ബെയ്ജിംഗ്: തങ്ങള്‍ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ചൈനീസ് ഉല്‍പ്പന്നങ്ങള്‍ വേണ്ടെന്നുവയ്ക്കാന്‍ ഇന്ത്യക്കാര്‍ക്ക് സാധിക്കില്ലെന്ന്! ചൈനീസ് ദിനപ്പത്രമായ ഗ്ലോബല്‍ ടൈംസിന്റേതാണ് ഈ നിരീക്ഷണം. ഇന്ത്യക്കാര്‍ക്ക് ആവശ്യമായ ഉപകരണങ്ങള്‍ ഉല്‍പ്പാദിപ്പിക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കുന്നില്ല എന്നതാണ് ഇതിനുള്ള കാരണമായി ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് ചൈനീസ് പാര്‍ട്ടിയോട് ആഭിമുഖ്യം പുലര്‍ത്തുന്ന പത്രം പറയുന്നത്.

ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്ക്കരിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യയില്‍ ദീര്‍ഘകാലമായി നടക്കുന്ന കാംപയിന് വിജയിക്കാത്തത് അതുകൊണ്ടാണെന്നും പത്രം അഭിപ്രായപ്പെടുന്നു. പുല്‍വാമ ആക്രമണത്തിന് പിന്നാലെ '#BoycottChineseProducts' എന്ന പേരില്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്ക്കരിക്കാനുള്ള ആഹ്വാനം സാമൂഹ്യമാധ്യമങ്ങളില്‍ ശക്തിപ്പെട്ടുവരുന്ന സാഹചര്യത്തിലാണ് ചൈനീസ് പത്രത്തിന്റെ അഭിപ്രായപ്രകടനം.
പുല്‍വാമ ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാന്‍ യുഎന്നില്‍ ഇന്ത്യ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെടുത്തിയ ചൈനീസ് നിലപാടില്‍ പ്രതിഷേധിച്ചായിരുന്നു സോഷ്യല്‍ മീഡിയ കാംപയിന്. തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കുന്നതിനായി ചൈനയ്ക്കെതിരായ വികാരം ഇളക്കിവിടുകയാണ് ഇന്ത്യയിലെ ഒരുവിഭാഗം ആളുകള്‍ ചെയ്യുന്നതെന്നും ഇത് ശരിയായ രീതിയല്ലെന്നും ഗ്ലോബല്‍ ടൈംസ് പറയുന്നു. ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാര ബന്ധം അടുത്തകാലത്തായി നല്ല രീതിയില്‍ മെച്ചപ്പെട്ടുവരികയാണ്.

ഇന്ത്യയുടെ വ്യാപാരക്കമ്മി കുറയ്ക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്ന സമയത്ത്, ചൈന ഭീഷണിയുയര്‍ത്തി ജനവികാരം ഇളക്കിവിടുന്നത് രാജ്യതാല്പര്യത്തിന് എതിരാണെന്നും പത്രം പറയുന്നു. പ്രശ്നങ്ങളെ വൈകാരികവല്ക്കരിക്കുന്നത് ചിലരുടെ രാഷ്ട്രീയ താല്പര്യത്തിന് ഗുണകരമായിരിക്കാം. എന്നാല്‍ ഇന്ത്യയുടെയും ജനങ്ങളുടെയും പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ അതിലൂടെ സാധിക്കില്ല. ഉല്‍പ്പാദന രംഗത്ത് ഇന്ത്യ കൂടുതല്‍ കരുത്ത് കാട്ടേണ്ട സമയമാണിതെന്നും പത്രം അഭിപ്രായപ്പെടുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications