സാമ്പത്തിക വർഷത്തിന്റെ അവസാന ദിനമായ മാർച്ച് 31 ഞായറാഴ്ച്ച ആണെങ്കിലും ബാങ്കുകൾ തുറന്നു പ്രവർത്തിക്കണമെന്ന് റിസർവ് ബാങ്ക് ആവശ്യപ്പെട്ടു. സർക്കാർ ഇടപാടുകൾ നടത്തുന്ന ബാങ്കുകൾ, അക്കൗണ്ട് ഓഫീസുകൾ തുടങ്ങിയ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കണമെന്നാണ് ആർബിഐയുടെ സർക്കുലറിൽ വ്യക്തമാക്കിയിരിക്കുന്നത്.
സാമ്പത്തിക വർഷ ക്ലോസിങിനോട് അനുബന്ധിച്ച് സർക്കാറിന്റെ രസീത്, പേയ്മെന്റ് ഇടപാടുകൾ സുഗമമാക്കുന്നതിന് വേണ്ടിയാണ് ബാങ്കുകൾ തുറന്നു പ്രവർത്തിക്കുന്നത്.

അതേസമയം സർക്കാരിന് അയച്ച പ്രത്യേക നിർദ്ദേശത്തിൽ 2018-19 സാമ്പത്തിക വർഷത്തെ എല്ലാ സാമ്പത്തിക ഇടപാടുകളും ക്ലോസിങ് ദിനമായ മാർച്ച് 31ന് തന്നെ അവസാനിപ്പിക്കണമെന്നും ആർബിഐ ആവശ്യപ്പെട്ടിട്ടുണ്ട്. മാർച്ച് 31 ഞായറാഴ്ച്ചയായതിനാൽ പ്രവർത്തനം സുഗമമായി നടക്കാൻ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും ആർബിഐ സർക്കാരിനെ അറിയിച്ചു.
സർക്കാർ ഇടപാടുകൾ നടക്കുന്ന എല്ലാ ബാങ്ക് ശാഖകളും മാർച്ച് 31ന് രാവിലെ 8 മുതൽ വൈകിട്ട് 6 വരെ പ്രവർത്തിക്കും. ആർടിജിഎസ്, എൻഇഎഫ്ടി ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഇടപാടുകളും 2019 മാർച്ച് 30, 31 തീയതികളിലേയ്ക്ക് കൂടി ദീർഘിപ്പിച്ചേക്കും. ഇത് സംബന്ധിച്ച നിർദേശങ്ങളും ആർബിഐ ഉടൻ പുറത്തിറക്കുമെന്നാണ് വിവരം.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
