മാധ്യമ ഭീകരൻ റുപ്പർട്ട് മർഡോക്കിന്റെ സാമ്രാജ്യം ഇനി വാള്‍ട്ട് ഡിസ്‌നിയ്ക്ക് സ്വന്തം. മര്‍ഡോക്കിന്റെ മാധ്യമ കമ്പനിയായ 'ട്വന്റി ഫസ്റ്റ് സെഞ്ചുറി ഫോക്സ്' 71 ബില്യൺ (7100 കോടി) ഡോളറിനാണ് വാൾട്ട് ഡിസ്നി ഏറ്റെടുത്തിരിക്കുന്നത്. ഇരു കമ്പനികളും തമ്മിലുള്ള കരാർ മാർച്ച് 20നാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ഏഷ്യാനെറ്റും ഹോട്ട് സ്റ്റാറും
ഫോക്സിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാർ ഇന്ത്യയും വീഡിയോ സ്ട്രീമിംഗ് സേവനമായ ഹോട്ട് സ്റ്റാറും ഇനി മുതൽ ഡിസ്‌നിയുടെ ഉടമസ്ഥതയിലായിരിക്കും. സ്റ്റാർ ഇന്ത്യയുടെ ഭാഗമാണ് മലയാളം ചാനലായ ഏഷ്യാനെറ്റും. മലയാളം കൂടാതെ ഹിന്ദി, ബംഗാളി ഭാഷകളിലുള്ള എന്റർടൈൻമെന്റ് ചാനലുകളുൾപ്പെടെ 77 ചാനലുകളും സ്റ്റാർ ഇന്ത്യയ്ക്ക് കീഴിലുണ്ട്. ഇവയും ഇനി ഡിസ്‌നിക്ക് ലഭിക്കും.
ഡിസ്നിക്ക് ലഭിക്കുന്ന മറ്റ് കമ്പനികൾ
സ്റ്റാർ ഇന്ത്യ കൂടാതെ ട്വന്റി ഫസ്റ്റ് സെഞ്ചുറി ഫോക്സിന്റെ ഡിസ്‌നിക്ക് ലഭിക്കുന്ന മറ്റ് ബിസിനസുകൾ താഴെ പറയുന്നവയാണ്.
ഡിറ്റിഎച്ച് സേവന ദാതാവായ ടാറ്റ സ്കൈ
പ്രൊഡക്ഷൻ കമ്പനിയായ ഇൻഡെമോൾ ഷൈൻ ഇന്ത്യ
നാഷണൽ ജിയോഗ്രഫിക് പാർട്ണർസ്
ട്വന്റിയത്ത് സെഞ്ചുറി ഫോക്സ്
ഫോക്സ് സേർച്ച് ലൈറ്റ് പിക്ചേഴ്സ്
ഫോക്സ് 2000 പിക്ചേഴ്സ്
ഫോക്സ് ഫാമിലി
ഫോക്സ് അനിമേഷൻ
ടെലിവിഷൻ ക്രീയേറ്റീവ് യൂണിറ്റുകൾ
ട്വന്റിയത്ത് സെഞ്ചുറി ഫോക്സ് ടെലിവിഷൻ
എഫ്എക്സ് പ്രൊഡക്ഷൻസ്
ഫോക്സ് 21
എഫ്എക്സ് നെറ്റ്വർക്സ്
ഫോക്സ് നെറ്റ്വർക്സ് ഗ്രൂപ്പ് ഇന്റർനാഷണൽ
പിരിച്ചുവിടൽ ആരംഭിച്ചു
കരാർ പ്രഖ്യാപനത്തിന് പിന്നാലെ ട്വന്റിയത്ത് സെഞ്ചുറി ഫോക്സിന്റെ സീനിയർ തലത്തിലുള്ളവരെ പിരിച്ചു വിടാൻ ആരംഭിച്ചിരിക്കുകയാണ് ഡിസ്‌നി. സ്റ്റാർ ഇന്ത്യയിലെ ഏകദേശം 350 പേരെയെങ്കിലും പിരിച്ചുവിടാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ട്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
