മക്കളെ എൻജിനീയറാക്കാൻ കഷ്ട്ടപ്പെടേണ്ട; 80 ശതമാനത്തിലധികം ഇന്ത്യൻ എൻജിനീയർമാരും തൊഴിൽരഹിതർ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയിലെ 80 ശതമാനത്തിലധികം എൻജിനീയർമാരും തൊഴിൽരഹിതരെന്ന് റിപ്പോർട്ട്. പുത്തൻ സാങ്കേതിക വിദ്യകൾ അറിയില്ലാത്തതാണ് ജോലി സാധ്യത കുറയാൻ കാരണം. തൊഴിൽ അസെസ്മെന്റ് കമ്പനിയായ ആസ്പിരിം​ഗ് മൈൻഡ്സ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്.

 

സോഫ്ട്‍വെയർ ജോലിക്ക് യോ​ഗ്യതയുള്ളവർ

സോഫ്ട്‍വെയർ ജോലിക്ക് യോ​ഗ്യതയുള്ളവർ

ഇന്ത്യയിലെ മൊത്തം എൻജിനീയർമാരിൽ 3.84 ശതമാനം പേർ മാത്രമാണ് സ്റ്റാർട്ട് അപുകളിലെയും മറ്റും സോഫ്ട്‍വെയർ ജോലിയ്ക്ക് യോ​ഗ്യരായവർ. ടെക്നിക്കൽ യോ​ഗ്യത, ചിന്താപരമായ കഴിവ്, ഭാഷാപരമായ കഴിവ് എന്നിവയാണ് ഈ ജോലികൾക്ക് ആവശ്യം.

മൂന്ന് ശതമാനം

മൂന്ന് ശതമാനം

കൃത്രിമ ബുദ്ധി (ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്) , മെഷീൻ ലേണിംഗ്, ഡാറ്റാ സയൻസ്, മൊബൈൽ വികസനം തുടങ്ങിയ മേഖലകളിൽ കഴിവുള്ള 3 ശതമാനം എൻജിനീയർമാർ മാത്രമാണുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിൽ തൊഴിൽ ലഭിക്കുന്നത് ശരാശരി 1.7 ശതമാനം പേർക്ക് മാത്രമാണ്.

തൊഴിൽ സാധ്യത കുറയാൻ കാരണം

തൊഴിൽ സാധ്യത കുറയാൻ കാരണം

  • 40 ശതമാനം എൻജിനീയറിങ് ബിരുദധാരികൾ മാത്രമാണ് ഇന്റേൺഷിപ്പുകൾ ചെയ്യുന്നത്.
  • വെറും 7 ശതമാനം വിദ്യാർത്ഥികൾ മാത്രമാണ് ഒന്നിലധികം ഇന്റേൺഷിപ്പുകൾ ചെയ്യുന്നത്.
  • 36 ശതമാനം വിദ്യാർത്ഥികൾ മാത്രമാണ് പാഠ്യപദ്ധതിക്കപ്പുറമുള്ള പ്രൊജക്ടുകൾ ചെയ്യുന്നത്.

പഠനം ഇങ്ങനെ

പഠനം ഇങ്ങനെ

ഇന്ത്യ, യുഎസ്, ചൈന എന്നിവിടങ്ങളിൽ നിന്നുള്ള എൻജിനീയറിങ് വിദ്യാർത്ഥികളിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ റിപ്പോർട്ട് പുറത്തു വിട്ടിരിക്കുന്നത്. കോഡിങിലും മറ്റും അമേരിക്കയിലെ എൻജിനീയർമാർ എണ്ണം ഇന്ത്യൻ എൻജിനീയറുമാരേക്കാൾ നാലു മടങ്ങ് മുന്നിലാണ്. എന്നാൽ ചൈനീസ് എൻജിനീയറുമാരേക്കാൾ മിടുക്കരാണ് ഇന്ത്യൻ എൻജിനീയറുമാരെന്നും പഠനത്തിൽ വ്യക്തമാക്കുന്നു.

malayalam.goodreturns.in

Read more about: job ജോലി
English summary

Over 80% Indian engineers unemployable, lack new-age technological skills: Report

According to a report by employability assessment company Aspiring Minds, only 3.84 per cent of engineers in the country have the technical, cognitive and linguistic skills required for software-related jobs in start-ups.
Story first published: Thursday, March 21, 2019, 8:24 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X