ദില്ലി: ഡാറ്റാ പ്ലാനുകളുടെ നിരക്കുകള്‍ കുത്തനെ കുറഞ്ഞതോടെ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ നോക്കുന്നത് ഏത് 4ജി കണക്ഷനാണ് വേഗത കൂടുതലെന്നാണ്. എന്നാല്‍ ഫെബ്രുവരിയിലെ ഇന്റര്‍നെറ്റ് സ്പീഡ് ചാര്‍ട്ട് പ്രകാരം ശരാശരി ഡൗണ്‍ലോഡ് വേഗതയില്‍ ജിയോ തന്നെയാണ് മുന്നിലെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ- ട്രായ് വ്യക്തമാക്കുന്നു.
ജിയോ സെക്കന്റില്‍ 20.9 മെഗാബൈറ്റ്
അടുത്ത എതിരാളികളെ ബഹുദൂരം പിന്നിലാക്കുന്നതാണ് ജിയോയുടെ ഡൗണ്‍ലോഡിംഗ് വേഗത. ജിയോയുടെ 4ജി നെറ്റ്വര്‍ക്ക് ഡൗണ്‍ലോഡ് വേഗത സെക്കന്റില്‍ 20.9 മെഗാബൈറ്റ് രേഖപ്പെടുത്തിയപ്പോള്‍ തൊട്ടടുത്ത എതിരാളികളുടെ വേഗത അതിന്റെ പകുതി പോലുമില്ല. എയര്‍ടെല്ലിന്റെ വേഗത 9.4 എംബിപിഎസും വൊഡാഫോണിന്റേത് 6.7ഉം ആണെന്നും ട്രായിയുടെ കണക്കുകള്‍ പറയുന്നു.
ഡൗണ്‍ ലോഡില്‍ ഐഡിയ പിറകില്‍
4ജി ഡൗണ്‍ലോഡിംഗ് വേഗതയുടെ കാര്യത്തില്‍ ഏറ്റവും പിറകില്‍ ഐഡിയ തുടരുകയാണെന്നും ട്രായിയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഐഡിയയുടെ ശരാശരി ഡൗണ്‍ലോഡിംഗ് വേഗത കഴിഞ്ഞ മാസം 5.7 എംബിപിഎസ് ആയി ഉയര്‍ന്നിട്ടുണ്ട്. ജനുവരിയില്‍ ഇത് 5.5 എംബിപിഎസ് ആയിരുന്നു. വൊഡഫോണും ഐഡിയയും പരസ്പരം ലയിച്ചിട്ടുണ്ടെങ്കിലും നെറ്റ്വര്‍ക്ക് ഇന്റഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാവാത്തതിനാല്‍ രണ്ട് കമ്പനികളായിട്ടാണ് ട്രായ് പരിഗണിച്ചത്.
അപ് ലോഡില്‍ കേമന്‍ വോഡഫോണ്‍
അതേസമയം, ഫെബ്രുവരിയിലെ 4ജി അപ്ലോഡ് വേഗതയില്‍ വൊഡഫോണ്‍ നെറ്റ്വര്‍ക്കാണ് മുന്നിലെന്ന് ട്രായ് കണക്കുകള്‍ പറയുന്നു. സെക്കന്റില്‍ 6 മെഗാബൈറ്റ് വേഗതയാണ് കഴിഞ്ഞമാസം അത് രേഖപ്പെടുത്തിയത്. ജനുവരിയിലെ 5.5ല്‍ നിന്ന് അല്പം വേഗത മെച്ചപ്പെടുത്താന്‍ വൊഡഫോണിനായി. അതേസമയം, അപ് ലോഡ് വോഗതയില്‍ കഴിഞ്ഞ മാസം ഒന്നാമതായിരുന്ന ഐഡിയക്ക് ആ നേട്ടം ആവര്‍ത്തിക്കാനായില്ല. ജനുവരിയില്‍ 5.8 എംബിപിഎസ് അപ്ലോഡ് വേഗത രേഖപ്പെടുത്തിയ ഐഡിയയുടെ ഫെബ്രിവരിയിലെ വേഗത 5.6 മാത്രമാണ്. എന്നാല്‍ ഇക്കാര്യത്തില്‍ ജിയോയ്ക്ക് 4.5 ഉം എയര്‍ടെല്ലിന് 3.7ഉം എംബിപിഎസ്സാണ് വേഗത.
ഇന്റര്‍നെറ്റ് വേഗത നിര്‍ണായകം
വീഡിയോ കാണുമ്പോഴും ഇന്റര്‍നെറ്റ് ബ്രൗസ് ചെയ്യുമ്പോഴുമുള്ള വേഗതയും അവ മറ്റൊരാളുമായി ഷെയര്‍ ചെയ്യുമ്പോഴുമുള്ള വേഗത വളരെ പ്രധാനമാണ്. വീഡിയോകളും മറ്റും കാണാന്‍ ജിയോയെ അടുത്ത കാലത്തൊന്നും വെല്ലാന്‍ മറ്റാര്‍ക്കും ആവില്ലെന്നതാണ് നിലവിലെ സ്ഥിതി. മൈസ്പീഡ് ആപ്ലിക്കേഷന്‍ വഴി ലഭിക്കുന്ന ഡാറ്റ അവലോകനം നടത്തിയാണ് ട്രായ് ഇന്റര്‍നെറ്റിന്റെ ശരാശരി വേഗത കണ്ടെത്തുന്നത്. ജിയോ 4ജി സേവനം മാത്രം നല്കുമ്പോള് മറ്റു കമ്പനികള്‍ 2ജി, 3ജി, 4ജി സേവനങ്ങള്‍ നല്‍കിവരുന്നുണ്ട്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications