ദില്ലി: ആവശ്യക്കാര്‍ ഏറെയാണെങ്കിലും ഏപ്രില്‍ മുതല്‍ എണ്ണ കയറ്റുമതിയില്‍ കാര്യമായ കുറവു വരുത്താന്‍ സൗദി അറേബ്യ തയ്യാറെടുക്കുന്നു. പ്രധാന എണ്ണ ഇറക്കുമതി രാജ്യങ്ങളിലൊന്നായ ഇന്ത്യയില്‍ ഇത് എണ്ണ വില കുത്തനെ കൂട്ടാന്‍ ഇടവരുത്തുമോ എന്ന ആശങ്കയിലാണ് ജനങ്ങളും സര്‍ക്കാരും. തെരഞ്ഞെടുപ്പിലേക്ക് രാജ്യം നീങ്ങിക്കൊണ്ടിരിക്കുമ്പോള്‍ എണ്ണ വിലയിലുണ്ടാവുന്ന വന്‍ വര്‍ധന ഭരണകക്ഷിക്ക് വലിയ തലവേദന സൃഷ്ടിക്കാനിടയുണ്ടെന്നും വിലയിരുത്തപ്പെടുന്നു.

എണ്ണ ഉല്‍പ്പാദനം പ്രതിദിനം 10 ദശലക്ഷം ബാരലിനെക്കാള്‍ കുറയ്ക്കുകയും എണ്ണ കയറ്റുമതി ഏഴു ദശലക്ഷമായി നിയന്ത്രിക്കാനുമാണ് ഭരണകൂടം തീരുമാനിച്ചിരിക്കുന്നതെന്ന് സൗദി അധികൃതര്‍ അറിയിച്ചു. ആഗോള വിപണിയിലെ എണ്ണ വില ക്രമീകരിക്കുന്നതിനും വിപണിയിലെ എണ്ണയുടെ അധിക സ്റ്റോക്കുകള്‍ തീര്‍ക്കാനുമാണ് കയറ്റുമതി നിയന്ത്രണം. റിഫൈനറികളില്‍ നിന്നും മറ്റ് വ്യാപാരികളില്‍ നിന്നുള്ള എണ്ണയ്ക്ക് വലിയ ആവശ്യം നിലനില്‍ക്കെ, സൗദി ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള അരാംകോ ഒരു ദിവസം 6,35,000 ബാരല്‍ എണ്ണ മാത്രമേ ഉല്‍പ്പാദിപ്പിക്കുന്നുള്ളൂ. അന്താരാഷ്ട്ര തലത്തില്‍ 7.6 ദശലക്ഷം ബാരലിന്റെ പ്രതിദിന ഓര്‍ഡറുകളുണ്ടെങ്കിലും ഏഴ് ദശലക്ഷം ബാരല്‍ മാത്രം നല്‍കാനാണ് പദ്ധതിയെന്നും ഉദ്യോഗസ്ഥന് വ്യക്തമാക്കി. മാര്‍ച്ചിലെ എണ്ണ കയറ്റമതി ഏഴ് ദശലക്ഷത്തേക്കാള്‍ കുറവായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
എണ്ണ ഉല്‍പ്പാദനം കുറയ്ക്കുന്നതിന്റെ ഭാഗമായി എണ്ണ കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെക് പ്രതിദിനം 10 ദശലക്ഷം ബാരലാണ് സൗദിക്ക് നല്‍കിയിരിക്കുന്ന ക്വാട്ട. എന്നാല്‍ ഇതിനേക്കാള്‍ ഏറെ കുറഞ്ഞ നിരക്കിലാണ് തങ്ങളുടെ എണ്ണ ഉല്‍പ്പാദനമെന്നും മറ്റ് ഒപെക് രാജ്യങ്ങളും ഈ മാതൃക സ്വീകരിക്കണമെന്നും സൗദി വക്താവ് പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ എണ്ണ ഉല്‍പ്പാദക രാജ്യങ്ങളിലൊന്നായ സൗദിയുടെ ഈ തീരുമാനം ഇന്ത്യയിലുള്‍പ്പെടെ എണ്ണ വിലയില്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
