ധാക്ക: ഹോളിവുഡ്, ബോളിവുഡ് താരങ്ങളുടെയും ഫുട്ബോള്‍, ക്രിക്കറ്റ് കളിക്കാരുടെയും മാതൃകയിലുള്ള ഹെയര്‍കട്ടുകളും താടിവയ്പ്പുമെല്ലാം എല്ലാ കാലത്തും യുവാക്കളുടെ ഹരമാണ്. എന്നാല്‍ ഇത്തരം വിദേശ ഹെയര്‍ സ്റ്റൈലുകളില്‍ മുടിവെട്ടുന്നത് ബംഗ്ലാദേശ് അധികൃതര്‍ നിരോധിച്ചിരിക്കുകയാണ്. നിരോധനം മറികടന്ന് കോഹ് ലിയുടെയോ നെയ്മറിന്റെയോ മുടിയും താടിയും അനുകരിച്ചാല്‍ ബാര്‍ബര്‍ക്ക് ലഭിക്കുക 40,000 ടാക്ക (33,000 രൂ) പിഴയാണ്.

ബംഗ്ലാദേശി പട്ടണമായ ഭുവാപ്പൂരിലും പരിസര പ്രദേശങ്ങളിലുമാണ് കൗതുകകരമായ നിയമം നടപ്പിലാക്കിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പ്രദേശത്തെ ബാര്‍ബര്‍ അസോസിയേഷനുകള്‍ തങ്ങളുടെ കീഴിലുള്ള ജീവനക്കാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. പ്രദേശത്തെ പോലിസ് അധികാരി റഷീദുല്‍ ഇസ്ലാമിന്റെ കല്‍പ്പന മാനിച്ചാണ് തങ്ങള്‍ ഇത്തരമൊരു നിര്‍ദ്ദേശം നല്‍കിയിരിക്കുന്നതെന്നാണ് അസോസിയേഷന് പ്രസിഡന്റ് ശേഖര്‍ ചന്ദ്ര ഷീല് പറയുന്നത്. ഭൂവാപ്പൂരില് മാത്രമല്ല, സഖിപൂര്, ബസൈല് തുടങ്ങിയ പട്ടണങ്ങളിലും ഇത്തരം വിലക്ക് നിലവിലുണ്ടെന്ന് അദ്ദേഹം പറയുന്നു. പാശ്ചാത്യ രീതിയിലുള്ള മുടിവെട്ടുകള്‍ പാടില്ലെന്നാണ് പോലിസിന്റെ തിട്ടൂരം. ഇത്തരം ഹെയര്‍ സ്റ്റൈലുകള്‍ യുവതലമുറയെ വഴിതെറ്റിക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ കണ്ടെത്തല്‍.
യുവാക്കളെ വിദേശ ഹെയര്‍സ്റ്റൈലുകള്‍ അനുകരിക്കുന്നതില്‍ നിന്ന് വിലക്കണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കളും അധ്യാപകരും നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയതെന്നാണ് പോലിസിന്റെ ഭാഷ്യം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
