ദില്ലി: ഇന്ത്യയില്‍ പുതിയ ഫീച്ചറുകളുമായി ഗൂഗ്ള്‍ മാപ്പ്. റോഡിലെ അപകടങ്ങള്‍, സ്പീഡ് കാമറകള്‍ എന്നിവയെ കുറിച്ചുള്ള വിവരങ്ങള്‍ വാഹനമോടിക്കുന്നവര്‍ക്ക് ലഭ്യമാക്കുന്നതാണ് പുതിയ സേവനങ്ങള്‍. ഗൂഗ്ള്‍ മാപ്പ് ഉപയോക്താക്കളില്‍ ആരെങ്കിലും ആക്സിഡന്റുകള് റിപ്പോര്‍ട്ട് ചെയ്യുകയും അത് ഉറപ്പുവരുത്തുകയും ചെയ്താലാണ് അപകടമുന്നറിയിപ്പ് മാപ്പില്‍ പ്രത്യക്ഷപ്പെടുക. മൊബൈല്‍ സ്പീഡ് കാമറയുടെ കാര്യവും ഇതുപോലെ തന്നെ. ആരെങ്കിലും റിപ്പോര്‍ട്ട് ചെയ്യുന്നതിനനുസരിച്ച് ഗൂഗ്ള്‍ മാപ്പ് അതേക്കുറിച്ച് മുന്നറിയിപ്പ് നല്‍കും.

ഇന്ത്യയില്‍ ഇതാദ്യമായാണ് ഗൂഗ്ള്‍ മാപ്പ് ഇത്തരം സൗകര്യങ്ങള്‍ ഉപഭോക്താക്കള്‍ക്കായി ഒരുക്കുന്നത്. നിലവില്‍ അമേരിക്ക, ബ്രിട്ടന്, ആസ്ത്രേലിയ, റഷ്യ, ബ്രസീല്‍, മെക്സിക്കോ, കാനഡ, ഇന്തോനീഷ്യ എന്നിവടങ്ങളില്‍ മാത്രമാണ് ഇത്തരം സേവനങ്ങള്‍ ഗൂള്ള് മാപ്പ് നല്‍കുന്നത്.
സ്പീഡ് കാമറയെക്കുറിച്ചുള്ള മുന്നറിയിപ്പ് ആന്‍ഡ്രോയിഡ് ഫോണുകളില്‍ മാത്രമാണ് ഇപ്പോള്‍ ലഭിക്കുക. വൈകാതെ ഐഫോണുകളിലും അത് ലഭ്യമാവും. ഇതോടൊപ്പം ദില്ലിയിലെ ഓട്ടോ റിക്ഷ റൂട്ടുകളും അവയുടെ നിരക്കുകളും ഗൂഗ്ള്‍ മാപ്പില്‍ നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ഡിസംബര്‍ മുതലാണ് ഗൂഗ്ളിന്റെ ഏറ്റവും വ്യാപകമായി ഉപയോഗിക്കപ്പെടുന്ന നാവിഗേഷന്‍ ആപ്പ് ഈ സൗകര്യം നല്കിത്തുടങ്ങിയത്. പുതിയ വിവരങ്ങള്‍ വഴി ഒരു സ്ഥലത്തേക്ക് റിക്ഷയില്‍ പോകാനാവുമോ എന്നും അംഗീകൃത ചാര്‍ജ് എത്രയാണെന്നും അറിയാം.

ട്രാഫിക് പോലിസ് നല്കിയ റേറ്റ് ചാര്‍ട്ട് അനുസരിച്ചാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. ഓട്ടോ റൂട്ടും ഫെയറും അറിയാനുള്ള സംവിധാനം നിലവില്‍ ദില്ലിയില്‍ മാത്രമേയുള്ളൂ. നേരത്തേ സമീപപ്രദേശങ്ങളിലെ ഷോപ്പുകള്‍, സ്ഥാപനങ്ങള്‍ എന്നിവയെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കുക വഴി ഓഗ്മെന്റഡ് റിയാലിറ്റിയുടെ സാധ്യത ഗൂഗ്ള്മാപ്പ് ഉപയോഗപ്പെടുത്തിയിരുന്നു. ഒരു ദിവസം ലോകത്തെ മൂന്നു കോടിയിലേറെ ആളുകള്‍ ഒരോ ദിവസവും ഗൂഗ്ള്‍ മാപ്പിന്റെ സേവനം ഉപയോഗപ്പെടുത്തുന്നുണ്ടെന്നാണ് കണക്ക്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
