ദില്ലി: കഴിഞ്ഞ മാസം ആരംഭിച്ച ലോകത്തെ തന്നെ ഏറ്റവും വലിയ പെന്ഷന് പദ്ധതിയായ പ്രധാന്‍മന്ത്രി ശ്രം യോഗി മന്ധന് യോജന (പിഎംഎസ്വൈഎം)യില്‍ ഇതിനകം കാല്‍ക്കോടിയിലേറെ പേര് രജിസ്റ്റര്‍ ചെയ്തതായി കണക്കുകള്‍. ഏപ്രില്‍ അവസാനമാവുന്നതോടെ വരിക്കാരുടെ എണ്ണം ഒരു കോടി കടക്കുമെന്ന് ഇ-ഗവേണന്‍സ് സര്‍വീസസ് ഇന്ത്യ ലിമിറ്റഡ് സിഇഒ ദിനേശ് ത്യാഗി പറഞ്ഞു.

60 വസ്സ് മുതല്‍ പ്രതിമാസം 3000 രൂപ ആയുഷ്ക്കാലത്തേക്ക് പെന്ഷന് കിട്ടുന്ന കേന്ദ്ര സര്‍ക്കാരിന്റെ അസംഘടിത തൊഴിലാളി പെന്ഷന് പദ്ധതിയാണ് പ്രധാന്‍മന്ത്രി ശ്രം യോഗി മന്ധന് യോജന (പിഎംഎസ്വൈഎം). സ്ഥിരംതൊഴില്‍ വരുമാനമില്ലാത്തവര്‍ക്കാണ് പദ്ധതിയില്‍ അംഗത്വം നലഭിക്കുക. മാസം 15,000 രൂപയില്‍ താഴെ വരുമാനമുള്ള, ഏതെങ്കിലും സ്ഥാപനത്തില്‍നിന്ന് പിഎഫ്-ഇഎസ്ഐ ആനുകൂലം ഇല്ലാത്തവര്‍ക്ക് അംഗമാകാം. അവര്‍ 18 വയസിനും 25 വയസിനും ഇടയിലുള്ളവരാണെങ്കില്‍ 40 വയസുവരെ മാസം 55 രൂപ വീതം പദ്ധതിയില്‍ നിക്ഷേപിച്ചാല്‍ 60 വയസുമുതല്‍ 3000 രൂപ പെന്ഷന് കിട്ടും.
ഫെബ്രുവരി 15നാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതിക്ക് തുടക്കം കുറിച്ചത്. ഇതിനകം 25.36 ലക്ഷം പേര് പദ്ധതിയില്‍ അംഗമായതായി ത്യാഗി പറഞ്ഞു. ദിവസവും ഒരു ലക്ഷത്തിലേറെ പേരാണ് ഇപ്പോള്‍ പദ്ധതിയില്‍ എന്റോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഏപ്രില്‍ അവസാനമാവുന്നതോടെ വരിക്കാരുടെ എണ്ണം ഒരു കോടി കടക്കുമെന്നതില്‍ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം അവസാനമാവുന്നതോടെ പദ്ധതിയില്‍ ചുരുങ്ങിയത് അഞ്ച് കോടി അംഗങ്ങളുണ്ടാവുമെന്നാണ് പ്രതീക്ഷ. ദിവസം കഴിയുന്തോറും പദ്ധതിയെകുറിച്ച് കൂടുതല്‍ ആളുകള്‍ അറിയുകയും അവര്‍ അംഗത്വമെടുക്കുകയും ചെയ്യുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം പറഞ്ഞു.
കൃഷിക്കാര്‍, കര്‍ഷകത്തൊഴിലാളികള്‍, സ്വയംസഹായ സംഘാംഗങ്ങള്‍, കൂലി വേലക്കാര്‍, വീട്ടുജോലിക്കാര്‍, കമ്ബ്യൂട്ടര്‍ ഓപ്പറേറ്റര്‍, ബ്യൂട്ടീഷന്, കളിപ്പാട്ട നിര്‍മാതാക്കള്‍, ആശ -അങ്കണവാടി വര്‍ക്കര്‍, ചുമട്ടുതൊഴിലാളികള്‍, ഇഷ്ടിക, ചൂല് തൊഴിലാളികള്‍, ചെരിപ്പുകുത്തികള്‍, ഗാര്‍ഹിക തൊഴിലാളികള്‍, മേസ്തിരിമാര്‍, റിക്ഷ വലിക്കാര്‍, നിര്‍മ്മാണ തൊഴിലാളികള്‍, ബീഡി- കൈത്തറി-തുകല്‍ തൊഴിലാളികള്‍, കേബിള്‍ ഓപ്പറേറ്റര്‍, ആശാരിമാര്, കശുവണ്ടിത്തൊഴിലാളികള്‍, കാറ്ററിങ്- കാന്റീന്-കൊറിയര്‍- വെല്‍ഡിങ്-വര്‍ക്ഷോപ്പ് തൊഴിലാളികള്‍, കണ്ടക്ടര്‍, ഡ്രൈവര്‍, ക്ലീനര്‍, ചെറുകിട കച്ചവടക്കാര്‍ തുടങ്ങി 50ലേറെ മേഖലകളില്‍ താല്‍ക്കാലിക ജീവനക്കാര്‍ക്ക് പെന്ഷന് പദ്ധതി ആനുകൂല്യം കിട്ടും.

കേരളത്തിലെ അക്ഷയ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള പൊതുസേവന കേന്ദ്രങ്ങള്‍ വഴി പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാം. 18 വയസുകാരന് മാസം അടയ്ക്കേണ്ട തുക 55 രൂപയാണ്. 25 നും 30 നും ഇടയ്ക്കുള്ളവര്‍ 100 രൂപയും 35 വരെ 150 രൂപയും 40 വരെ 200 രൂപയുമാണ് അടയ്ക്കേണ്ടത്. വരിക്കാരന്റെ കാലശേഷം ഭാര്യക്ക് പദ്ധതിയില്‍ തുടരാം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
