സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്ന് വർദ്ധനവ് രേഖപ്പെടുത്തി. പവന് 160 രൂപ കൂടി 24040 രൂപയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 3005 രൂപയാണ് ഇന്നത്തെ നിരക്ക്.
ഇന്നലെ വില കുറഞ്ഞു
ഇന്നലെ ഗ്രാമിന് 25 രൂപയും പവന് 200 രൂപയും കുറഞ്ഞിരുന്നു. ഗ്രാമിന് 2,985 രൂപയും പവന് 23,880 രൂപയുമായിരുന്നു ഇന്നലെ സംസ്ഥാനത്തെ സ്വർണ വില. എന്നാൽ ഇന്ന് വീണ്ടും പവന് 160 രൂപ കൂടി.
ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്
മാര്‍ച്ച് ഏഴിനാണ് സ്വര്‍ണത്തിന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. ഗ്രാമിന് 2,980 രൂപയും പവന് 23,840 രൂപയുമായിരുന്നു അന്നത്തെ നിരക്ക്.
ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക്
ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക് പവന് 24520 രൂപയാണ്. മാർച്ച് ഒന്നിനാണ് ഈ നിരക്കിൽ വിൽപ്പന നടന്നത്. ഫെബ്രുവരി 20 നാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,145 രൂപയും പവന് 25,160 രൂപയുമായിരുന്നു സ്വര്‍ണ നിരക്ക്.
ആഗോള വിപണി
ആഗോള വിപണിയില്‍ ഇന്നും സ്വര്‍ണ വിലയില്‍ വർദ്ധനവുണ്ടായി. ഇന്നലെയും നേരിയ വര്‍ദ്ധനവ് രേഖപ്പെടുത്തിയിരുന്നു. അന്താരാഷ്ട്ര വിപണിയിൽ ട്രോയ് ഔൺസിന് (31.1 ഗ്രാം) 1296.52 ഡോളറാണ് ഇന്നലത്തെ നിരക്ക്.
malayalam.goodreturns.in