ഗൂഗിൾ പ്ലസ്സിനു പിറകെ ഇൻബോക്സും നിർത്തുന്നു, സൗകര്യങ്ങൾ ജിമെയിലിൽ ആഡ് ചെയ്തെന്ന് ഗൂഗിൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ടെക് ഭീമൻ ​ഗൂ​ഗിളിന്റെ ഇൻബോക്സ് സേവനം ഉടൻ അവസാനിക്കും. ജിമെയിലിൽ കൂടുതൽ സൗകര്യങ്ങൾ ഉൾപ്പെടുത്തുന്നതിന്റെ ഭാ​ഗമായാണ് ഇൻബോക്സ് നിർത്തലാക്കുന്നത്. ഗൂഗിൾ പ്ലസ്സിനു പിന്നാലെയാണ് ഇപ്പോൾ ഇൻബോക്സും നിർത്തലാക്കാൻ തീരുമാനിച്ചിരിക്കുന്നത്.

 

അവസാന ദിനം

അവസാന ദിനം

2019 മാർച്ചിൽ ഇൻബോക്സിന്റെ സേവനങ്ങൾ അവസാനിക്കുമെന്ന് കഴിഞ്ഞ സെപ്റ്റംബറിൽ തന്നെ കമ്പനി പ്രഖ്യാപിച്ചിരുന്നു. എന്നാൽ അവസാന തീയതി ഔദ്യോ​ഗികമായി പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസമാണ്. ഏപ്രിൽ രണ്ടിനാണ് ഇൻബോക്സിന്റെ പ്രവർത്തനം അവസാനിപ്പിക്കുന്നത്. ഇത് സംബന്ധിച്ച് ഉപഭോക്താക്കൾക്ക് അറിയിപ്പ് ലഭിച്ചു കഴിഞ്ഞു.

ഗൂ​ഗിൾ പ്ലസും പ്രവർത്തനം അവസാനിപ്പിക്കും

ഗൂ​ഗിൾ പ്ലസും പ്രവർത്തനം അവസാനിപ്പിക്കും

ഗൂ​ഗിൾ പ്ലസും ഏപ്രിൽ രണ്ടിന് തന്നെ പ്രവർത്തനം അവസാനിപ്പിക്കും. ഫെബ്രുവരി 4 മുതൽ ​ഗൂ​ഗിൾ പ്ലസിൽ പുതിയ ഫോട്ടോകളോ പേജുകളോ അപ്‍ലോഡ് ചെയ്യരുതെന്ന് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഏപ്രിൽ 2ന് മുമ്പ് നിലവിൽ അപ്‍ലോ‍ഡ് ചെയ്തിട്ടുള്ള ഫോട്ടോകളും വീഡിയോകളും ഉപഭോക്താക്കൾക്ക് ‍ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്. ഏപ്രിൽ രണ്ടിന് ശേഷം ഇവ ​ഗൂ​ഗിൾ ഡിലീറ്റ് ചെയ്യും.

2014ൽ ആരംഭിച്ചു

2014ൽ ആരംഭിച്ചു

2014 ലാണ് ​ഗൂ​ഗിൾ ഇൻബോക്സ് ആരംഭിച്ചത്. ദിവസവും നിരവധി ഇമെയിലുകൾ ലഭിക്കുന്നവർക്ക് എളുപ്പത്തിൽ മറുപടികൾ നൽകാനും ഓട്ടോമേറ്റഡ് മറുപടികൾ നൽകാനുമുള്ള സൗകര്യങ്ങൾ ഇൻബോക്സിൽ ഉണ്ടായിരുന്നു. ഒരുപാട് മെയിലുകൾ ഒരുമിച്ച് അയയ്ക്കാനും ഇൻബോക്സ് വഴി എളുപ്പത്തിൽ സാധിക്കുമായിരുന്നു.

പരീക്ഷണം ഇൻബോക്സിൽ

പരീക്ഷണം ഇൻബോക്സിൽ

ഇൻബോക്സിൽ പരീക്ഷണം നടത്തിയാണ് ജീമെയിലിൽ പല ഫീച്ചറുകളും ഉൾപ്പെടുത്തിയിട്ടുള്ളത്. സ്നൂസ്, സ്മാർട്ട് റൈറ്റ്, ഇൻലൈൻ അറ്റാച്ചുമെൻറുകൾ, കണക്റ്റഡ് ടാസ്ക്കുകൾ, ഗൂഗിൾ ഇൻപുട്ട് ഇന്റഗ്രേഷൻ തുടങ്ങിയവയൊക്കെ ഇൻബോക്സിൽ പരീക്ഷിക്കപ്പെട്ടതിന് ശേഷമാണ് ജിമെയിലിൽ ചേർത്തത്.

malayalam.goodreturns.in

Read more about: google ഗൂഗിൾ
English summary

Google to shut down 'Inbox' on April 2

Tech giant Google will be pulling the plug on popular mobile mail app 'Inbox'. The company had announced in September last year that it would end services on Inbox by March 2019.
Story first published: Saturday, March 23, 2019, 9:14 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X