മുംബൈ: ഏഷ്യന്‍ വിപണികളുടെ ചുവട് പിടിച്ച് സെന്‍സെക്സും നിഫ്റ്റിയും കനത്ത നഷ്ടത്തില്‍ വില്‍പ്പന തുടരുന്നു. 400ല്‍ അധികം പോയിന്റ് താഴേക്കിറങ്ങിയ മുംബൈ ഓഹരി 37500 ലെവലിലാണ് നീങ്ങി കൊണ്ടിരിക്കുന്നത്. ദേശീയ ഓഹരി സൂചിക 120 പോയിന്റിലധികം നഷ്ടം രേഖപ്പെടുത്തി.
ആഗോള വിപണിയുടെ സ്വാധീനം
അമേരിക്കന്‍ വിപണിയിലുണ്ടായ ചാഞ്ചാട്ടം ഏഷ്യന്‍ മാര്‍ക്കറ്റിലേക്കും വ്യാപിക്കുകയായിരുന്നു. യുഎസ് ഓഹരി വിപണിക്ക് പിറകെ ഏഷ്യന്‍ വിപണികളും നഷ്ടത്തിലാണ് വില്‍പ്പന നടത്തുന്നത്.

മാന്ദ്യം വരാനുള്ള സാധ്യത
യുഎസ്ഫെഡറല് റിസര്‍വ് കഴിഞ്ഞ ദിവസം പുറത്തു വിട്ടു കണക്കുകളാണ് ഇത്തരം ഭയം ഉണ്ടാക്കിയിരിക്കുന്നത്. ആഗോള വിപണിയില്‍ നിന്നുള്ള സൂചനകള്‍ ഒരു മാന്ദ്യത്തിനുള്ള സാധ്യത കാണിയ്ക്കുന്നതായി ചില സാമ്പത്തിക വിദഗ്ധരും അഭിപ്രായപ്പെട്ടിട്ടുണ്ട്.
ലാഭമെടുക്കല്‍
തുടര്‍ച്ചയായി നേട്ടമുണ്ടാക്കി കൊണ്ടാണ് ഇന്ത്യന്‍ വിപണി മുന്നേറിയത്. അതുകൊണ്ട് നിക്ഷേപകര്‍ കൂട്ടത്തോടെ ലാഭമെടുക്കാന്‍ തുടങ്ങിയതും അതുമൂലമുണ്ടായ വില്‍പ്പന സമ്മര്‍ദ്ദവും ഓഹരി വിപണിയെ താഴേക്ക് പിടിച്ചു വലിച്ചുവെന്നു വേണം കരുതാന്‍.

ബാങ്കിങ് മേഖലയിലെ തിരിച്ചടി
വിദേശനിക്ഷേപ സ്ഥാപനങ്ങളില്‍ ഭൂരിഭാഗം പേരും ഇന്ത്യന്‍ ബാങ്കിങ് ഓഹരികളിലാണ് കൂടുതല്‍ നിക്ഷേപിച്ചിരുന്നത്. എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ, കോടാക്, ആക്സിസ് ബാങ്കുകളുടെ ഓഹരി ഇതിന് ഉദാഹരണമാണ്. മുന്നോട്ടുകുതിക്കുന്നതില് ഈ മേഖല കാണിയ്ക്കുന്ന പ്രതിരോധമാണ് മറ്റൊരു കാരണം.
സാങ്കേതിക കാരണങ്ങള്‍
എട്ടോളം ട്രേഡിങ് സെഷനില്‍ പോസിറ്റീവായി പ്രതികരിച്ച വിപണി മുന്നോട്ടു കുതിക്കുന്നതിനായി സാങ്കേതികമായി ഉടലെടുക്കുന്ന കറക്ഷനായാണ് ചിലര്‍ ഇതിനെ വിലയിരുത്തുന്നത്. നിഫ്റ്റിയ്ക്ക് 11550 ലെവലില്‍ കടുത്ത പ്രതിരോധമാണ് കാണിയ്ക്കുന്നത്. ഇതിനെ മറികടക്കാനാകുമെന്ന് തന്നെയാണ് പല നിക്ഷേപകരും പ്രതീക്ഷിക്കുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
