നിങ്ങളുടെ ഫേസ്ബുക്ക് പാസ്വേഡ് വേഗം മാറ്റിക്കോളൂ. സുരക്ഷാ വീഴ്ച്ച ശരിയെന്ന് ഫേസ്ബുക്ക് സമ്മതിച്ചു. ലക്ഷക്കണക്കിന് പാസ്വേഡുകൾ ആന്തരിക സെർവറുകളിൽ പ്ലെയിൻ ടെക്സ്റ്റിലാണ് സൂക്ഷിച്ചിരുന്നതെന്നും സോഷ്യൽ നെറ്റ്വർക്കിങ് ജോലിക്കാർക്ക് എളുപ്പത്തിൽ വായിക്കാൻ കഴിയുന്ന തരത്തിലായിരുന്നു ഇവ രേഖപ്പെടുത്തിയിരുന്നതെന്നും ഫേസ്ബുക്ക് സമ്മതിച്ചു.
പുറത്തുള്ള ആർക്കും ദൃശ്യമാകില്ല
വ്യക്തമായി പറഞ്ഞാൽ, ഈ പാസ്വേഡുകൾ ഫേസ്ബുക്കിന് പുറത്തുള്ള ആർക്കും ഒരിക്കൽ പോലും ദൃശ്യമാകില്ലെന്നും അധികൃതർ അറിയിച്ചു. കമ്പനിയിലെ ജോലിക്കാർ ഈ പാസ്‍വേഡുകൾ ആരെയും ദുരുപയോഗം ചെയ്യുന്നതിന് ഉപയോഗിച്ചിട്ടില്ലെന്നും ഫേസ്ബുക്കിന്റെ സെക്യൂരിറ്റി, പ്രൈവസി, എൻജിനീയറിങ്ങ് വൈസ് പ്രസിഡന്റ്, പെട്രൊ കനാഹുതി വ്യക്തമാക്കി.
2.9 കോടി വ്യക്തിവിവരങ്ങൾ
2.9കോടി ഉപഭോക്താക്കളുടെ വ്യക്തി വിവരങ്ങളാണ് ഇത്തരത്തിൽ ചോർന്നത്. വിവരം കമ്പനി അധികൃതർ തന്നെയാണ് അറിയിച്ചത്.
പാസ്‍വേർഡ് ചോർത്തിയത് ഇങ്ങനെ
ഫേസ്ബുക്കിലെ വ്യൂ ആസ് എന്ന സംവിധാനം ഉപയോഗിച്ചാണ് സെപ്‌തംബറിൽ ഹാക്കർമാർ വ്യക്തിവിവരങ്ങൾ ചോർത്തിയതെന്നും. ഫേസ്ബുക്ക് കോഡിലെ സുരക്ഷാ വീഴ്ച്ചയിലൂടെ സ്‌പെഷ്യൽ ഡിജിറ്റൽ കീ വിവരങ്ങൾ കരസ്ഥമാക്കിയ ഹാക്കർമാർ പാസ്‌വേഡ് വീണ്ടും നൽകാതെ തന്നെ ആളുകളുടെ അക്കൗണ്ടിൽ കയറി വിവരങ്ങൾ ചോർത്തുകയായിരുന്നുവെന്നാണ് കമ്പനി അന്ന് നൽകിയ വിശദീകരണം.
വിവരങ്ങൾ നൽകിയത് ഈ കമ്പനികൾക്ക്
ആമസോൺ, നെറ്റ്ഫ്ലിക്സ്, മൈക്രോസോഫ്റ്റ്, ബാങ്ക് ഓഫ് കാനഡ തുടങ്ങിയ കമ്പനികൾക്ക് ഉപയോക്താക്കളുടെ പ്രൊഫൈൽ വിവരങ്ങളും സ്വകാര്യ സന്ദേശങ്ങളും ഉപയോഗിക്കാനുള്ള അനുവാദം ഫേസ്ബുക്ക് നൽകിയെന്നും വാർത്തകൾ പുറത്തു വന്നിരുന്നു. മൈക്രോസോഫ്റ്റിന്റെ ബിങ് ഉപഭോക്താക്കളുടെ സമ്മതമില്ലാതെ വ്യക്തിഗത വിവരങ്ങൾ ഉപയോഗിച്ചുവെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. വീഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ് ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ഉപയോഗിക്കാനായി അനുവാദം നൽകിയ വിവരം അറിഞ്ഞിട്ടില്ലെന്നാണ് പ്രതികരിച്ചത്.
270 കോടി ഉപഭോക്താക്കൾ
ഇന്ത്യയിൽ മാത്രം ഫേസ്ബുക്കിന് 270 കോടി ഉപയോക്താക്കളുണ്ട്. ആഗോളതലത്തിൽ 2 ബില്യൺ പേരാണ് ഫേസ്ബുക്ക് ഉപയോഗിക്കുന്നത്. പ്രശ്നം ഇപ്പോൾ പരിഹരിക്കപ്പെട്ടിട്ടുണ്ടെന്ന് അറിയിച്ച് കമ്പനി അധികൃതർ രംഗത്തെത്തിയിട്ടുണ്ട്. അതേസമയം ഫേസ്ബുക്ക് ഹാക്കിംഗിന് പഠിപ്പിക്കുന്ന വീഡിയോ ട്യൂട്ടോറിയലുകള്‍ യൂട്യൂബില്‍ സുലഭമാണ്.
ഗൂഗിൾ കഴിഞ്ഞാൽ ഫേസ്ബുക്ക്
ഗൂഗിൾ കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ ആൾക്കാർ ഉപയോഗിക്കുന്ന സൈറ്റ് ആണ് ഫേസ്‌ബുക്ക്. ഇന്ത്യയിൽ ഇതിന് മൂന്നാം' സ്ഥാനമാണുള്ളത്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
