ദിവസവും 2 ജിബി ഹൈ സ്പീഡ് ഡേറ്റാ ലഭിക്കുന്ന റിലയൻസ് ജിയോയുടെ സൂപ്പർ ഓഫറുകൾ ഏതൊക്കെയെന്ന് നോക്കാം. 198 രൂപയ്ക്കും 498 രൂപയ്ക്കുമിടയ്ക്കുള്ളവയാണ് ഈ ഓഫറുകൾ. 28 ദിവസം മുതൽ 98 ദിവസം വരെയാണ് ഓഫറുകളുടെ കാലാവധി.
198 രൂപയുടെ റീചാർജ് പ്ലാൻ
198 രൂപയുടെ റീചാർജ് പ്ലാൻ അനുസരിച്ച് 2 ജിബി ഉയർന്ന സ്പീഡുള്ള ഡാറ്റാ ഉപഭോക്താക്കൾക്ക് 28 ദിവസം വരെ ഉപയോഗിക്കാം. ഡാറ്റക്കൊപ്പം വരിക്കാർക്ക് സൗജന്യ വോയ്സ് കോളുകളും പരിധിയില്ലാത്ത എസ്എംഎസുകളും ലഭിക്കും.
398 രൂപയുടെ റീചാർജ് പ്ലാൻ
398 രൂപയുടെ റീചാർജ് പ്ലാനിന്റെ കാലാവധി 70 ദിവസമാണ്. ദിവസവും 2 ജിബി ഡാറ്റ ലഭിക്കുന്നതിനൊപ്പം സൗജന്യ വോയ്സ് കോളുകളും പരിധിയില്ലാത്ത എസ്എംഎസുകളും ലഭിക്കുന്നതാണ്.
448 രൂപയുടെ റീചാർജ് പ്ലാൻ
448 രൂപയുടെ പ്ലാൻ അനുസരിച്ച് പ്രതിദിനം 2 ജിബി ഉയർന്ന വേഗതയുള്ള ഇന്റർനെറ്റ് ഡാറ്റ 84 ദിവസം വരെ ലഭിക്കും. സൗജന്യ വോയ്സ് കോളുകളും പരിധിയില്ലാത്ത എസ്എംഎസുകളും ഇതിനൊപ്പവും ലഭ്യമാണ്.
498 രൂപയുടെ റീചാർജ് പ്ലാൻ
91 ദിവസത്തെ കാലാവധിയാണ് ഈ പ്ലാനിലൂടെ ലഭിക്കുക. 2 ജിബി ഹൈ സ്പീഡ് ഇൻറർനെറ്റും സൗജന്യ വോയ്സ് കോളുകളും പരിധിയില്ലാത്ത എസ്എംഎസുകളുമാണ് ഈ ഓഫറിലൂടെയും ലഭിക്കുന്നത്. (പ്രതിദിനം 100 എസ്എംഎസ്).
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications