ജെറ്റ് എയർവേസിൽ നിന്ന് സ്ഥാപക ചെയര്‍മാനായ നരേഷ് ഗോയൽ രാജി വച്ചതിനെ തുടർന്ന് സഹായ വാഗ്ദാനവുമായി വിജയ് മല്യ രംഗത്ത്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ജെറ്റ് എയര്‍വേയ്സിനെ കരകയറ്റാന്‍ തന്റെ പണമുപയോഗിക്കാനാണ് ബാങ്കുകളോട് വിജയ് മല്യയുടെ നിര്‍ദേശം. തന്റെ പേരിലുള്ള വായ്പകള്‍ തീര്‍പ്പാക്കാന്‍ കര്‍ണാടക ഹൈക്കോടതിയില്‍ കെട്ടി വെക്കാമെന്ന് പറഞ്ഞ 4,400 കോടി ഉപയോഗിച്ച് ജെറ്റ് എയർവെയ്സിനെ രക്ഷിച്ചു കൂടേയെന്നാണ് മല്യയുടെ ചോദ്യം.
ഇത് രണ്ടാം തവണയാണ് തന്റെ പണം ഉപയോഗിച്ച് ജെറ്റ് എയര്‍വെയ്സിനെ രക്ഷിക്കാന്‍ പൊതുമേഖല ബാങ്കുകളോട് മല്യ ആവശ്യപ്പെടുന്നത്. ജെറ്റ് എയര്‍വെയ്സിനെ സംരക്ഷിക്കാന്‍ പൊതുമേഖലാ ബാങ്കുകള്‍ കടം നല്‍കുന്നത് സ്വാഗതാര്‍ഹമാണെന്നും ഇത്തരത്തില്‍ സഹായിച്ചിരുന്നുവെങ്കില്‍ കിങ്ഫിഷര്‍ ഇത്ര വലിയ സാമ്പത്തിക പ്രതിസന്ധിയിലെത്തില്ലായിരുന്നു എന്നും വിജയ് മല്യ പറഞ്ഞു.

ട്വിറ്ററിലൂടെയാണ് മല്യ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. 9,000 കോടിയുടെ വായ്പാത്തട്ടിപ്പ് നടത്തിയതിനെ തുടര്‍ന്ന് ഇന്ത്യയിൽ നിന്ന് വിദേശത്തേക്ക് കടന്ന വിജയ് മല്യ ഇപ്പോള്‍ ബ്രിട്ടനിലാണുള്ളത്.
8000 കോടി രൂപയാണ് ജെറ്റ് എയര്വെയ്സിനുള്ള കടബാധ്യത. 25 വര്‍ഷത്തിനിടെയുള്ള ഏറ്റവും ശക്തമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കമ്പനി ഇപ്പോൾ കടന്നു പോകുന്നത്. 1500 കോടി രൂപ ബാങ്കുകള്‍ നല്‍കുമെന്നാണ് പറഞ്ഞിരിക്കുന്നത്. ഇന്നലെ ജെറ്റ് എയര്‍വെയ്സിന്റെ സ്ഥാപക ചെയര്‍മാനായ നരേഷ് ഗോയലും ഭാര്യ അനിതാ ഗോയലും കമ്പനിയുടെ ബോര്‍ഡില്‍ നിന്നും രാജിവച്ചിരുന്നു.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
