ദില്ലി: നിര്‍മാണത്തിലിരിക്കുന്ന വീടുകളുടെ ജിഎസ്ടി കുറച്ചതുമായി ബന്ധപ്പെട്ട തീരുമാനത്തില്‍ പുതിയ ഭേദഗതിയുമായി ജിഎസ്ടി കൗണ്‍സില്‍. ഇക്കാര്യത്തില്‍ ഒരു ഇടക്കാല പദ്ധതി പ്രഖ്യാപിച്ചുകൊണ്ടാണ് ഡെവലപ്പര്‍മാരുടെ പരാതി തീര്‍ക്കാന്‍ കൗണ്‍സില്‍ മുന്നോട്ടുവന്നിരിക്കുന്നത്.
ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് പ്രശ്നം
നിര്‍മാണത്തിലിരിക്കുന്ന വീടുകളുടെ ജിഎസ്ടിയില്‍ ഗണ്യമായ കുറവ് വരുത്താന്‍ കഴിഞ്ഞ മാസം ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ തീരുമാനിച്ചിരുന്നു. സാധാരണ വീടുകള്‍ എന്ന വിഭാഗത്തില്‍ 12 ശതമാനമായിരുന്നു അതുവരെ ജിഎസ്ടിയായി ഈടാക്കിയിരുന്നത്. എന്നാല്‍ ഇത് 12ല്‍ നിന്ന് അഞ്ച് ശതമാനമായി കുത്തനെ കുറയ്ക്കുകയായിരുന്നു ജിഎസ്ടി കൗണ്‍സില്‍ ചെയ്തിരിക്കുന്നത്. 45 ലക്ഷം രൂപയില്‍ താഴെ വിലവരുന്ന അഫോഡബ്ള്‍ ഹൗസ് വിഭാഗത്തില്‍ പെട്ട ചെറുവീടുകള്‍ക്ക് അകുവരെയുണ്ടായിരുന്ന എട്ട് ശതമാനത്തില്‍ നിന്ന് ഒരു ശതമാനമായും ജിഎസ്ടി കുറച്ചിരുന്നു. എന്നാല്‍ ഇതോടെ ബില്‍ഡര്‍മാര്‍ക്ക് ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റിനുണ്ടായിരുന്ന അര്‍ഹത എടുത്തുകളയാനും കൗണ്‍സില്‍ തീരുമാനിച്ചിരുന്നു.
ഇടക്കാല പദ്ധതിക്ക് അവസരം
എന്നാല്‍ ഇത് റിയല്‍എസ്റ്റേറ്റ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് തിരിച്ചടിയാവുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഭേദഗതി കൗണ്‍സില്‍ കൊണ്ടുവന്നിരിക്കുന്നത്. ഇതുപ്രകാരം മാര്‍ച്ച് 31 വരെ പണി പൂര്‍ത്തിയാവാത്ത വീടുകള്‍ക്ക് ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റോടു കൂടിയ കൂടിയ ജിഎസ്ടി നിരക്ക് തുടരാന്‍ ഡെവലപ്പര്‍മാര്‍ക്ക് സ്വാതന്ത്ര്യമുണ്ടായിരിക്കും. അതേസമയം, താല്പര്യമുള്ളവര്ക്ക് ഏപ്രില്‍ ഒന്നു മുതല്‍ നിലവില്‍ വരുന്ന പുതിയ നിരക്കും തെരഞ്ഞെടുക്കാം.
അവസരം എത്ര കാലം?
എന്നാല്‍ ഇങ്ങനെ തിരഞ്ഞെടുക്കാനുള്ള അവസരം എത്രകാലം തുടരുമെന്ന കാര്യത്തില്‍ കൗണ്‍സിലില്‍ തീരുമാനമായിട്ടില്ല. 15 ദിവസം ലഭിക്കുമെന്നാണ് പ്രതീക്ഷ. സംസ്ഥാനങ്ങളുമായി അലോചിച്ച് ദിവസങ്ങള്‍ക്കകം തന്നെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാവുമെന്ന് യോഗ തീരുമാനം വിശദീകരിച്ച റവന്യൂ സെക്രട്ടറി എ ബി പാണ്ഡെ പറഞ്ഞു. യോഗത്തില്‍ ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലി അധ്യക്ഷനായിരുന്നു. സംസ്ഥാന ധനകാര്യമന്ത്രിമാര്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗത്തില്‍ പങ്കെടുത്തത്.
എന്താണ് ഐടിസി?
ചരക്കു സേവന നികുതിയില്‍ ഒരു ഉല്‍പ്പന്നത്തിന് സംരംഭകന് നികുതി അടയ്ക്കുമ്പോള്‍ അതിന്റെ നിര്‍മാണത്തിന് ഉപയോഗിച്ച അസംസ്കൃത വസ്തുക്കളുടെ നികുതി കഴിച്ച് ബാക്കി തുക അടച്ചാല്‍ മതിയെന്നാണ് നിയമം. ഇങ്ങനെ അടച്ച നികുതിയുടെ ക്രെഡിറ്റ് എടുക്കുന്നതാണ് ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് അഥവാ ഐടിസി. സംരംഭകന് ബിസിനസില്‍ നഷ്ടമുണ്ടാകാതിരിക്കണമെങ്കില്‍ ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റിന്റെ ആനുകൂല്യം ലഭിക്കണം.
റിയല്‍ എസ്റ്റേറ്റ് മേഖല ഉണരും
ജിഎസ്ടി കൗണ്‍സിലിന്റെ പുതിയ തീരുമാനം പൊതുവേ മാന്ദ്യം ബാധിച്ചിരിക്കുന്ന റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പുത്തനുണര്‍വ് സമ്മാനിക്കുമെന്ന പ്രതീക്ഷയിലാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍. പുതിയ നികുതിയിളവ് പ്രാബല്യത്തില്‍ വരുന്നതോടെ കൂടുതല്‍ പേര് വീടുകള്‍ വാങ്ങാന്‍ സന്നദ്ധരായി രംഗത്തുവരുമെന്നതു തന്നെ കാരണം. പുതുക്കിയ ജിഎസ്ടി നിരക്ക് പ്രകാരം ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് ആനുകൂല്യം എടുത്തുകളഞ്ഞ തീരുമാനം ബില്‍ഡര്‍മാരെ കാര്യമായി ബാധിക്കില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. നികുതിയിളവിനെ തുടര്‍ന്ന് വ്യാപാരത്തിലുണ്ടാവുന്ന വര്‍ധനവിലൂടെ ഇതുവഴിയുണ്ടാവുന്ന ബാധ്യത മറികടക്കാനാനുമെന്നാണ് വിലയിരുത്തല്‍.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications