തിരുവനന്തപുരം: ഫോബ്സ് മാസിക പുറത്തിറക്കിയ 2019ലെ ലോക ധനികരുടെ പട്ടികയില്‍ മലയാളികളില്‍ ഒന്നാമത് വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എംഎ യൂസഫ് അലി തന്നെ. ഇന്ത്യയിലെ ധനികരില്‍ 19 ആണ് യൂസഫലിയുടെ സ്ഥാനം. പട്ടികയിലുള്ള ആദ്യ ഇരുപത് ഇന്ത്യക്കാരിലെ ഏക മലയാളിയുമാണ് അദ്ദേഹം. 4.70 ബില്ല്യണ്‍ യുഎസ് ഡോളര്‍ ആസ്തിയുമായി ലോക റാങ്കിങില്‍ 394 ആണ് ലുലു ഗ്രൂപ്പ് ചെയര്‍മാന്റെ സ്ഥാനം. 14700 കോടി യുഎസ് ഡോളര്‍ ആസ്തിയുള്ള ആമസോണ്‍ ഉടമ ജെഫ് ബെസോസാണ് ലോക ധനികരുടെ പട്ടികയില്‍ ഒന്നാമന്. ആദ്യ പത്തില്‍ ഇടംപിടിച്ച ഏക ഏഷ്യക്കാരന് മുകേഷ് അംബാനിയാണ് 5400 കോടി ഡോളറാണ് അംബാനിയുടെ ആസ്തി.

ഇന്ത്യയ്ക്കകത്തും പുറത്തുമായി 150ലേറെ മാളുകളാണ് ലുലു ഗ്രൂപ്പിനുള്ളത്. മാളുകള്‍ക്കു പുറമെ, ഹോട്ടലുകള്‍, കണ്വെന്ഷന് സെന്ററുകള്‍ തുടങ്ങി വിവിധ സ്ഥാപനങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി യൂസഫലിക്കുണ്ട്.
എഡിന്‍ബറ ആസ്ഥാനമായുള്ള പ്രശസ്ത പൈതൃക ഹോട്ടല്‍ സമുച്ചയം വാല്‍ഡോഫ് അസ്റ്റോറിയ -ദി കലിഡോണിയന്‍ എം എ യൂസഫ് അലി സ്വന്തമാക്കിയത് വാര്‍ത്തയായിരുന്നു. യുസഫലിയുടെ ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണലിന് കീഴിലുള്ള നിക്ഷേപ കമ്പനിയായ ട്വന്റി 14 ഹോള്‍ഡിങ്സ് ആണ് 12 കോടി ഡോളറിന് ഇത് ഏറ്റെടുത്തത്. 63 കാരനായ ഈ തൃശൂര്‍ സ്വദേശിയുടെ ഇന്നത്തെ ആസ്തി ഏകദേശം 33,000 കോടി രൂപയാണ്.
ഗള്‍ഫ് വ്യവസായിയായ ചവറ സ്വദേശി രവി പിള്ളയാണ് ഫോബ്സ് പട്ടികയില്‍ രണ്ടാമത്തെ സമ്പന്നനായ മലയാളി. 3.90 ബില്ല്യണ്‍ ഡോളര്‍ ആസ്തിയുള്ള ഇദ്ദേഹത്തിന്റെ ആഗോള റാങ്കിംഗ് 529 ആണ്. 35,000 ഓളം പേരാണ് രവി പിള്ളയുടെ ഗള്‍ഫ് നാടികളിലെ വിവിധ കമ്പനികളില്‍ ജോലി ചെയ്യുന്നത്.
ജെംസ് ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ സണ്ണി വര്‍ക്കി മലാളി സമ്പന്നരില്‍ മൂന്നാമത്. 2.40 ബില്ല്യണ്‍ ഡോളര്‍ ആസ്തിയുള്ള ഇദ്ദേഹത്തിന്റെ ആഗോള റാങ്കിംഗ് 962 ആണ്. ഷിബുലാല്‍ (1605ാം റാങ്ക് 1.40 ബില്ല്യണ്‍ ഡോളര്‍), ഡോ. ഷംസീര്‍ വയലില്‍ (1605ാം റാങ്ക് 1.40 ബില്ല്യണ്‍), ടിഎസ് കല്ല്യാണരാമന്‍ (1818ാം റാങ്ക് 1.20 ബില്ല്യണ്‍ ഡോളര്‍) എന്നിവരാണ് ഫോബ്സ് പട്ടികയിലുള്ള മറ്റുമലയാളികള്‍
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
