ലണ്ടന്‍: എയര്‍ ഹോസ്റ്റസുമാര്‍ക്ക് മെയ്ക്കപ്പിനും വസ്ത്രധാരണത്തിനും കൂടുതല്‍ പ്രധാന്യം നല്കിവന്നിരുന്ന ബ്രിട്ടീഷ് വിമാന കമ്പനിയായിരുന്നു വെര്‍ജിന്‍ അറ്റ്ലാന്റിക് എയര്‍ലൈന്‍സ്. മിനി സ്കേര്‍ട്ട് ഉള്‍പ്പെടെ ചുവപ്പ് നിറത്തിലുള്ള വസ്ത്രങ്ങളും കടുംനിറത്തിലുള്ള ലിപ്സ്റ്റിക്കുമൊക്കെ നിര്‍ബന്ധമായിരുന്നു വനിതാ ഫ്ളൈറ്റ് അറ്റന്‍ഡന്റുമാര്‍ക്ക്. എന്നാല്‍ എയര്‍ഹോസ്റ്റസുമാരുടെ വസ്ത്രധാരണത്തിനും മെയ്ക്കപ്പിനും ഏറ്റവും വലിയ പ്രാധാന്യം നല്കിവന്നിരുന്ന രീതി ഒഴിവാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് കമ്പനി.
1984 മുതല്‍ തുടരുന്ന നിലവിലെ യൂനിഫോമില്‍ നിന്ന് വ്യത്യസ്തമായി മെയ്ക്കപ്പില്ലാതെയും മിനിസ്കേര്‍ട്ടിനു പകരം പാന്റ്സ് ധരിച്ചും ജോലിക്കു വരാം എന്നാണ് പുതിയ നിര്‍ദ്ദേശം. ഇതുമായി ബന്ധപ്പെട്ട് കമ്പനിയുടെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് മാര്‍ക്ക് ആന്റേഴ്സണ് പ്രത്യേക സര്‍ക്കുലറും ഇറക്കിക്കഴിഞ്ഞു. പ്രസിദ്ധമായ വെര്‍ജിന്‍ അറ്റ്ലാന്റിക് രീതികള്‍ നിലനിര്‍ത്തിക്കൊണ്ടു തന്നെ യൂനിഫോമില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കമ്പനി ആഗ്രഹിക്കുന്നതായി അദ്ദേഹം പറഞ്ഞു. ജീവനക്കാരുടെ അഭിപ്രായങ്ങള്‍ കൂടി വിലയിരുത്തിയാണ് ഇത്തരമൊരു മാറ്റം വസ്ത്രധാരണത്തിന്റെ കാര്യത്തില്‍ കൊണ്ടുവന്നിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തേയുള്ള നയം അനുസരിച്ച് എയര്‍ ഹോസ്റ്റസുമാര്‍ക്ക് ചുരുങ്ങിയത് ബ്ലഷും മസ്കാരയും ചിവുന്ന ലിപ്സ്റ്റിക്കും നിര്‍ബന്ധമായിരുന്നു. എന്നാല്‍ ഇനിമുതല്‍ ഇത് നിര്‍ബന്ധമില്ലെന്ന് പുതിയ ഉത്തരവില്‍ പറയുന്നു. പുതിയ നയം മാറ്റം ജീവനക്കാര്‍ക്ക് കൂടുതല്‍ ആശ്വാസകരമാണെന്നതിനൊപ്പം അവര്‍ക്ക് വസ്ത്രധാരണത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ചോയ്സുകള്‍ നല്‍കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
