ഉയർന്ന പ്രീമിയം തുക ഓർത്ത് ഇനി മുതൽ ആരും ഹെൽത്ത് ഇൻഷുറൻ പോളിസി എടുക്കാതിരിക്കേണ്ട കാരണം പ്രീമിയം തുക പ്രതിമാസ തവണയിൽ അടയ്ക്കുന്നതിനുള്ള സൗകര്യമൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് ജനറൽ ഇൻഷുറൻസ് കമ്പനികൾ.
വിദേശ രാജ്യങ്ങളിൽ ഓരോ വ്യക്തിയ്ക്കും ഹെൽത്ത് ഇൻഷുറൻസ് നിർബന്ധമാണെന്ന കാര്യം എത്ര പേർക്കറിയാം? ചില രാജ്യങ്ങളിലാകട്ടെ കാലു കുത്തണമെങ്കിൽ തന്നെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ എടുത്തിരിക്കണം. എന്നാൽ നമ്മുടെ നാട്ടിൽ സ്വന്തം ആരോഗ്യത്തിന് യാതൊരു വിലയുമില്ല. പുതിയ വാഹനം വാങ്ങുമ്പോൾ പതിനായിരങ്ങൾ കൊടുത്ത് ഇൻഷുറൻസ് എടുക്കുന്നവർ പോലും അതിലും വിലപ്പെട്ട സ്വന്തം ആരോഗ്യത്തിനും ജീവനും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാറില്ല. ഇതിനു പ്രധാന കാരണങ്ങളിലൊന്ന് ഉയർന്ന പ്രീമിയവും വേണ്ടത്ര ബോധവത്കരണം ഇല്ലാത്തതും ആണ്.
ഉയർന്ന തുക നൽകേണ്ട
ഉയർന്ന പ്രീമിയം തുക ഓർത്ത് ഇനി മുതൽ ആരും ഹെൽത്ത് ഇൻഷുറൻ പോളിസി എടുക്കാതിരിക്കേണ്ട കാരണം പ്രീമിയം തുക പ്രതിമാസ തവണയിൽ അടയ്ക്കുന്നതിനുള്ള സൗകര്യമൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് ജനറൽ ഇൻഷുറൻസ് കമ്പനികൾ. ഈ വിഷയത്തിൽ മാർഗനിർദ്ദേശങ്ങൾ തേടാൻ ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡവലപ്മെൻറ് അതോറിറ്റി ഓഫ് ഇന്ത്യയെ സമീപിച്ചിരിക്കുകയാണ് കമ്പനികൾ. വാർഷിക പ്രീമിയം 20000ൽ കൂടുതലുള്ള തുകയായിരിക്കും മാസത്തവണകളായി അടയ്ക്കാൻ അനുവദിക്കുക.
നിലവിലെ രീതി
നിലവിൽ ഒറ്റത്തവണയായാണ് എത്ര വലിയ പ്രീമിയം തുകയും അടയ്ക്കേണ്ടത്. എന്നാൽ ഇത് മാസത്തവണയിലേയ്ക്ക് മാറ്റുകയാണെങ്കിൽ കൂടുതൽ ആളുകളെ ആരോഗ്യ ഇൻഷ്വറൻസ് പ്രീമിയത്തിലേയ്ക്ക് ആകർഷിക്കാനാകുമെന്നാണ് വിലയിരുത്തൽ. എന്നാൽ ചെറിയ പ്രീമിയം തുകയ്ക്ക് ഈ രീതി അനുവദനീയമല്ല.
പ്രീമിയം തുക
ഒരു സാധാരണ ഹെൽത്ത് ഇൻഷുറൻസ് പോളിസിക്ക് പ്രതിവർഷം 35,000 മുതൽ 40,000 രൂപ വരെയാണ് പ്രീമിയം തുക. ഇത് മാസത്തവണ ആക്കുന്നതോടെ ഒരുമിച്ച് പണം അടയ്ക്കാൻ പറ്റാത്തവർക്കും പോളിസി എടുക്കാനുള്ള സൗകര്യമാണ് ലഭിക്കുക. നിലവിൽ ആരോഗ്യ ഇൻഷുറൻസ് മേഖലയിലെ പ്രീമിയം തുകയുടെ വാർഷിക വളർച്ചാ നിരക്ക് 40 മുതൽ 45 ശതമാനം വരെയാണ്.
ശ്രദ്ധിക്കേണ്ട മറ്റ് കാര്യങ്ങൾ
- ഒരു കുടുംബത്തിലെ എല്ലാവരെയും ഒരുമിച്ച് ഇൻഷുർ ചെയ്യുമ്പോൾ ഫാമിലി ഫ്ളോട്ടർ പോളിസിയാണ് ഏറ്റവും അഭികാമ്യം.
- അവനവന്റെ ആവശ്യത്തിനും ബജറ്റിനും അനുസരിച്ച് വേണം ഇൻഷുർ ചെയ്യേണ്ട തുക നിശ്ചയിക്കാൻ. എന്നാൽ അസുഖങ്ങൾ, അപകടങ്ങൾ, മാരക രോഗങ്ങൾ എന്നിവയ്ക്ക് വേണ്ട ചികിത്സാ ചെലവുകളും പോളിസി എടുക്കുമ്പോൾ ആലോചിക്കണം.
- നിലവിൽ പോളിസി ഉള്ളവർ ഉയർന്ന തുകയ്ക്ക് ഇൻഷുർ ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ‘ടോപ് അപ്' പോളിസികൾ എടുത്താൽ മതിയാകും.
malayalam.goodreturns.in
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
