എഫ്ബി പരസ്യത്തിന്റെ കണക്കുകള്‍ വന്നുതുടങ്ങി; ഏറ്റവും കൂടുതല്‍ പണം ചെലവഴിച്ചത് ബിജെപി

ഫെയ്‌സ്ബുക്കില്‍ രാഷ്ട്രീയ പരസ്യങ്ങള്‍ നല്‍കാന്‍ ഏറ്റവും കൂടുതല്‍ പണം ചെലവഴിച്ചത് ബിജെപിയും അനുകൂലികളും. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും സര്‍ക്കാര്‍ നേട്ടങ്ങളെയും ബിജെപി പ്രസിഡന്റ് അമിത് ഷായെയും പ്രൊമോട്ട് ചെയ്യാന്‍ കോടികളാണ് ഇവര്‍ ചെലവഴിച്ചതെന്ന് ഫെയ്‌സ്ബുക്ക് പറയുന്നു.

ഒരു മാസത്തിനിടയില്‍ നാലു കോടിയുടെ പരസ്യം. 2019 ഫെബ്രുവരി മുതല്‍ മാര്‍ച്ച് രണ്ട് വരെയുള്ള കാലയളവില്‍ ദേശീയ പ്രാധാന്യമുള്ള രാഷ്ട്രീയ വിഷയങ്ങളില്‍ 16,556 പരസ്യങ്ങളാണ് ഫെയ്‌സ്ബുക്കില്‍ വന്നത്. ഇതിന് 4.13 കോടി രൂപയോളം ചെലവുവരുമെന്ന് ഫെയ്‌സ്ബുക്കിന്റെ ആഡ് ആര്‍ക്കൈവ് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ കൃത്യമായി ഫെബ്രുവരി ഏതു തീയതി മുതലാണ് ഫെയ്‌സ്ബുക്ക് ഇത് രേഖപ്പെടുത്താന്‍ തുടങ്ങിയതെന്ന് വ്യക്തമല്ല. എന്നാല്‍ പരസ്യവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതായി ഫെബ്രുവരി ഏഴിന് ഫെയ്‌സ്ബുക്ക് വ്യക്തമാക്കിയിരുന്നു. പരസ്യം പ്രസിദ്ധീകരിക്കുന്നത് ആരാണെന്നും ആര്‍ക്കുവേണ്ടിയാണെന്നും മറ്റും വ്യക്തമാക്കുന്ന ഡിസ്‌ക്ലെയിമറില്ലാത്തെ പരസ്യങ്ങള്‍ ഫെബ്രുവരി 21 മുതല്‍ സ്വീകരിക്കില്ലെന്നും അന്ന് വ്യക്തമാക്കിയിരുന്നു.

എഫ്ബി പരസ്യത്തില്‍ മുന്നില്‍ ബിജെപി

എഫ്ബി പരസ്യത്തില്‍ മുന്നില്‍ ബിജെപി

ഭാരത് കെ മന്‍ കീ ബാത്തിന്റെ ഫെയ്‌സ്ബുക്ക് പേജിലാണ് ഏറ്റവും കൂടുതല്‍ പരസ്യം പ്രത്യക്ഷപ്പെട്ടത്. ഇവിടെ പ്രസിദ്ധീകരിച്ച 1,168 പരസ്യങ്ങള്‍ക്ക് 1.01 കോടി രൂപയാണ് ചെലവുവന്നത്. തൊട്ടുതാഴെ നാഷന്‍ വിത്ത് നാമോ എന്ന പേജാണ്. ഇതില്‍ 52.24 ലക്ഷം രൂപയുടെ മോദി അനുകൂല പരസ്യങ്ങള്‍ വന്നു. മൈഗോവ് ഇന്ത്യ എന്ന പേജില്‍ പ്രത്യക്ഷപ്പെട്ട രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് 25.27 ലക്ഷം രൂപയാണ് ചെലവഴിക്കപ്പെട്ടത്. ഭാരതീയ ജനതാപാര്‍ട്ടിയുടെ ഫെയ്‌സ്ബുക്കില്‍ പേജിലും 6.6 ലക്ഷത്തിന്റെ പരസ്യങ്ങള്‍ വന്നു. പ്രസിഡന്റ് അമിത് ഷായുടെ പേജില്‍ 2.12 ലക്ഷം രൂപയും.

കോണ്‍ഗ്രസ് പരസ്യം പേരിനു മാത്രം

കോണ്‍ഗ്രസ് പരസ്യം പേരിനു മാത്രം

അതേസമയം, രാഷ്ട്രീയ എതിരാളികളായ കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ വളരെ പിന്നിലാണ്. കൂടിവന്നാല്‍ 48,000 രൂപയുടെ പരസ്യമാണ് ഈ കാലയളവില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയും അനുകൂലികളും ചെയ്തത്. അയാം വിത്ത് കോണ്‍ഗ്രസ് എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നല്‍കിയ പരസ്യങ്ങള്‍ക്കുള്ള ചെലവ് 684 രൂപ മാത്രം. കോണ്‍ഗ്രസ് പാര്‍ട്ടി അഡ്മയേഴ്‌സ് ഫോറം 535 രൂപയും വോട്ട് ഫോര്‍ കോണ്‍ഗ്രസ് പേജ് 490 രൂപയും മാത്രമാണ് പരസ്യത്തിനായി ചെലവഴിച്ചത്. തെലുഗു ദേശം പാര്‍ട്ടി 35,867 രൂപ ഫെയ്‌സ്ബുക്ക് പരസ്യങ്ങള്‍ക്കായി ചെലവഴിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

  നിയന്ത്രണങ്ങളുമായി ഫെയ്‌സ്ബുക്ക്

നിയന്ത്രണങ്ങളുമായി ഫെയ്‌സ്ബുക്ക്

തെരഞ്ഞെടുപ്പിനു മുന്നോടിയായി രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടത്തുന്നതിന്റെ ഭാഗമായി ഫെയ്‌സ്ബുക്ക് പുതിയ ട്രാന്‍സ്പാരന്‍സി ടൂളുകള്‍ കൊണ്ടുവന്നിരുന്നു. ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്ന രാഷ്ട്രീയ പരസ്യങ്ങളുടെ മുകളില്‍ ആരാണ് പ്രസിദ്ധീകരിക്കുന്നത് അല്ലെങ്കില്‍ പണം മുടക്കുന്നത് എന്നതിനെ കുറിച്ചുള്ള ഡിസ്‌ക്ലെയ്മര്‍ നല്‍കണമെന്നതായിരുന്നു നിയമം. മറ്റൊരു ഏജന്‍സിയുടെ പേരാണ് നല്‍കുന്നതെങ്കില്‍ അവയുടെ വ്യക്തമായ വിവരങ്ങള്‍ ഫെയ്‌സ്ബുക്കിന് ലഭ്യമാക്കണം. ഫെയ്‌സ്ബുക്കിന്റെ പുതിയ ഫീച്ചര്‍ ഫെബ്രുവരി ഏഴ് മുതല്‍ നിലവില്‍ വന്നുവെങ്കിലും 21 മുതലാണ് ഇവ നിര്‍ബന്ധമാക്കിയത് ഈ കാര്യങ്ങള്‍ വ്യക്തമാക്കാത്ത രാഷ്ട്രീയ പരസ്യങ്ങള്‍ ഫെയ്‌സ്ബുക്ക് സ്വമേധയാ നീക്കം ചെയ്യും. ഇതിനുള്ള ഓട്ടോമേറ്റഡ് സംവിധാനങ്ങള്‍ ഒരുക്കിക്കൊണ്ട് കമ്പനി സോഫ്റ്റ്‌വെയറില്‍ മാറ്റങ്ങള്‍ വരുത്തിയിരുന്നു.

 

 

   പരസ്യ ലൈബ്രറി സംവിധാനം

പരസ്യ ലൈബ്രറി സംവിധാനം


ഇതിനു പുറമെ, സെര്‍ച്ച് ചെയ്ത് കണ്ടെത്താന്‍ കഴിയുന്ന രീതിയില്‍ രാഷ്ട്രീയ പരസ്യങ്ങളുടെ ലൈബ്രറിയും ഫെയ്‌സ്ബുക്ക് ഒരുക്കിയതായി കമ്പനിയുടെ ഇന്ത്യ-സൗത്ത് ഏഷ്യ പബ്ലിക് പോളിസി ഡയരക്ടര്‍ ശിവന്ത് തുക്‌റാല്‍ അറിയിച്ചു. പരസ്യത്തിലെ ഡിസ്‌ക്ലെയ്മറില്‍ ക്ലിക്ക് ചെയ്താല്‍, ഏതൊക്കെ പരസ്യങ്ങള്‍ എത്ര പേര്‍ കണ്ടു, എത്ര സമയം കണ്ടു, ഏതൊക്കെ വിഭാഗങ്ങളാണ് ഇവ കണ്ടത് തുടങ്ങിയ വിവരങ്ങള്‍ ഇതു വഴി കണ്ടെത്താന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കും. ഫെയ്‌സ്ബുക്കില്‍ രാഷ്ട്രീയ പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുകയോ അതിനായി പണം ചെലവഴിക്കുകയോ ചെയ്യുന്നവരുടെ ലൊക്കേഷന്‍ എവിടെയാണെന്ന് ഉപഭോക്താക്കള്‍ക്ക് മനസ്സിലാക്കാനുള്ള സംവിധാനവും അധികൃതര്‍ ഒരുക്കിയിട്ടുണ്ട്.

   ഫെയ്‌സ്ബുക്ക് പേജുകള്‍ക്കും നിയന്ത്രണം

ഫെയ്‌സ്ബുക്ക് പേജുകള്‍ക്കും നിയന്ത്രണം

കൂടുതല്‍ ഫോളോവേഴ്‌സുള്ള ഫെയ്‌സ്ബുക്ക് പേജുകള്‍ക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഫെയ്‌സ്ബുക്ക് തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി പേജ് നടത്തിപ്പുകാരുടെ കൃത്യമായ വിവരങ്ങള്‍ നല്‍കി പേജുകളുടെ ആധികാരികത തെളിയിക്കണം. കൃത്യമായ ഓതന്റിഫിക്കേഷന്‍ ഇല്ലാത്ത പേജുകളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. ഇതോടെ വ്യാജ പ്രൊഫൈലുകള്‍ ഉപയോഗിച്ചും ഹാക്ക് ചെയ്തും മറ്റും ഫെയ്‌സ്ബുക്ക് പേജുകള്‍ മാനേജ് ചെയ്യുന്നതിന് അറുതിയാവും.

 

 

പിടിമുറുക്കി സര്‍ക്കാര്‍

പിടിമുറുക്കി സര്‍ക്കാര്‍

തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍ സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തമായ നിയന്ത്രണമേര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവന്നിരുന്നു. രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയ സ്വാധീനിക്കാനുള്ള ഏത് ശ്രമവും ശക്തമായി നേരിടുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കുകയുണ്ടായി. സോഷ്യല്‍മീഡിയയിലൂടെയും മറ്റ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെയും വരുന്ന നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കാന്‍ സംവിധാനങ്ങളൊരുക്കാനും ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X