ദില്ലി: ഉപഭോക്താക്കള്‍ക്ക് മികച്ച ഡാറ്റ പാക്കേജുകള്‍ നല്കുന്നതില് കടുത്ത മല്‍സരത്തിലാണ് മൊബൈല്‍ കമ്പനികളിപ്പോള്‍. ദിനേനയെന്നോണം ഒന്നിനേക്കാള്‍ മികച്ച മറ്റൊരു ഓഫറുമായി രംഗത്തെത്തുകയാണിവര്. രാജ്യത്ത് സ്മാര്‍ട്ട്ഫോണ്‍ ഉപഭോക്താക്കളുടെ നിരക്ക് ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കമ്പനികള്‍ തമ്മിലുള്ള പോര് മുറുകുകയാണ്. 4ജി സേവനങ്ങളുടെ കാര്യത്തിലാണ് ജിയോ, വൊഡഫോണ്‍, എയര്‍ടെല്‍, ബിഎസ്എല്‍എല്‍ തുടങ്ങിയ കമ്പനികള്‍ തമ്മില്‍ ഇപ്പോള്‍ കടുത്ത മല്‍സരം നിലനില്‍ക്കുന്നത്.
ഒരു ദിവസം മാത്രം വാലിഡിറ്റിയുള്ള പാക്കേജ് മുതല്‍ മൂന്ന് മാസവും അതിലേറെയും നീളുന്ന ഓഫറുകള്‍ വരെ ഇക്കൂട്ടത്തിലുണ്ട്. വിവിധ മൊബൈല്‍ സേവനദാതാക്കള്‍ ഉപയോക്താക്കള്‍ക്ക് നല്കുന്ന ഓഫറുകളെ കുറിച്ച്:
എയര്‍ടെല്‍- 90 ദിവസം 60ജിബി
90 ദിവസത്തേക്ക് 60 ജിബി 3ജി/4ജി ഡാറ്റയാണ് എയര്‍ടെല്ലിന്റെ പ്രധാന ഓഫര്‍. 999 രൂപയുടെ ഈ പാക്കേജില്‍ പരിധിയില്ലാത്ത ലോക്കല്‍, എസ്ടിഡി കോളുകള്‍, റോമിംഗ് സൗകര്യം, ദിവസവും 100 എസ്എംഎസ് തുടങ്ങിയവ ഉള്‍പ്പെട്ടിട്ടുണ്ട്.
ദിവസവും 4ജിബി ഡാറ്റ പാക്കാണ് എയര്‍ടെല്ലിന്റെ മറ്റൊരു ഓഫര്‍. 799 രൂപയ്ക്ക് ഓരോ ദിവസവും 4 ജിബിയുടെ 3ജി/4ജി ഡാറ്റയോടൊപ്പം ലോക്കല്‍, എസ്ടിഡി കോളുകള്‍, റോമിംഗ് സൗകര്യം എന്നിവയും ലഭിക്കും. ദിവസവും 100 എസ്എംഎസ് സൗകര്യവുമുണ്ട്. 28ദിവസം നീണ്ടുനില്‍ക്കുന്നതാണ് ഈ ഓഫര്‍. ഈ രണ്ട് സ്കീമുകളും ദില്ലിയിലും പരിസരപ്രദേശങ്ങളിലും മാത്രമാണ് ലഭിക്കുക.
വൊഡഫോണ്‍- ദിവസം 1.5 ജിബി
458 രൂപ മുടക്കിയാല്‍ 84 ദിവസത്തേക്ക് ദിനേന 1.5 ജിബി ഡാറ്റ, പരിധിയില്ലാത്ത എസ്ടിഡി, ലോക്കല്‍ കോളുകള്‍, ദിനേന 100 എസ്എംഎസ്, സൗജന്യ ലൈവ് ടിവി, സിനിമ തുടങ്ങിയ സൗകര്യങ്ങള്‍ ലഭിക്കും. ദിനേന രണ്ട് ജിബിയുടെ 3ജി/4ജി ഡാറ്റ ലഭിക്കുന്ന സ്കീമും വൊഡഫോണ്‍ നല്‍കുന്നുണ്ട്.
ഐഡിയ- ദിനേന രണ്ട് ജിബി
1499 രൂപയ്ക്ക് ഒരു വര്‍ഷത്തേക്ക് ലഭിക്കുന്ന ഓഫറാണിത്. ദിനേന രണ്ട് ജിബിയുടെ 2ജി, 3ജി, 4ജി ഡാറ്റ ഇതിലൂടെ ലഭിക്കും. പുറമെ പരിധിയില്ലാത്ത ലോക്കല്‍, എസ്ടിഡി കോളുകള്‍, റോമിംഗ് സൗകര്യം എന്നിവയും ലഭിക്കും. ചെന്നൈ റീജ്യണിലാണ് ഈ ഓഫര്‍ ബാധകം.
ജിയോ- ഒരു വര്‍ഷം 750 ജിബി
10,098 രൂപയുടെ വാര്‍ഷിക പാക്കേജാണിത്. ഒരു വര്‍ഷത്തേക്ക് 750 ജിബിയുടെ 4ജി ഡാറ്റയാണ് പ്രധാന ഓഫര്‍. ഒപ്പം പരിധിയില്ലാത്ത ലോക്കല്‍, എസ്ടിഡി കോളുകള്‍, റോമിംഗ് സൗകര്യം, ദിവസവും 100 എസ്എംഎസ് എന്നിവയും ലഭിക്കും.
5,098 രൂപയ്ക്ക് 350 ജിബി 4ജി ഡാറ്റ നല്കുന്ന ഓഫറും ജിയോയ്ക്കുണ്ട്. ഇത് 360 ദിവസത്തേക്കുള്ളതാണ്. പരിധിയില്ലാത്ത ലോക്കല്‍, എസ്ടിഡി കോളുകള്‍, റോമിംഗ് സൗകര്യം എന്നിവയും ദിവസവും 100 എസ്എംഎസ് സൗകര്യവും ലഭിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
