ട്രെയിൻ ടിക്കറ്റ് ക്യാൻസൽ ചെയ്യാൻ വരട്ടെ; വലിയ പിഴ നൽകേണ്ടി വരും

ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്.. നിങ്ങൾ ടിക്കറ്റുകൾ ക്യാൻസൽ ചെയ്യുന്നതിന് മുമ്പ് ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്.. നിങ്ങൾ ടിക്കറ്റുകൾ ക്യാൻസൽ ചെയ്യുന്നതിന് മുമ്പ് ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. കാരണം ഐആർസിടിസി ടിക്കറ്റ് ക്യാൻസലേഷൻ നിയമങ്ങളിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.

റീഫണ്ട്

റീഫണ്ട്

നിങ്ങളുടെ ടിക്കറ്റ് റദ്ദാക്കൽ സ്ഥിരീകരിച്ചു കഴിഞ്ഞാൽ ടിക്കറ്റ് ബുക്ക് ചെയ്യാനുപയോഗിച്ച അക്കൗണ്ടിലേക്കാണ് പണം മടക്കി നൽകുക. എന്നാൽ ചാർട്ട് തയ്യാറാക്കി കഴിഞ്ഞാൽ യാത്രക്കാർക്ക് ഇ-ടിക്കറ്റുകൾ റദ്ദാക്കാൻ സാധിക്കില്ല. എന്നാൽ ഇത്തരം സാഹചര്യത്തിൽ, യാത്രക്കാർക്ക് ഓൺലൈൻ ടി.ഡി.ആർ (ടിക്കറ്റ് ഡെപ്പോസിറ്റ് രസീത്) ഫയലിംഗ് സൗകര്യം ഉപയോഗിക്കാവുന്നതാണ്. ഇതുവഴി റീഫണ്ട് സ്റ്റാറ്റസ് ട്രാക്ക് ചെയ്യാനും സാധിക്കും.

48 മണിക്കൂറിന് മുമ്പ്

48 മണിക്കൂറിന് മുമ്പ്

ട്രെയിൻ പുറപ്പെടുന്നതിന് 48 മണിക്കൂറിന് മുമ്പ് കൺഫേം ആയ ടിക്കറ്റ് റദ്ദാക്കിയാൽ എ.സി. ഫസ്റ്റ് ക്ലാസ് / എക്സിക്യൂട്ടീവ് ക്ലാസുകൾക്ക് 240 രൂപയും എസി 2 ടയർ ഫസ്റ്റ് ക്ലാസ് സീറ്റിന് 200 രൂപയും എസി 3 ടയർ / എസി ചെയർ കാർ / എസി 3 ഇക്കണോമി എന്നിവയ്ക്ക് 180 രൂപയും സ്ലീപ്പർ ക്ലാസിന് 120 രൂപയും സെക്കന്റ് ക്ലാസിന് 60 രൂപയുമാണ് പിഴ ഈടാക്കുക.

48നും 12 മണിക്കൂറിനും ഇടയിൽ

48നും 12 മണിക്കൂറിനും ഇടയിൽ

ട്രെയിൻ പുറപ്പെടുന്നതിന് 48 മണിക്കൂറിനും 12 മണിക്കൂറിനും ഇടയിലാണ് ടിക്കറ്റുകൾ ക്യാൻസൽ ചെയ്യുന്നതെങ്കിൽ മിനിമം ടിക്കറ്റ് നിരക്കിന്റെ 25 ശതമാനം പിഴ ചുമത്തപ്പെടും.

12നും 4 മണിക്കൂറിനും ഇടയിൽ

12നും 4 മണിക്കൂറിനും ഇടയിൽ

ട്രെയിൻ പുറപ്പെടുന്നതിന് 12 മണിക്കൂറിനും നാല് മണിക്കൂറിനും ഇടയിലാണ് ടിക്കറ്റ് റദ്ദാക്കുന്നതെങ്കിൽ ടിക്കറ്റ് ചാർജിന്റെ 50 ശതമാനം പിഴ തുകയായി ഈടാക്കും.

പണം തിരികെ ലഭിക്കില്ല

പണം തിരികെ ലഭിക്കില്ല

ആർഎസി ടിക്കറ്റുകൾക്കും ട്രെയിൻ പുറപ്പെടുന്നതിന് 30 മിനിറ്റ് മുമ്പ് എങ്കിലും TDR (ടിക്കറ്റ് ഡെപ്പോസിറ്റ് രസീത്) ഓൺലൈനായി സമർപ്പിക്കാത്ത ഇ-ടിക്കറ്റ് എടുത്തവർക്കും റീഫണ്ട് അനുവദിക്കില്ലെന്നാണ് ഐആർസിടിസി വെബ്സൈറ്റിൽ നിന്നുള്ള വിവരം. കൺഫേം ആയ തത്ക്കാൽ ടിക്കറ്റുകൾക്കും റീഫണ്ട് ലഭിക്കുന്നതല്ല.

malayalam.goodreturns.in

English summary

Indian Railways Ticket Cancellation: Rules, Charges And Other Details

IRCTC (Indian Railway Catering and Tourism Corporation), which handles the catering, tourism and online ticketing operations of the Indian Railways, also offers the option of ticket cancellation.
Story first published: Tuesday, March 12, 2019, 10:37 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X