2019ലെ ഫോബ്സ് കോടീശ്വര പട്ടികയിൽ അഞ്ച് ഇന്ത്യക്കാര്‍. യുഎഇയിലെ ധനികരുടെ പട്ടികയിലാണ് ഇവർ ഇടംപിടിച്ചിരിക്കുന്നത്. പട്ടികയിലുള്ള ധനികരിൽ മൂന്ന് പേർ മലയാളികളാണ്. ആരൊക്കെയാണ് ഈ കോടീശ്വരന്മാരെന്നും അവരുടെ ആസ്തി എത്രയാണെന്നും നോക്കാം.
എം.എ യൂസഫലി
പ്രമുഖ റീട്ടെയിൽ വ്യവസായിയും മലയാളിയുമായ എം.എ യൂസഫ് അലിയ്ക്ക് പട്ടികയിൽ 394-ാം സ്ഥാനമാണുള്ളത്. 4.7 ബില്ല്യൻ ഡോളറാണ് യൂസഫ് അലിയുടെ ആസ്തി. പത്മശ്രീ ജേതാവായ യൂസഫ് അലി ലുലു ഗ്രൂപ്പിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമാണ്. തൃശ്ശൂർ ജില്ലയിലെ നാട്ടിക സ്വദേശിയാണ് ഇദ്ദേഹം.
മിക്കി ജഗ്തിനി
ദുബായ് ആസ്ഥാനമായുള്ള ലാൻഡ് മാർക്കറ്റ് റീട്ടെയിൽ സ്റ്റോർ ഗ്രൂപ്പിന്റെ ഉടമയായ മിക്കി ജഗ്തിനിയാണ് യുഎഇയിൽ നിന്നുള്ള അടുത്ത കോടീശ്വരൻ. 4 ബില്യൺ ഡോളറാണ് ഇദ്ദേഹത്തിന്റെ ആസ്തി. ഫോബ്സ് പട്ടികയിൽ 478-ാം റാങ്കാണ് ഈ ബിസിനസുകാരൻ നേടിയിരിക്കുന്നത്. കുവൈറ്റിലാണ് ജനിച്ചതെങ്കിലും ചെന്നൈ, മുംബൈ, ബെയ്റൂട്ട് എന്നിവിടങ്ങളിലായിരുന്നു ഇദ്ദേഹം സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്.
ബി.ആർ ഷെട്ടി
അബുദാബി ആസ്ഥാനമായുള്ള എൻഎംസി ഹെൽത്ത്കെയറിന്റെ സ്ഥാപകനും ചെയർമാനുമായ ബി.ആർ ഷെട്ടിയാണ് യുഎഇ വ്യവസായിയാ മൂന്നാമത്തെ ഇന്ത്യക്കാരൻ. 2.8 ബില്യൺ ഡോളറിൻറെ ആസ്തിയാണ് ഷെട്ടിക്കുള്ളത്. 804 ആണ് ഫോബ്സ് പട്ടികയിലെ റാങ്ക്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുർജ് ഖലീഫയിലെ രണ്ട് നിലകൾ ഇദ്ദേഹത്തിന് സ്വന്തമാണ്. കർണാടകയിലെ ഉഡുപ്പി സ്വദേശിയാണ് ഈ കോടീശ്വരൻ.
സണ്ണി വർക്കി
കേരളത്തിൽ നിന്നുള്ള വിദ്യാഭ്യാസ സംരംഭകനും സന്നദ്ധപ്രവർത്തകയുമായ സണ്ണി വർക്കിക്ക് 2.4 ബില്യൺ ഡോളറിൻറെ ആസ്തിയാണുള്ളത്. ഫോബ്സ് പട്ടികയിൽ 962-ാം സ്ഥാനത്താണ് സണ്ണി വർക്കി.
പിഎൻസി മേനോൻ
കേരളത്തിലെ തൃശൂരിൽ നിന്നുള്ള പിഎൻസി മേനോന് 1.1 ബില്ല്യൻ ഡോളർ ആസ്തിയാണുള്ളത്. പട്ടികയിൽ 1,941-ാം റാങ്കാണ് ഇദ്ദേഹത്തിന്. ഒമാനിലാണ് പിഎൻസി മേനോന്റെ ബിസിനസുകൾ.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications