത്തല്‍, സാവിത്രി ജിന്താള്‍ തുടങ്ങിയവര്‍ ഇന്ത്യന്‍ പട്ടികയിലെ ആദ്യ 25 സ്ഥാനങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
അതേസമയം, ആഗോള തലത്തിലെ ധനികരുടെ പട്ടികയില്‍ ആമസോണ്‍ ഉടമ ജെഫ് ബെസോസ് ആണ് ഒന്നാമത്. മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സ് രണ്ടാമതും വാറന്‍ ബഫെ മൂന്നാമതുമാണ്, ഫെയ്സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് പട്ടികയില്‍ എട്ടാം സ്ഥാനത്തുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
