500 രൂപയിൽ താഴെയുള്ള വിവിധ ടെലികോം കമ്പനികളുടെ താരിഫ് ഓഫറുകളാണ് താഴെ നൽകുന്നത്. ഇവയിൽ നിന്ന് മികച്ച ഓഫറുകൾ ഏതെന്ന് നിങ്ങൾക്ക് തിരഞ്ഞെടുക്കാം.
റിലയൻസ് ജിയോയുടെ കടന്നു വരവോടെ രാജ്യത്തെ ടെലികോം വ്യവസായത്തിൽ വൻ അഴിച്ചു പണികളാണ് നടന്നത്. വമ്പൻ ഓഫറുകളുമായി രംഗത്തെത്തിയ ജിയോ വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ഉപഭോക്താക്കളെ കൈയിലെടുത്തു. ഇത് മറ്റ് ടെലികോം കമ്പനികളെ സമ്മർദ്ദത്തിലാക്കുകയും താരിഫുകൾ വെട്ടിച്ചുരുക്കി കൂടുതൽ ഓഫറുകൾ നൽകാൻ നിർബന്ധിതരാക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ മാസം 500 രൂപയ്ക്ക് എങ്കിലും മൊബൈൽ ഫോൺ റീചാർജ് ചെയ്യാത്തവർ ഇന്ന് ചുരുക്കമാണ്. ഇത്തരത്തിൽ 500 രൂപയിൽ താഴെയുള്ള വിവിധ ടെലികോം കമ്പനികളുടെ താരിഫ് ഓഫറുകളാണ് താഴെ നൽകുന്നത്. ഇവയിൽ നിന്ന് മികച്ച ഓഫറുകൾ ഏതെന്ന് നിങ്ങൾക്ക് തിരഞ്ഞെടുക്കാം.
റിലയൻസ് ജിയോ
500 രൂപയ്ക്ക് താഴെയുള്ള റിലയൻസ് ജിയോയുടെ മികച്ച പ്ലാൻ 449 രൂപയുടേതാണ്. ഈ പ്ലാനിൽ 136 ജിബി ഡാറ്റയാണ് ഉപഭോക്താവിന് ലഭിക്കുക. ഇതിൽ 1.5 ജിബി പ്രതിദിനം ലഭിക്കും. കൂടാതെ അൺലിമിറ്റഡ് കോളുകൾ ലഭ്യമാണ്. 91 ദിവസമാണ് ഈ ഓഫറിന്റെ കാലാവധി.100 സൗജന്യ എസ്.എം.എസുകളും ഈ കാലാവധിയിൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ്.
ഭാരതി എയർടെൽ
എയർടെല്ലിന്റെ 448 രൂപയുടെ പ്രീപെയ്ഡ് പ്ലാനാണ് 500 രൂപയിൽ താഴെയുള്ള മികച്ച ഓഫർ വാഗ്ദാനം ചെയ്യുന്നത്. അൺലിമിറ്റഡ് ലോക്കൽ / എസ്ടിഡി, റോമിംഗ് കോളുകൾക്ക് ഒപ്പം 1.5 ജിബി ഡേറ്റയാണ് കമ്പനി പ്രതിദിനം വാഗ്ദാനം ചെയ്യുന്നത്. കൂടാതെ ദിവസവും 100 എസ്എംഎസുകളും അയയ്ക്കാവുന്നതാണ്. 82 ദിവസമാണ് ഈ ഓഫറിന്റെ കാലാവധി. ജിയോയേക്കാൾ കാലാവധിയുടെ കാര്യത്തിൽ അൽപ്പം പിന്നിലാണ് എയർടെൽ.
വൊഡാഫോൺ ഐഡിയ
പ്രതിദിനം 1.5 ജിബി 4 ജി / 3 ജി ഡാറ്റ ഉൾപ്പെടെ അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, റോമിംഗ് കോളുകളാണ് വൊഡാഫോൺ ഐഡിയ 458 രൂപയുടെ പ്ലാനിലൂടെ വാഗ്ദാനം ചെയ്യുന്നത്. മറ്റ് രണ്ട് ഓഫറുകളിലേത് പോലെ തന്നെ ദിവസേന 100 എസ്.എം.എസുകൾ വൊഡാഫോൺ ഐഡിയയും നൽകുന്നുണ്ട്. 84 ദിവസമാണ് ഈ ഓഫറിന്റെ കാലാവധി. കൂടാതെ ഉപഭോക്താക്കൾക്ക് വൊഡോഫോൺ പ്ലേ ആപ്പും സൗജന്യമായി ഉപയോഗിക്കാവുന്നതാണ്.
malayalam.goodreturns.in
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications