ദില്ലി: രാജ്യത്തെ 20 ശതമാനം വരുന്ന ദരിദ്രകുടുംബങ്ങള്‍ക്ക് മാസത്തില്‍ 6000 രൂപ വച്ച് വര്‍ഷത്തില്‍ 72,000 രൂപ വീതം നല്‍കുമെന്ന കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം രാജ്യത്തെ സമ്പദ്ഘടനയെയും സര്‍ക്കാറിന്റെ മറ്റു വിവിധ ധനസഹായ പദ്ധതികളെയും എങ്ങനെയൊക്കെ ബാധിക്കുമെന്ന രീതിയിലുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
യൂനിവേഴ്സല്‍ ബേസിക് ഇന്‍കം
രാജ്യത്തെ മുഴുവന്‍ ആളുകള്‍ക്കും അടിസ്ഥാന വരുമാനം ലഭ്യമാക്കുന്ന പദ്ധതിയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ച യൂനിവേഴ്സല്‍ ബേസിക് ഇന്‍കം പദ്ധതി. ഇതുപ്രകാരം രാജ്യത്തെ മുഴുവന്‍ ദരിദ്രര്‍ക്കും ആവശ്യത്തിന് ധനസഹായം സര്‍ക്കാരില്‍ നിന്ന് ലഭിക്കും. അതോടെ രാജ്യത്തെ ദാരിദ്ര്യ മുക്തമാക്കാന്‍ സാധിക്കുമെന്നാണ് അവകാശവാദം.
സബ്സിഡികള്‍ക്ക് എന്തു സംഭവിക്കും?
നിലവില്‍ ദരിദ്ര ജനവിഭാഗങ്ങള്‍ക്ക് സഹായകമായി നികവധി സബ്സിഡികള്‍ സര്‍ക്കാര്‍ നല്‍കിവരുന്നുണ്ട്. ഉദാഹരണമായി ഭക്ഷ്യസബ്സിഡി, വളം സബ്സിഡി, വൈദ്യുതി സബ്സിഡി തുടങ്ങിയവ. ചുരുങ്ങിയ ചെലവില്‍ അര്‍ഹരായവര്‍ക്ക് സര്‍ക്കാര്‍ സേവനങ്ങള്‍ എത്തിക്കുന്ന പദ്ധതികളാണിത്. എന്നാല്‍ അടിസ്ഥാന വരുമാന പദ്ധതി പ്രാബല്യത്തില്‍ വരുന്നതോടെ ഈ സബ്സിഡികള്‍ ഇല്ലാതാവുമോ എന്നാണ് ഉയര്‍ന്നുവരുന്ന പ്രധാന ചോദ്യം.
ബാധ്യത സര്‍ക്കാരിന് താങ്ങാനാവുമോ?
70 വര്‍ഷമായി രാജ്യത്ത് നിലനില്ക്കുന്നതും അഴിമതിയുടെ കൂത്തരങ്ങായി മാറുകയും ചെയ്തിട്ടുള്ള സബ്സിഡികള്‍ അവസാനിപ്പിക്കാതെ അടിസ്ഥാന വരുമാന പദ്ധതി എങ്ങനെ വിജയകരമായി നടപ്പിലാക്കാന്‍ സാധിക്കുമെന്നതാണ് ഉയര്‍ന്നുവരുന്ന മറ്റൊരു പ്രധാന ചോദ്യം. പദ്ധതി നടപ്പിലാക്കാന്‍ ചുരുങ്ങിയത് 360,000 കോടി രൂപ ആവശ്യമായി വരുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഈ വന്‍തുക കണ്ടെത്താന്‍ നിലവിലെ സബ്സിഡികള്‍ ഇല്ലാതാക്കിയാല്‍ മാത്രമേ കഴിയൂ എന്നും വിലയിരുത്തപ്പെടുന്നു.
പദ്ധതി ആര് നടപ്പിലാക്കും?
കോണ്‍ഗ്രസ് മുന്നോട്ടുവയ്ക്കുന്ന പദ്ധതി കേന്ദ്ര സര്‍ക്കാര്‍ തനിച്ചാണോ അതോ കേന്ദ്രവും സംസ്ഥാനവും സംയുക്തമായാണോ നടപ്പിലാക്കുക എന്ന കാര്യത്തിലും വ്യക്തത വരാനിരിക്കുന്നതേയുള്ളൂ. നരേന്ദ്രമോദി സര്‍ക്കാര്‍ കൊണ്ടുവന്ന ആയുഷ്മാന്‍ ഭാരത് മെഡിക്കല്‍ ഇന്‍ഷൂറന്‍സ് പദ്ധതി പോലെയുള്ളതില്‍ കേന്ദ്രത്തിന് തുല്യമായ തുക സംസ്ഥാനവും നല്കുന്ന രീതിയുണ്ട്. ആ രീതി മിനിമം വേതനം ഉറപ്പാക്കല്‍ പദ്ധതിയിലും നടപ്പിലാക്കുമോ എന്നാണ് അറിയാനുള്ളത്.
എല്ലാ ദരിദ്ര കുടുംബങ്ങള്‍ക്കും 72,000 രൂപ ലഭിക്കുമോ?
കോണ്‍ഗ്രസ് മുന്നോട്ടുവച്ച ഈ പദ്ധതിയില്‍ നിശ്ചിത സാമ്പത്തിക മാനദണ്ഡങ്ങള്‍ക്കു താഴെ വരുന്ന എല്ലാ കുടുംബങ്ങള്‍ക്കും 72,000 രൂപ ലഭിക്കുമോ എന്ന കാര്യത്തിലും അവ്യക്തതയുണ്ട്. ദാരിദ്ര്യ രേഖയ്ക്ക് താഴെ വരുന്ന മുഴുവന്‍ കുടുംബങ്ങളെയും പദ്ധതിയുടെ പൂര്‍ണ ഗുണഭോക്താക്കളായി കണക്കാക്കുമോ എന്നതാണ് ചോദ്യം. അതോ, അവര്‍ക്ക് നിലവിലുള്ള വരുമാനം കണക്കാക്കി 72,000 രൂപയില്‍ ബാക്കിവരുന്നത് നല്കുകയാണോ ചെയ്യുക? അതായത് 36,000 വാര്‍ഷിക വരുമാനമുള്ള കുടുംബത്തിന് അതും കഴിച്ച് ബാക്കിയുള്ള 36,000 രൂപ മാത്രമേ ലഭിക്കൂ അതോ മുഴുവന്‍ തുകയും ലഭിക്കുമോ?
ഗുണഭോക്താക്കളെ കണ്ടെത്തല്‍ എളുപ്പമോ?
പദ്ധതി നല്ല ആശയമാണെങ്കിലും അതിന്റെ പ്രായോഗികത എത്രമാത്രമാണ് എന്നതിനെ കുറിച്ചും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഓരോ കുടുംബവും തങ്ങളുടെ യഥാര്‍ഥ വരുമാനം പ്രഖ്യാപിക്കുന്ന സ്ഥിതിയുണ്ടാവുമോ? ഉദ്യോഗസ്ഥ തലത്തിലാണ് ഇത് കണക്കാക്കുന്നതെങ്കില്‍ നിലവിലെ സ്ഥിതി വച്ച് വ്യാപകമായ അഴിമതിക്കും സ്വജനപക്ഷപാതിത്വത്തിനും അത് വഴിവയ്ക്കില്ലേ തുടങ്ങിയ ചോദ്യങ്ങളാണ് ഇവിടെ ഉയരുന്നത്.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications