തിരുവനന്തപുരം: പ്രവാസി മലയാളികള്‍ ഉള്‍പ്പെടെയുള്ളവരില്‍ സംസ്ഥാനത്തേക്ക് നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുകയും അവര്‍ക്ക് സംരംഭങ്ങള്‍ തുടങ്ങാന്‍ സഹായം നല്‍കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ നോര്‍ക്കയുടെ കീഴില്‍ ആരംഭിക്കുന്ന ബിസിനസ് ഫെസിലിറ്റേഷന്‍ കേന്ദ്രത്തിന് തുടക്കമായി. കേരളത്തിലെ വ്യവസായ സംരംഭക സാദ്ധ്യതകള്‍ സംരംഭകര്‍ക്ക് മുമ്പില്‍ അവതരിപ്പിച്ച് സംരംഭങ്ങള്‍ തുടങ്ങാനുള്ള സാഹചര്യം ഒരുക്കുകയാണ് സെന്റര്‍ കൊണ്ട് ഉദ്ദേശിക്കുന്നത്.

മുംബൈയിലെ ഇന്റ് അഡൈ്വസറി കൗണ്‍സിലിന്റെ സഹകരണത്തോടെയാണ് കേന്ദ്രം പ്രവര്‍ത്തിക്കുക. സംരംഭങ്ങള്‍ തുടങ്ങുന്നതിനാവശ്യമായ സര്‍ക്കാര്‍ ലൈസന്‍സുകള്‍, ക്ലിയറന്‍സ് ഉപദേശങ്ങള്‍ തുടങ്ങിയവ കേന്ദ്രം നല്‍കും. കേരളത്തിലെ വ്യവസായ, സംരംഭക സാധ്യതകള്‍ പഠിച്ച് മുന്‍ഗണനാക്രമത്തില്‍ സംരംഭകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയും സംരംഭങ്ങള്‍ തുടങ്ങുന്നതിന് സാങ്കേതികവും സാമ്പത്തികവുമായ ഉപദേശങ്ങള്‍ നല്‍കുകയും ചെയ്യും. പൊതുമേഖലാ ബാങ്കുകള്‍, സിഡ്കോ, കിന്‍ഫ്ര, കെ.എസ്.ഐ.ഡി.സി, കെ.എഫ്.സി തുടങ്ങിയ പൊതുമേഖല സ്ഥാപനങ്ങളുടെ നിക്ഷേപസംബന്ധമായ സേവനങ്ങള്‍ സംയോജിപ്പിച്ച് പ്രവാസികളിലേയ്ക്ക് എത്തിക്കുന്നതിനുളള നടപടികളും എന്‍.ബി.എഫ്.സി മുഖേന സ്വീകരിക്കും.
അതോടൊപ്പം തിരികെയെത്തിയ പ്രവാസികള്‍ക്ക് സ്വയം തൊഴില്‍ സംരംഭം ആരംഭിക്കുന്നതിന് നടപ്പാക്കുന്ന പ്രവാസി പുനരധിവാസ പദ്ധതി വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി ഫെഡറല്‍ ബാങ്കുമായും കേരളാ ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനുമായി നോര്‍ക്ക റൂട്ട്സ് ധാരണാ പത്രം ഒപ്പുവെച്ചു. ഇതോടെ 10 ഓളം ധനകാര്യ സ്ഥാപനങ്ങളുടെ 4,000ല്‍ പരം ശാഖകളിലൂടെ പുനരധിവാസ പദ്ധതിയുടെ വായ്പ സേവനം പ്രവാസികള്‍ക്ക് ലഭ്യമാകും. ഫെഡറല്‍ ബാങ്കിന്റെ ഗള്‍ഫ് രാജ്യങ്ങളിലെ ശാഖകളിലൂടെയും കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനിലെ ശാഖകളിലൂടെയും പദ്ധതിയുടെ വിശദാംശങ്ങള്‍ ലഭിക്കും.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications