ലോകത്ത് ഏറ്റവും കൂടുതൽ സ്വർണ ശേഖരമുള്ള കേന്ദ്ര ബാങ്കുകളുടെ കൂട്ടത്തിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും. 2019 ജനുവരിയിൽ ആറര ടൺ സ്വർണം കൂടി വാങ്ങിയതോടെ ആർബിഐയുടെ കൈവശമുള്ള മൊത്തം സ്വർണ ശേഖരം 607 ടൺ ആയി. ഇതോടെ പത്താം സ്ഥാനത്തേയ്ക്കാണ് ഇന്ത്യ ഉയർന്നിരിക്കുന്നത്.
ലോകത്ത് ഏറ്റവും കൂടുതൽ സ്വർണശേഖരമുള്ളത് അമേരിക്കയിലാണ്. 8133 ടൺ സ്വർണമാണ് അമേരിക്കയുടെ കൈവശമുള്ളത്. അമേരിക്കയുടെ മൊത്തം സുരക്ഷിത നിക്ഷേപത്തിന്റെ 75 ശതമാനവും സ്വർണത്തിലാണ് നിക്ഷേപിച്ചിരിക്കുന്നത്.

നെതർലൻഡ് ആയിരുന്നു മുമ്പ് പത്താം സ്ഥാനത്തുണ്ടായിരുന്നത്. എന്നാൽ ഈ വർഷം ഇന്ത്യ നെതർലൻഡിനെ മറികടന്ന് പത്താം സ്ഥാനത്തെത്തി. വേൾഡ് ഗോൾഡ് കൗൺസിലിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ലോകത്തെ കേന്ദ്ര ബാങ്കുകൾ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണത്തിന്റെ 6.2 ശതമാനം റിസർവ് ബാങ്കിന്റെ കൈവശമാണ്.
അമേരിക്കയ്ക്ക് പിന്നിലുള്ളത് ജർമ്മനിയാണ്. 3370 ടൺ സ്വർണമാണ് ഇവർ സൂക്ഷിച്ചിരിക്കുന്നത്. ഐ.എം.എഫിന്റെ കൈവശം 2814 ടൺ, ഇറ്റലിയുടെ കൈവശം 2452 ടൺ, ഫ്രാൻസ് 2436 ടൺ, റഷ്യ 2119 ടൺ എന്നിങ്ങനെയാണ് സൂക്ഷിച്ചിരിക്കുന്നത്. ചൈന, സ്വിറ്റ്സർലൻഡ്, ജപ്പാൻ എന്നീ രാജ്യങ്ങളും ഇന്ത്യയ്ക്ക് തൊട്ട് മുകളിലുണ്ട്.
malayalam.goodreturns.in
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
