ദില്ലി: യുഎസ്സുമായുള്ള വ്യാപാരത്തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ടം പാരയാവുമോ എന്ന് ആശങ്ക. പുതിയ നയപരമായ തീരുമാനങ്ങളെടുക്കാന്‍ പെരുമാറ്റച്ചട്ടം അനുവദിക്കാത്ത സാഹചര്യത്തില്‍ അമേരിക്കയുമായുള്ള വ്യാപാരത്തര്‍ക്കം എങ്ങനെ പരിഹരിക്കുമെന്നറിയാതെ കുടുങ്ങിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.
അമേരിക്കയിലേക്കുള്ള 50ലേറെ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതികള്‍ക്ക് നല്കി വന്ന നികുതിയിളവുകള്‍ പിന്‍വലിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തിന്റെ പശ്ചാത്തലത്തിലാണിത്. തെരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളില്‍ നിന്ന് അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന 2000ത്തോളം ഉല്‍പ്പന്നങ്ങള്‍ക്ക് നികുതിയിളവ് നല്കുന്ന ജനറലൈസ്ഡ് സിസ്റ്റം ഓഫ് പ്രിഫറന്‍സില്‍ നിന്ന് ഇന്ത്യയെ ഒഴിവാക്കാന്‍ പ്രസിഡന്റ് ട്രംപ് തീരുമാനമെടുത്തിരുന്നു. മാര്‍ച്ച് ആദ്യവാരത്തിലായിരുന്നു ഇത്. മറിച്ചൊരു തീരുമാനം അമേരിക്കന്‍ പ്രസിഡന്റ് എടുത്തില്ലെങ്കില്‍ 60 ദിവസത്തിനുള്ളില്‍ ഈ തീരുമാനം നടപ്പാവും.

തീരുമാനം മാറണമെങ്കില്‍ ഇന്ത്യയുടെ ഭാഗത്തുനിന്ന് കാര്യമായ വ്യാപര ഇളവുകള്‍ അമേരിക്കയ്ക്ക് ലഭിക്കണമെന്ന വാശിയിലാണ് യു.എസ്. അമേരിക്ക വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്നും ഇന്ത്യയുടെ ഭാഗത്തുനിന്ന് അമുകൂല തീരുമാനങ്ങളുണ്ടാവാതെ പ്രശ്നപരിഹാരം സാധ്യമല്ലെന്നും മുതിര്‍ന്ന വിദേശകാര്യ മന്ത്രാലയം ഉദ്യോഗസ്ഥന് പറഞ്ഞു. ഇന്ത്യയുമായുള്ള വ്യാപാര പങ്കാളിത്തത്തില്‍ അഭിമാനിക്കുന്നവരാണ് തങ്ങളെന്നും എന്നാല്‍ ഇന്ത്യയുടെ കമ്പോള നിയന്ത്രണങ്ങള്‍ യുഎസ് കയറ്റുമതിയെ കാര്യമായി ബാധിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ ഇന്ത്യയുടെ ഭാഗത്തുനിന്ന് കാര്യമായ ഇളവുകള്‍ ലഭിച്ചേ മതിയാവൂ എന്നതാണ് അമേരിക്കയുടെ നിലപാട്.
ഇന്ത്യയുമായി ഇക്കാര്യത്തില്‍ ഒരു വര്‍ഷത്തോളം ചര്‍ച്ചകള്‍ നടത്തിയെങ്കിലും കാര്യമായ ഫലമുണ്ടായില്ലെന്നും യു.എസ് ഉദ്യോഗസ്ഥന് പറഞ്ഞു. ഇതേത്തുടര്‍ന്നാണ് ജനറലൈസ്ഡ് സിസ്റ്റം ഓഫ് പ്രിഫറന്‍സില്‍ നിന്ന് ഇന്ത്യയെ ഒഴിവാക്കാന്‍ പ്രസിഡന്റ് ട്രംപ് തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം അമേരിക്ക സന്ദര്‍ശിച്ച വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെയെ ഇക്കാര്യം യുഎസ് അധികൃതര്‍ ധരിപ്പിച്ചിട്ടുമുണ്ട്. ഇന്ത്യയുടെ ഭാഗത്തുനിന്ന് കാര്യമായ ഇളവുകള്‍ അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്കു ലഭിച്ചില്ലെങ്കില്‍ ട്രംപിന്റെ തീരുമാനവുമായി മുന്നോട്ടുപോവുമെന്നാണ് സൂചന.
അതേസമയം, ഇന്ത്യയില്‍ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സുപ്രധാന നയപരമായ തീരുമാനങ്ങളെടുക്കാന്‍ കേന്ദ്രസര്‍ക്കാരിന് സാധിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്. അത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമായി വിലയിരുത്തപ്പെടും എന്നതിനാലാണിത്. തെരഞ്ഞെടുപ്പ് പ്രക്രിയ മെയ് അവസാനം വരെ നീളുന്നതായതിനാല് 60 ദിവസത്തിനു മുമ്പ് ഇക്കാര്യത്തില്‍ എന്തെങ്കിലും തീരുമാനമെടുക്കാനാവില്ലെന്ന നിലപാടിലാണ് ഇന്ത്യ.
More From GoodReturns

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

സോവറിൻ ഗോൾഡ് ബോണ്ട്: ഓഗസ്റ്റ് സീരീസ് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; അവസാന തീയതി ഉടൻ

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

കോൺകോർ ഡിവിഡന്റ്: ഓഗസ്റ്റ് 3-ന് ഓഹരി വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications