ട്രെയിൻ യാത്രക്കാർക്ക് ഇനി കൂടുതൽ സൗകര്യം; നാലു മണിക്കൂർ മുൻപ്‌ ബോർഡിം​ഗ് സ്റ്റേഷൻ മാറ്റാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ട്രെയിൻ യാത്രക്കാർക്ക് കൂടുതൽ സൗകര്യം. പുറപ്പെടുന്നതിന് നാലു മണിക്കൂർ മുമ്പ് വരെ ബോർഡിം​ഗ് പോയിന്റ് മാറ്റുന്നതിലുള്ള സൗകര്യമാണ് ഉടൻ ലഭിക്കാൻ പോകുന്നത്. മേയ് ഒന്ന് മുതൽ പുതിയ രീതി പ്രാബല്യത്തിൽ വരുമെന്നാണ് വിവരം.

നിലവിൽ 24 മണിക്കൂർ മുമ്പ്

നിലവിൽ 24 മണിക്കൂർ മുമ്പ്

നിലവിൽ 24 മണിക്കൂർ മുമ്പ് വരെ മാത്രമേ സ്റ്റേഷൻ മാറ്റാൻ സാധിക്കൂ. റിസർവ് ചെയ്ത സ്റ്റേഷനിൽ നിന്ന് കയറാൻ പറ്റിയില്ലെങ്കിൽ വേറൊരു സ്റ്റേഷനിൽ നിന്ന് കയറുന്നതിനെയാണ് ബോർഡിം​ഗ് മാറ്റം എന്നു പറയുന്നത്. വണ്ടി പോകുന്ന ഏത് സ്റ്റേഷനിൽ നിന്നും ബോർഡിങ് പോയിന്റ് മാറ്റാം.

രണ്ടു തവണ മാറ്റാം

രണ്ടു തവണ മാറ്റാം

യാത്രക്കാർക്ക് അവരുടെ ബോർഡിം​ഗ് സ്റ്റേഷൻ രണ്ടു തവണ മാറ്റാവുന്നതാണ്. ബോർഡിംഗ് സ്റ്റേഷൻ മാറ്റുന്നതിനായി യാതൊരു ഫീസും നൽകേണ്ടതില്ല.

ബോർ​ഡിം​ഗ് മാറ്റുന്നതെങ്ങനെ?

ബോർ​ഡിം​ഗ് മാറ്റുന്നതെങ്ങനെ?

ചീഫ് റിസർവേഷൻ ഓഫീസറെ കണ്ട് അപേക്ഷ കൊടുത്താൽ ബോർഡിങ് മാറ്റാം. കൂടാതെ റിസർവേഷൻ കൗണ്ടറിൽ നിന്ന് ഓൺലൈൻ വഴിയും റെയിൽവേ ഇൻക്വയറി നമ്പറായ 139 വഴിയും ബോർഡിം​ഗ് സ്റ്റേഷൻ മാറ്റാവുന്നതാണ്.

malayalam.goodreturns.in

Read more about: train ട്രെയിൻ
English summary

Passengers to be able to change boarding station up to 4 hours before departure!

Indian Railways passengers will soon be able to change their boarding station up to 4 hours before the scheduled departure of the train.
Story first published: Monday, March 25, 2019, 11:20 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X