ബെംഗളൂരു: ഓണ്‍ലൈന്‍ ടാക്സി സംരംഭമായ ഒലയുടെ സേവനങ്ങള്‍ക്ക് ബെംഗളൂരുവില്‍ ആറു മാസത്തെ വിലക്കേര്‍പ്പെടുത്തിയ ആര്‍ടിഒ നടപടിക്ക് ആയുസ്സ് രണ്ടു ദിവസം മാത്രം. ലൈസന്‍സ് നിയമങ്ങള്‍ ലംഘിച്ച് ബൈക്ക് ടാക്സി സര്‍വീസ് നടത്തിയെന്നാരോപിച്ച് ആര്‍ടിഒ അധികൃതര്‍ ഏര്‍പ്പെടുത്തിയ വിലക്ക് സാമൂഹ്യക്ഷേമ മന്ത്രിയുടെ ട്വിറ്റര്‍ സന്ദേശത്തോടെ നീങ്ങി. ഇതോടെ ഒല ടാക്സികള്‍ രണ്ടുദിവസത്തിനു ശേഷം ബംഗളൂരൂ റോഡുകളില്‍ തിരികെയെത്തി. 'ഇന്നു മുതല്‍ ഒലയുടെ ബിസിനസ് പതിവുപോലെ തുടരുമെ'ന്നായിരുന്നു ഞായറാഴ്ച കര്‍ണാടക സാമൂഹ്യക്ഷേമ മന്ത്രി പ്രിയാങ്ക് കാര്‍ഖെ ട്വിറ്ററിലൂടെ അറിയിച്ചത്. അതേസമയം, ഗതാഗത രംഗത്ത് പുതിയ സാങ്കേതികവിദ്യ നടപ്പില്‍വരുത്തുന്ന കാര്യത്തില്‍ പുതിയ നയരൂപീകരണം ഉണ്ടാവേണ്ടതുണ്ടെന്നും ഇക്കാര്യത്തില്‍ സര്‍ക്കാരും ബിസിനസ് സ്ഥാപനങ്ങളും തമ്മില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കണമെന്നും മന്ത്രി ട്വിറ്റര്‍ പോസ്റ്റില്‍ അഭിപ്രായപ്പെട്ടു.

ആര്‍ടിഒയുടെ നടപടിക്കെതിരേ ജനങ്ങളില്‍ നിന്നുണ്ടായ പ്രതിഷേധത്തെ തുടര്‍ന്നാണ് ഒല ടാക്സിക്കെതിരായ വിലക്ക് പിന്‍വലിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്. സാമൂഹ്യമാധ്യമങ്ങളിലുള്‍പ്പെടെ ഒലയ്ക്കെതിരായ നടപടിയില്‍ പ്രതിഷേധം അലയടിച്ചിരുന്നു. ആയിരക്കണക്കിന് ഡ്രൈവര്‍മാരെ ബാധിക്കുന്ന നടപടിയാണ് ഒല നിരോധനമെന്നും അത് ഉടന്‍ പരിഹരിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ജനങ്ങള്‍ രംഗത്തെത്തിയത്.
ബൈക്ക് ടാക്സിയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ നിലവിലില്ലാത്ത സാഹചര്യത്തില്‍ ഇത് നിയമവിരുദ്ധമാണെന്ന്ആരോപിച്ചായിരുന്നു ഒലയ്ക്കെതിരേ റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസിന്റെ നടപടി. അനുമതിയില്ലാതെ ബൈക്ക് ടാക്സി സര്‍വീസ് നടത്തിയ ഒലയുടെ നടപടി അതുകൊണ്ടുതന്നെ ലൈസന്‍സ് നിയമങ്ങളുടെ ലംഘനമാണെന്നും ആര്‍ടിഒ കുറ്റപ്പെടുത്തിയിരുന്നു.

ബൈക്ക് ടാക്സിയുടെ പേരില്‍ ഒല സേവനങ്ങള്‍ മൊത്തത്തില്‍ വിലക്കിയ നടപടി ഖേദകരമാണെന്നായിരുന്നു നടപടിയുമായി ബന്ധപ്പെട്ട് ഒലയുടെ പ്രതികരണം. ആര്‍ടിഒ അധികൃതരില്‍ നിന്ന് അറിയിപ്പ് ലഭിച്ചയുടന്‍ ആഴ്ചകള്‍ക്കു മുമ്പു തന്നെ ബൈക്ക് ടാക്സി സേവനം തങ്ങള്‍ നിര്‍ത്തിയിരുന്നതായും ഒല പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. നിലവിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് മന്ത്രാലയവുമായി ബന്ധപ്പെട്ട് ശ്രമങ്ങള്‍ നടത്തുമെന്നും ഒല പറഞ്ഞിരുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
