പുതുതായി ഇന്ത്യന്‍ വിപണിയിലെത്തിയ ഷവോമിയുടെ റെഡ്മി നോട്ട് 7, റെഡ്മി നോട്ട് 7 പ്രോ സ്മാര്‍ട്ട്ഫോണുകള്‍ വാങ്ങുന്നവര്‍ക്ക് കിടിലന്‍ ഓഫറുകളുമായി മൊബൈല്‍ സേവനദാതാക്കളായ ജിയോയും എയര്‍ടെല്ലും. പുതിയ മൊബൈല്‍ മാര്‍ക്കറ്റ് കണ്ടെത്താന്‍ ചൈനീസ് കമ്പനിയും കൂടുതല്‍ വരിക്കാരെ ആകര്‍ഷിക്കാന്‍ മൊബൈല്‍ സേവനദാതാക്കളും കണ്ടെത്തിയ പുതിയ മാര്‍ഗങ്ങളിലൊന്നാണിത്.

മിതമായ നിരക്കില്‍ മികച്ച ഫീച്ചറുകളുമായെത്തുന്ന റെഡ്മി നോട്ട് 7 ഫോണുകള്‍ വാങ്ങുന്നവര്‍ക്ക് ഇരട്ടി ഡാറ്റയാണ് ജിയോ ഓഫര്‍ ചെയ്തിരിക്കുന്നത്. മൈജിയോ അക്കൗണ്ട് വഴി 198 രൂപയ്ക്കോ അതിനു മുകളിലോ റീചാര്‍ജ് ചെയ്യുന്നവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ഓരോ റീചാര്‍ജ് പാക്കിലും ഓഫര്‍ ചെയ്യുന്നതിന്റെ നേരെ ഇരട്ടി ഡാറ്റയാണ് ഇതിലൂടെ ലഭിക്കുക. സൗജന്യ കോളുകള്‍, എസ്എംഎസ്സുകള്‍ തുടങ്ങിയ ആനുകൂല്യങ്ങള്‍ക്ക് പുറമെയാണ് ഈ ഡബിള്‍ ഡാറ്റ ഓഫര്‍.
299 രൂപയ്ക്കും അതിനു മുകളിലും റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് 2400 രൂപയുടെ കാഷ്ബാക്ക് ഓഫറും റിലയന്‍സ് ജിയോ മുന്നോട്ടുവയ്ക്കുന്നുണ്ട്. ഓഫറുടെകളെ കുറിച്ചുള്ള വിശദവിവരങ്ങള്‍ മൈജിയോ ആപ്പില്‍ ലഭിക്കും. ഇതേമാതൃകയില്‍ റെഡ്മി നോട്ട് 7 ഫോണുകള്‍ സ്വന്തമാക്കുന്നവര്‍ക്ക് ഡബിള്‍ ഡാറ്റ ഓഫറുമായി എയര്‍ടെല്ലും രംഗത്തുണ്ട്. 249 രൂപയുടെയും 349 രൂപയുടെയും റീചാര്‍ജുകളിലാണ് ഇത് ലഭിക്കുക. അതായത് 249 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്താല്‍ ദിനേന രണ്ട് ജിബി ഡാറ്റയ്ക്കു പകരം നാലു ജിബിയും 349 രൂപയുടെ പ്ലാനില്‍ മൂന്ന് ജിബിക്കു പകരം ആറു ജിബിയും ഡാറ്റ ലഭിക്കും. ഇതിനു പുറമെ, എയര്‍ടെല്‍ ടിവി, വിങ്ക് മ്യൂസിക് തുടങ്ങിയ സേവനങ്ങളും സൗജന്യമായി ലഭിക്കും.
റെഡ്മി നോട്ട് 7ന് 9,999 രൂപയും റെഡ്മി നോട്ട് 7 പ്രോയ്ക്ക് 13,999 രൂപയുമാണ് വിലയിട്ടിരിക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്കും ഇവ രണ്ടും ഇന്ത്യന്‍ വിപണി കീഴടക്കാനെത്തും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
