സോഷ്യൽ മീഡിയയിലെ നിങ്ങളുടെ ഫോട്ടോകൾ നിങ്ങളറിയാതെ ഉപയോ​ഗിക്കുന്നത് ഇതിന് വേണ്ടി!! പിന്നിൽ വൻ കമ്പനികൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉയ‍ർന്ന നിലവാരമുള്ള ഫോട്ടോകളും വീഡിയോകളും ഷെയർ ചെയ്യുന്ന ഫ്ലിക്കർ പോലുള്ള പ്ലാറ്റ്ഫോമുകളിൽ നിങ്ങളുടെ മുഖം പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിൽ സൂക്ഷിക്കുക. നിങ്ങളുടെ അനുമതിയില്ലാതെ നിങ്ങളുടെ ഫോട്ടോകൾ ദുരുപയോ​ഗം ചെയ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്.

എൻബിസി ന്യൂസിന്റെ റിപ്പോർട്ട്

എൻബിസി ന്യൂസിന്റെ റിപ്പോർട്ട്

എൻബിസി ന്യൂസിന്റെ റിപ്പോർട്ട് അനുസരിച്ച് ഐബിഎം പോലുള്ള കമ്പനികൾ ഇമേജ്-ഹോസ്റ്റിം​ഗ് പ്ലാറ്റ്ഫോമുകളിൽ നിന്ന് ഒരു മില്യണോളം ചിത്രങ്ങളാണ് ഫേഷ്യൽ റെക്ക​ഗനീഷൻ ആ‍ർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശീലനത്തിനായി ഉപയോ​ഗിക്കുന്നത്. അതും ഫോട്ടോയിലുള്ള വ്യക്തികളുടെ അനുമതിയില്ലാതെ.

പഠനങ്ങൾ ഇങ്ങനെ

പഠനങ്ങൾ ഇങ്ങനെ

ജനുവരി മുതൽ ഐബിഎം കൂടുതൽ വൈവിധ്യമാർന്ന തരം മുഖങ്ങൾ തിരിച്ചറിയുന്നതിനുള്ള ഡേറ്റാ സെറ്റ് അവതരിപ്പിച്ചുവെന്നാണ് വിവരം. സ്ത്രീകളെയും വിവിധ വർ​ഗക്കാരെയും തിരിച്ചറിയാനാണ് ആ‍ർട്ടിഫിഷ്യൽ ഇന്റലിജൻസ് അൽ​ഗൊരിതത്തിന് ബുദ്ധിമുട്ടുള്ളത്.

മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യയുടെ ഉപയോഗങ്ങൾ?

മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യയുടെ ഉപയോഗങ്ങൾ?

താഴെ പറയുന്ന ആവശ്യങ്ങൾക്ക് വേണ്ടിയാണ് മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യയിൽ ​ഗവേഷണങ്ങൾ നടക്കുന്നത്.

  • സൂക്ഷ്മ പരിശോധന
  • കാണാതായ ആളുകളെ കണ്ടെത്തുക
  • പ്രശസ്തരായ വ്യക്തികളെ കണ്ടുപിടിക്കുക
  • സോഷ്യൽ മീഡിയ ഇമേജ് ടാഗിംഗ്
  • നിങ്ങളുടെ ഫോൺ അല്ലെങ്കിൽ വീട് അൺലോക്ക് ചെയ്യുന്നതിന്
ചിത്രങ്ങളുടെ പ്രത്യേകതകൾ

ചിത്രങ്ങളുടെ പ്രത്യേകതകൾ

എൻബിസി ന്യൂസ് നൽകുന്ന വിവരം അനുസരിച്ച് ഐബിഎം ശേഖരിച്ച ചിത്രങ്ങൾ പ്രായം, ലിംഗം, ശാരീരിക വിശദാംശങ്ങളായ ത്വക്കിന്റെ നിറം, വലിപ്പം, ആകൃതി, മുഖത്തിന്റെ പ്രത്യേകതകൾ എന്നിവ അനുസരിച്ചാണ് തരംതിരിച്ചിരിക്കുന്നത്. എന്നാൽ ഏതാണ്ട് ഒരു മില്യണോളം വരുന്ന ചിത്രങ്ങളിലെ മുഖങ്ങളിൽ ദൃശ്യമാകുന്നവരോട് കമ്പനി ഇക്കാര്യം അറിയിക്കുകയോ അനുമതി തേടുകയോ ചെയ്തിട്ടില്ല. അതുകൊണ്ട് തങ്ങളുടെ ചിത്രങ്ങൾ ഇത്തരത്തിൽ പരീക്ഷണത്തിന് ഉപയോ​ഗിക്കുന്നത് പലരും അറിഞ്ഞിട്ടുമില്ല.

ഫ്ലിക്ക‍ർ സ്ഥാപകയുടെ വെളിപ്പെടുത്തൽ

ഫ്ലിക്ക‍ർ സ്ഥാപകയുടെ വെളിപ്പെടുത്തൽ

ഫ്ളിക്സർ സഹസ്ഥാപകയായ കാതറിന ഫെയ്ക് തന്റെ 14 ചിത്രങ്ങൾ അനുമതിയില്ലാതെ ഐബിഎം ഉപയോഗിച്ചുവെന്ന് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ട്വിറ്ററിലൂടെയാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്.

malayalam.goodreturns.in

Read more about: company കമ്പനി
English summary

Your social media photos could be training facial recognition AI without your consent

If your face has ever appeared in a photo on Flickr, it could be currently training facial recognition technology without your permission.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X