ദില്ലി: അടുത്തകാലം വരെ ആളുകള്‍ക്ക് പരസ്പരം ഫോണ്‍ വിളിക്കാനുള്ള ഉപകരണമായിരുന്നു മൊബൈലെങ്കില്‍ ഇന്ന് സ്ഥിതി മാറി. ഇത് ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമാക്കാനാണ് ഫോണ്‍ കാര്യമായി ഉപയോഗിക്കുന്നത്. അതുകൊണ്ടുതെന്ന ഫോണ്‍ വിളിക്കാന്‍ മുടക്കുന്നതിനേക്കാള്‍ കൂടുതല്‍ തുകയാണ് ഡാറ്റയ്ക്കായി ഇന്ത്യക്കാര്‍ ഉപയോഗിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

2013ല്‍ വോയ്സ് സേവനങ്ങള്‍ക്ക് 214 രൂപയും ഡാറ്റയ്ക്ക് 173 രൂപയുമാണ് പ്രതിമാസം നാം ചെലവഴിച്ചിരുന്നത്. എന്നാല്‍ 2016 ആകുമ്പോഴേക്കും ഇത് മാറി. വോയ്സ് സര്‍വീസുകള്‍ക്ക് 124 രൂപയും ഡാറ്റയ്ക്ക് 225 രൂപയുമായാണ് മാറിയത്.
2018ലെ നോകിയ മൊബൈല്‍ ബ്രോഡ്ബാന്റ് ഇന്‍ഡക്സ് പ്രകാരം വീഡിയോ സ്ട്രീമിംഗിനാണ് ഡാറ്റയുടെ 65-75 ശതമാനവും ഉപയോഗിക്കുന്നത്. ഈ സ്ഥിതി തുടര്‍ന്നാല്‍ 2022 ആകുമ്പോഴേക്കും ഡാറ്റ ഉപയോഗത്തിന്റെ കാര്യത്തില്‍ രാജ്യത്തെ വാര്‍ഷിക വളര്‍ച്ച 72.6 ശതമാനമായി ഉയരുമെന്ന് അസോച്ചാം-പിഡബ്ല്യുസി പഠനം വ്യക്തമാക്കുന്നു. അപ്പോഴേക്കും ഡാറ്റ ഉപയോഗം 10,96,58,793 ദശലക്ഷം എംബിയായി വര്‍ധിക്കും. 2017ല്‍ ഇത് 71,67,103 എംബിയായിരുന്നു. 2022 ആകുമ്പോഴേക്കും രാജ്യത്തെ ഇന്റര്‍നെറ്റിന്റെ വ്യാപനം 56.7 ശതമാനമായി വര്‍ധിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. 2017ല്‍ ഇത് 30.2 ശതമാനമായിരുന്നു.

ഇന്റര്‍നെറ്റ് താരിഫിലുണ്ടായ ഗണ്യമായ കുറവും സ്മാര്‍ട്ട്ഫോണിന്റെ വ്യാപനവും വച്ചുനോക്കുമ്പോള്‍ വിഡിയോ ഓണ്‍ ഡിമാന്റ് പോലുള്ള സേവനങ്ങള്‍ രാജ്യത്ത് വന്‍ പ്രചാരം നേടാന്‍ അധികം സമയം വേണ്ടിവരില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
