ഔദ്യോഗിക മേഖലയിലെ തൊഴിലവസരങ്ങൾ ജനുവരിയിൽ 17 മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 8.96 ലക്ഷത്തിൽ എത്തിയെന്ന് ഇപിഎഫ്ഒയുടെ കണക്കുകൾ വ്യക്തമാക്കുന്നു. 2017 സെപ്തംബർ മുതലുള്ള ഇപിഎഫ്ഒയുടെ പേ റോൾ ഡേറ്റയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.
2017 സെപ്തംബർ മുതൽ 2019 ജനുവരി വരെ എംപ്ലോയീസ് പ്രൊവിഡൻറ് ഫണ്ട് ഓർഗനൈസേഷന്റെ സാമൂഹ്യ സുരക്ഷാ പദ്ധതികളിൽ 76.48 ലക്ഷം പുതിയ ഉപഭോക്താക്കളെയാണ് കൂട്ടിച്ചേർത്തിരിക്കുന്നത്. അതായത് കഴിഞ്ഞ 17 മാസക്കാലയളവിൽ ഏകദേശം 76 ലക്ഷത്തിലധികം പേർക്കാണ് ഔപചാരിക മേഖലയിൽ ജോലിയിൽ ലഭിച്ചത്.

2019 ജനുവരിയിലെ ഇപിഎഫ്ഒ എൻറോൾമെന്റ് 8,96,516 ആണ്. 2017 സെപ്തംബറിനു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ് ഇത്. എന്നാൽ 2018 ഡിസംബറിൽ 7.03 ലക്ഷമായിരുന്നു എൻറോൾമെന്റ്. പ്രതീക്ഷിച്ചതിനേക്കാൾ എണ്ണത്തിൽ 1.8 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്.
2018 മാർച്ചിൽ ഇപിഎഫ്ഒയിൽ നിന്ന് 29,023 പേർ പുറത്തു പോയിരുന്നു. സാമ്പത്തിക വർഷത്തിന്റെ അവസാനമായതിനാലാണ് ഈ കുറവുണ്ടായതെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു. 2019 ജനുവരിയിൽ 22നും 25നും വയസ്സിനിടയിൽ പ്രായമുള്ള 2.44 ലക്ഷം പേർക്കാണ് തൊഴിൽ ലഭിച്ചിരിക്കുന്നത്. 18നും 21നും ഇടയിൽ പ്രായമുള്ള 2.24 ലക്ഷം പേർക്കും ജോലി ലഭിച്ചിട്ടുണ്ട്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
