ലണ്ടന്‍: പഞ്ചാബ് നാഷനല്‍ ബാങ്കില്‍ നിന്ന് തട്ടിപ്പിലൂടെ 13000 കോടി വായ്പയെടുത്ത് മുങ്ങിയ വജ്ര വ്യാപാരി നീരവ് മോദിക്ക് ജാമ്യമില്ല. ലണ്ടനിലെ കോടതിയാണ് നീരവ് മോദിയുടെ ജാമ്യാപേക്ഷ വീണ്ടും തള്ളിയത്. കേസ് വീണ്ടും പരിഗണിക്കുന്ന ഏപ്രില്‍ 26 വരെ നീരവ് മോദി ജയിലില്‍ തുടരണം എന്ന് കോടതി ഉത്തരവിട്ടു.
ദക്ഷിണ പസഫിക് സമുദ്രത്തിലെ ബ്രിട്ടീഷ് ദ്വീപായ വനൗതുവിലെ പൗരത്വത്തിനു വേണ്ടി ശ്രമം നടത്തിയ നീരവ് മോദി, നിര്‍ണായക സമയത്ത് നിയമ നടപടികളില്‍ നിന്ന് രക്ഷിപ്പെടാനാണ് അതിലൂടെ ശ്രമിച്ചതെന്ന് ചീഫ് മജിസ്ട്രേറ്റ് എമ്മ ആര്‍ബുത്നോട്ട് അഭിപ്രായപ്പെട്ടു. ഇദ്ദേഹത്തെ ജാമ്യത്തില്‍ വിട്ടാല്‍ കോടതിയില്‍ തിരികെയെത്തുമെന്ന കാര്യത്തില്‍ സംശയമുണ്ടെന്നും അവര്‍ നിരീക്ഷിച്ചു. കഴിഞ്ഞയാഴ്ച അറസ്റ്റിലായ നീരവ് മോദിക്ക് ഇത് രണ്ടാം തവണയാണ് ജാമ്യം നിഷേധിക്കപ്പെടുന്നത്.

നീരവ് മോദിക്ക് ജാമ്യം അനുവദിക്കരുതെന്ന് എന്ന ക്രൗണ്‍ പ്രോസിക്യൂഷന് സര്‍വീസിന്റെ വാദം അംഗീകരിച്ചായിരുന്നു കോടതിയുടെ നടപടി. നീരവ് മോദി കേസിലെ സാക്ഷിക്കെതിരേ വധഭീഷണി മുഴക്കിയതായും അറസ്റ്റ് ഒഴിവാക്കാന്‍ 20 ലക്ഷം രൂപ കൈക്കൂലി വാഗ്ദാനം ചെയ്തതായും ജാമ്യം അനുവദിച്ചാല്‍ നീരവ് മോദി തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യത ഉണ്ടെന്നും പ്രോസിക്യൂഷന് വാദിച്ചു. ജാമ്യം ലഭിച്ചാല്‍ നീരവ് മോദി ബ്രിട്ടന് വിട്ടുപോകാന്‍ സാധ്യത ഉണ്ടെന്നും പ്രോസിക്യൂഷന് ലണ്ടന്‍ കോടതിയെ ബോധിപ്പിച്ചു.
തെക്കുപടിഞ്ഞാറന്‍ ലണ്ടനിലെ എച്ച്എംപി വാന്‍ഡ്സ്വര്‍ത്ത് ജയിലിലേക്ക് ഇതോടെ നീരവ് മോദിയെ തിരികെ കൊണ്ടുപോയി. ഇനി ഏപ്രില്‍ 26നാണ് നിരവ് മോദിയുടെ കോസ് കോടതി പരിഗണിക്കുക. അന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് മോദിയെ ഹാജരാക്കുകയെന്നും കോടതി അറിയിച്ചു. ഇന്ത്യയില്‍നിന്നുള്ള സിബിഐ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരും കോടതിയില്‍ പ്രോസിക്യൂഷനെ സഹായിക്കാനായി എത്തിയിരുന്നു.
പിഎന്‍ബി വായ്പാ തട്ടിപ്പു കേസില്‍ രാജ്യം വിട്ട നിരവ് മോദി ലണ്ടനില്‍ ആഢംബര ജീവിതം നയിക്കുന്നതായി ബ്രിട്ടീഷ് ദിനപ്പത്രമായ ടെലഗ്രാഫ് വാര്‍ത്ത പുറത്തുവിട്ടതിനെ തുടര്‍ന്നാണ് ഇദ്ദേഹം കഴിഞ്ഞയാഴ്ച അറസ്റ്റിലായത്. ഓക്സ്ഫഡ് സ്ട്രീറ്റിനു സമീപത്തെ സെന്റര്‍ പോയിന്റ് എന്ന അംബരചുംബിയായ ഫ്ളാറ്റിലായിരുന്നു മോദിയുടെ ആഢംബര ജീവിതം. ലണ്ടനില്‍ എല്ലാ സുഖ സൗകര്യങ്ങളോടും കൂടി കഴിയുന്ന നിരവ് മോദി അവിടെ വജ്രവ്യാപാരം നടത്തുന്നതായി വിവരം ലഭിച്ചതായും ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
