എയര്‍ ഇന്ത്യയില്‍ ജീവനക്കാര്‍ക്ക് ഭക്ഷണ കാര്യത്തിലും നിയന്ത്രണം. പൈലറ്റുമാര്‍ ഉള്‍പ്പടെയുള്ള ജീവനക്കാര്‍ ജോലി സമയത്ത് മുന്തിയ ഇനം ഭക്ഷണം കഴിക്കരുതെന്നാണ് കമ്പനി അധികൃതരിൽ നിന്ന് ഇ-മെയിൽ സന്ദേശമായി ലഭിച്ചിരിക്കുന്ന നിര്‍ദേശം.
മെനുവിലുള്ള ഭക്ഷണം മാത്രം
ജോലിക്കിടെ കമ്പനി നിര്‍ദേശിച്ചിട്ടുള്ള ഭക്ഷണം മാത്രമെ കഴിക്കാവൂ. അതായത് കമ്പനി മെനുവിലുള്ള ഭക്ഷണം മാത്രം. പ്രത്യേക ഭക്ഷണം കഴിച്ചാല്‍ അത് കമ്പനി നിയമങ്ങള്‍ക്ക് എതിരാകുമെന്നും എയര്‍ ഇന്ത്യ ഓപ്പറേഷന്‍സ് ഡയറക്ടര്‍ അമിതാബ് സിങ് പൈലറ്റുമാര്‍ക്ക് അയച്ച ഇ-മെയിലിൽ പറയുന്നു.
ആരോഗ്യ പ്രശ്നമുള്ളവർക്ക് ഇളവ്
ആരോഗ്യ പ്രശ്നങ്ങളുള്ളവര്‍ക്കുമാത്രമാണ് പ്രത്യേക ഭക്ഷണം കഴിക്കാന്‍ അനുമതിയുള്ളത്. അതും ഡോക്ടറുടെ നിര്‍ദേശമുണ്ടെങ്കില്‍ മാത്രം.
ബര്‍ഗറും സൂപ്പും
പൈലറ്റുമാര്‍ ബര്‍ഗര്‍, സൂപ്പ് തുടങ്ങിയ മുന്തിയ ഇനം ഭക്ഷണസാധനങ്ങള്‍ വ്യാപകമായി ഓര്‍ഡര്‍ ചെയ്യുന്നതായി കമ്പനി കണ്ടെത്തിയിരുന്നു. ഇത് അത് കമ്പനിയുടെ ഭക്ഷണ ചെലവ് വര്‍ധിപ്പിക്കുന്നതായും അതിനാലാണ് ഇത്തരത്തിൽ ജീവനക്കാർക്ക് മെയിൽ അയച്ചതെന്നും അധികൃതര്‍ വ്യക്തമാക്കി.
ഭക്ഷണം മോഷ്ടിച്ചു
വിമാന യാത്രയില്‍ വിതരണം ചെയ്യാതെ ബാക്കിയായ ഭക്ഷണ സാധനങ്ങള്‍ സ്വന്തം ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ച നാല് ജീവനക്കാര്‍ക്കെതിരേ എയര്‍ ഇന്ത്യ അടുത്തിടെ അച്ചടക്ക നടപടിയും സ്വീകരിച്ചിരുന്നു. ഇതില്‍ രണ്ടു പേര് കാറ്ററിംഗ് വിഭാഗം ജീവനക്കാരും രണ്ടു പേര് കാബിന് ക്രൂയില്പ്പെട്ടവരുമായിരുന്നു.
മുറികൾ പങ്കുവയ്ക്കാനും ആവശ്യപ്പെട്ടു
ചെലവ് ചുരുക്കലിന്റെ ഭാഗമായി ജോലിയ്ക്ക് ശേഷം മറ്റ് സ്ഥലങ്ങളിൽ താമസിക്കേണ്ടി വരുന്ന ജീവനക്കാരോട് മുറികൾ പങ്കു വയ്ക്കാൻ കഴിഞ്ഞ വർഷം എയർ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ലിംഗപരമായ പ്രശ്നങ്ങൾ മനസ്സിൽ സൂക്ഷിക്കേണ്ടതുണ്ടെന്നും കമ്പനി അന്ന് അറിയിച്ചിരുന്നു. അതായത് സ്ത്രീ ജീവനക്കാർക്ക് ഒപ്പം പുരുഷ ക്യാബിൻ ക്രൂ അംഗങ്ങളും പുരുഷ ജീവനക്കാർക്ക് ഒപ്പം സ്ത്രീകളും താമസിക്കാൻ പാടില്ലെന്നാണ് അന്ന് കമ്പനി വ്യക്തമാക്കിയത്. കൂടാതെ 5 സ്റ്റാർ ഹോട്ടലുകളിൽ നിന്ന് 3 സ്റ്റാർ ഹോട്ടലുകളിലേയ്ക്ക് താമസം മാറണമെന്നും കമ്പനി ആവശ്യപ്പെട്ടിരുന്നു.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
