ബെംഗളൂരു: ഓണ്‍ലൈന്‍ ടാക്സി സംരംഭമായ ഒലയുടെ സേവനങ്ങള്‍ക്ക് ബെംഗളൂരുവില്‍ ആറു മാസത്തെ വിലക്കേര്‍പ്പെടുത്തി. ലൈസന്‍സ് നിയമങ്ങള്‍ ലംഘിച്ച് ബൈക്ക് ടാക്സി സര്‍വീസ് നടത്തിയെന്നാരോപിച്ച് ആര്‍ടിഒ അധികൃതരാണ് വിലക്കേര്‍പ്പെടുത്തിയത്. ഇക്കാര്യം ഒല സ്ഥിരീകരിച്ചിട്ടുണ്ട്.
ബൈക്ക് ടാക്സി നിയമവിരുദ്ധം
ബൈക്ക് ടാക്സിയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ നിലവിലില്ലാത്ത സാഹചര്യത്തില്‍ ഇത് നിയമവിരുദ്ധമാണെന്നാണ് റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസിന്റെ കണ്ടെത്തല്‍. അനുമതിയില്ലാതെ ബൈക്ക് ടാക്സി സര്‍വീസ് നടത്തിയ ഒലയുടെ നടപടി അതുകൊണ്ടുതന്നെ ലൈസന്‍സ് നിയമങ്ങളുടെ ലംഘനമാണെന്നും ആര്‍ടിഒ പറയുന്നു. സോഫ്റ്റ് ബാങ്കിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഒല 2011ലാണ് സേവനം ആരംഭിച്ചത്.

നിരോധനം ആറു മാസത്തേക്ക്
ലൈസന്‍സ് നിയമങ്ങള്‍ ലംഘിച്ച ഒലയ്ക്ക് ആറു മാസത്തെ വിലക്കാണ് ശിക്ഷയായി ആര്‍ടിഒ നല്‍കിയിരിക്കുന്നത്. ബെംഗളൂരു നഗരത്തില്‍ മാത്രമാണ് നിരോധനം ബാധകമാക്കിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഒല അധികൃതരുമായി ആര്‍ടിഒ ബന്ധപ്പെടുകയും വിശദീകരണം തേടുകയും ചെയ്തിരുന്നു. എന്നാല്‍ ഒല നല്കിയ മറുപടിയില്‍ തൃപ്തരാവാതെയാണ് ആറു മാസത്തേക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
തീരുമാനം ഖേദകരമെന്ന് ഒല
ബൈക്ക് ടാക്സിയുടെ പേരില്‍ ഒല സേവനങ്ങള്‍ മൊത്തത്തില്‍ വിലക്കിയ നടപടി ഖേദകരമാണെന്നാണ് ഇതുമായി ബന്ധപ്പെട്ട് ഒലയില്‍ നിന്നുണ്ടായ പ്രതികരണം. ഇതുമായി ബന്ധപ്പെട്ട് അധികൃതരുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുവരികയായിരുന്നു. അതിനിടയിലാണ് ആര്‍ടിഒയില്‍ നിന്ന് ഇങ്ങനെ ഒരു തീരുമാനമുണ്ടായിരിക്കുന്നത്. ബൈക്ക് ടാക്സി പോലുള്ള സേവനങ്ങളുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തണമെന്നാണ് തങ്ങളുടെ അഭിപ്രായമെന്നും ഒല വ്യക്തമാക്കി.
ബൈക്ക് ടാകിസ് നിര്‍ത്തിയിരുന്നു
അതേസമയം, ആര്‍ടിഒ അധികൃതരില്‍ നിന്ന് അറിയിപ്പ് ലഭിച്ചയുടന്‍ ആഴ്ചകള്‍ക്കു മുമ്പു തന്നെ ബൈക്ക് ടാക്സി സേവനം തങ്ങള്‍ നിര്‍ത്തിയിരുന്നതായും ഒല പ്രസ്താവനയില്‍ വ്യക്തമാക്കി. അതേസമം, മറ്റു പല കമ്പനികളും നിയമവിരുദ്ധമായി ബൈക്ക് ടാക്സി സേവനങ്ങള്‍ നഗരത്തില്‍ തുടരുന്നതിനിടയിലാണ് തങ്ങള്‍ക്കെതിരേ മാത്രം അധികൃതര്‍ നടപടി സ്വീകരിച്ചിരിക്കുന്നതെന്നും പ്രസ്താവന കുറ്റപ്പെടുത്തി.
പ്രതിസന്ധി പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷ
നിലവിലെ പ്രതിസന്ധി പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും ഒല അധികൃതര്‍ പറഞ്ഞു. മന്ത്രാലയവുമായി ബന്ധപ്പെട്ട് ഇതിനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്. ബൈക്ക് ടാക്സി സംവിധാനം ഗതാഗത രംഗത്തെ പുതിയ സാധ്യതയാണ്. അത് അംഗീകരിച്ച് അതിനനുസരിച്ചുള്ള നിയമനിര്‍മാണം നടത്തുകയാണ് വേണ്ടത്. പ്രതിസന്ധി ഉടന്‍ തന്നെ പരിഹരിക്കപ്പെടുമെന്നും ദശലക്ഷക്കണക്കിന് വരുന്ന ഒല ഉപയോക്താക്കള്‍ക്ക് തുടര്‍ന്നും സേവനം നല്കാന് സാധിക്കുമെന്നാണ് പ്രത്യാശയെന്നും കമ്പനി വ്യക്തമാക്കി.
നിയമങ്ങള്‍ അനുസരിക്കും
ഒല രാജ്യത്തെ നിയമങ്ങള്‍ അനുസരിച്ച് മുന്നോട്ടുപോവുന്ന കമ്പനിയാണെന്നും പ്രസ്താവനയില്‍ പറഞ്ഞു. ജനങ്ങള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് നല്‍കിയും ഗതാഗതരംഗം മെച്ചപ്പെടുത്തിയും ഗതാഗത മേഖലയില്‍ പുതിയ സാങ്കേതികവിദ്യകള്‍ പരിചയപ്പെടുത്തിയും മുന്നോട്ടുപോവുകയാണ് കമ്പനി. കര്‍ണാടകയിലെ ലക്ഷക്കണക്കിന് ഒല ഡ്രൈവര്‍മാര്‍ക്ക് തിരിച്ചടിയാവുന്ന തീരുമാനത്തിന് രമ്യമായ പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications