ബംഗളൂരു: വാഹന ഉടമകള്‍ക്ക് ആശ്വാസമായി തേഡ് പാര്‍ട്ടി ഇന്‍ഷൂറന്‍സ് 2020ല്‍ വര്‍ധിപ്പിക്കില്ലെന്ന് തീരുമാനം. ഇന്‍ഷൂറന്‍സ് റെഗുലേറ്ററി ആന്റ് ഡെവലപ്മെന്റ് അതോറിറ്റി (ഐആര്‍ഡിഎ)യുടേതാണ് തീരുമാനം. സാധാരണഗതിയില്‍ ഏപ്രില്‍ ഒന്നോടെ പുതുക്കിയ ഇന്‍ഷൂറന്‍സ് നിരക്ക് നിലവില്‍ വരാറാണ് പതിവ്. എന്നാല്‍ ഇത്തവണ തേഡ് പാര്‍ട്ടി ഇന്‍ഷൂറന്‍സില്‍ വര്‍ധനവുണ്ടാവില്ലെന്നും നിലവിലെ നിരക്ക് തുടരുമെന്നും ഐആര്‍ഡിഐ അറിയിക്കുകയായിരുന്നു.

ബൈക്കുകള്‍, കാറുകള്‍, കമേഴ്ഷ്യല്‍ വാഹനങ്ങള്‍ എന്നിവയുടെ തേഡ്പാര്‍ട്ടി ഇന്‍ഷൂറന്‍സാണ് ഇന്‍ഷൂറന്‍സ് റെഗുലേറ്ററി ആന്റ് ഡെവലപ്മെന്റ് അതോറിറ്റി തീരുമാനിക്കാറ്. വാഹനങ്ങള്‍ക്കും അതില്‍ സഞ്ചരിക്കുന്നവര്ക്കുമുള്ള ഇന്‍ഷൂറന്‍സ് വാഹന ഇന്‍ഷൂറന്‍സ് കമ്പനികളാണ് തീരുമാനിക്കുന്നത്. പുതിയ സാമ്പത്തിക വര്‍ഷം ഇന്‍ഷൂറന്‍സ് നിരക്കില്‍ 20 മുതല്‍ 30 ശതമാനം വരെ വര്‍ധന പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് ഇന്‍ഷൂറന്‍സ് റെഗുലേറ്ററി ആന്റ് ഡെവലപ്മെന്റ് അതോറിറ്റിയുടെ പുതിയ തീരുമാനം ഉണ്ടായിരിക്കുന്നത്. അടുത്ത ഒരു അറിയിപ്പുണ്ടാവുന്നതു വരെ നിലവിലെ സ്ഥിതി തുടരാനാണ് അതോറിറ്റി അറിയിച്ചിരിക്കുന്നത്.
നിലവില്‍ 75 സിസിയില്‍ താഴെയുള്ള മോപ്പഡുകള്‍, സ്കൂട്ടറുകള് തുടങ്ങിയ ഇരുചക്ര വാഹനങ്ങള്‍ക്ക് 427 രൂപയാണ് തേഡ് പാര്‍ട്ടി ഇന്‍ഷൂറന്‍സ് തുക. 75 മുതല്‍ 150 വരെ സിസിയുള്ള ബൈക്കുകള്‍ക്ക് 720 രൂപയും ഹൈപവേഡ് ബൈക്കുകള്‍ക്ക് 985 രൂപയുമാണ് നിലവിലെ നിരക്ക്. ചെറിയ കാറുകള്‍ക്ക് 1850 രൂപ, 1000 മുതല്‍ 1500 സിസി വരെയുള്ള സെഡാനുകള്‍ക്ക് 2863 രൂപ, 1500 സിസിക്ക് മുകളിലുള്ള എസ് യുവികള്‍ക്ക് 7890 രൂപ എന്നീ നിരക്കുകള്‍ തുടരും. ഓട്ടോറിക്ഷകള്‍ക്ക് 2895 രൂപയും ഇ റിക്ഷകള്‍ക്ക് 1685 രൂപയുമാണ് തേഡ് പാര്‍ട്ടി ഇന്‍ഷൂറന്‍സ്. ചെറിയ ടാക്സി കാറുകള്‍ക്ക് നിലവില്‍ 5437 രൂപയും സെഡാനുകള്‍ക്ക് 7147 രൂപയുമാണ് ഒരു വര്‍ഷത്തെ നിരക്ക്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications